scorecardresearch

New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ മലയാളചിത്രങ്ങൾ

New Malayalam OTT Releases This Week: ഈ ആഴ്ച ഒടിടിയിലെത്തിയ ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ ഏതൊക്കെ? എവിടെ കാണാം? വിശദാംശങ്ങള്‍ അറിയാം

New Malayalam OTT Releases This Week: ഈ ആഴ്ച ഒടിടിയിലെത്തിയ ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ ഏതൊക്കെ? എവിടെ കാണാം? വിശദാംശങ്ങള്‍ അറിയാം

author-image
Entertainment Desk
New Update
New Malayalam OTT Releases This Week JSK

New Malayalam OTT Releases This Week

New malayalam OTT Releases This Week: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ഏറ്റവും പുതിയ മൂന്നു മലയാളചിത്രങ്ങൾ കൂടി ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. ദിലീഷ് പോത്തന്‍- അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവർ കേന്ദ്രകഥാപാത്രമായ മനസാവാചാ, അനശ്വര രാജന്‍- സിജു സണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളായ വ്യസനസമേതം ബന്ധുമിത്രാദികള്‍, സുരേഷ് ഗോപിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്നിവയാണ് ഈ ആഴ്ച ഒടിടിയിലെത്തിയ മലയാള ചിത്രങ്ങൾ. 

Advertisment

Also Read:  മിന്നും തലപ്പാവുകാരി, വൂഡൂ റാപ്പറിനൊപ്പം പാടി അഭിനയിച്ച് ചിത്ര; ഈ വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?

Janaki V v/s State of Kerala OTT: ജെഎസ്കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് 'ജെഎസ്കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള.' ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. സീ കേരളത്തിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Advertisment

സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ജെഎസ്കെയുടെ നിർമ്മാണം. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള,  ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

Also Read: സർജറിയ്ക്ക് മുൻപ് എനിക്ക് പേടിയുണ്ടായിരുന്നു പക്ഷേ ഞാൻ ചിരിച്ചു കൊണ്ടിരുന്നു: ജുവൽ മേരി

Vyasanasametham Bandhumithradhikal OTT: വ്യസനസമേതം ബന്ധുമിത്രാദികൾ 

ഒരു മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ  അവതരിപ്പിച്ച 'വ്യസനസമേതം ബന്ധുമിത്രാദികൾ' ഒടിടിയിൽ എത്തി. അനശ്വര രാജൻ, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, നോബി മാർക്കോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അശ്വതി കിഷോർ ചന്ദ്, അരുൺ കുമാർ, ദീപു നാവായിക്കുളം, അജിത് കുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.  എസ്. വിപിനാണ് ചിത്രത്തിന്റെ സംവിധായകൻ. 

എസ് വിപിൻ തന്നെയാണ് ചിത്രത്തിന്റെ  തിരക്കഥ ഒരുക്കിയത്. തെലുങ്കിലെ നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 'വാഴ'യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വ്യസനസമേതം ബന്ധുമിത്രാദികൾക്കുണ്ട്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. റഹീം അബൂബക്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ എന്നിവരും നിർവ്വഹിച്ചു. മനോരമ മാക്സിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Also Read: Bigg Boss: ബിഗ് ബോസ് ഏഴാം സീസണിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?

Manasa Vacha OTT: മനസാ വാചാ

ദിലീഷ് പോത്തനെ നായകനാക്കി ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്ത ചിത്രമാണ് കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ 'മനസാ വാചാ.' തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥയാണ് ചിത്രം പറയുന്നത്. 

പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. മജീദ് സയ്ദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്‌ഷൻസാണ് നിർമ്മാണം. ഛായാഗ്രഹണം - എൽദോ ഐസക്ക്, എഡിറ്റിങ് - ലിജോ പോൾ, സംഗീതം - സുനിൽകുമാർ പി.കെ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധനേടിയ ശ്രീകുമാർ പൊടിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് മനസാ വാചാ. മനോരമ മാക്സിൽ ചിത്രം കാണാം. 

Also Read:  ബയോപ്സി എടുക്കണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ കയ്യും കാലും മരവിച്ചു പോയി; കാൻസർ പോരാട്ടത്തെ കുറിച്ച് ജുവൽ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: