/indian-express-malayalam/media/media_files/2025/08/14/ks-chithra-voodoo-rapper-raaga-raaga-2025-08-14-12-55-30.jpg)
Throwback Thursday
Throwback Thursday: കേരളത്തിന്റെ സ്വന്തം വാനമ്പാടിയാണ് കെ എസ് ചിത്ര. പാട്ടുകാരിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും ഏറെ പ്രിയപ്പെട്ടവളാണ് മലയാളികൾക്ക് ചിത്ര. ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും ആരാധകർക്കൊപ്പം തന്നെ വലിയൊരളവിൽ വിമർശകരും ഹേറ്റേഴ്സും കൂടി കാണും.​ എന്നാൽ അത്തരത്തിൽ ഹേറ്റേഴ്സ് ഇല്ലെന്നു തന്നെ പറയാവുന്ന ഒരു പ്രതിഭയാണ് ചിത്ര. ചിത്രയുടെ പാട്ടിനോളം തന്നെ മലയാളികൾ ലാളിത്യം നിറഞ്ഞ ആ പെരുമാറ്റത്തിനെയും പുഞ്ചിരിയേയും സ്നേഹിക്കുന്നുണ്ട്.
Also Read: Coolie Movie Review: കൂലി കൊളുത്തിയോ? അതോ പാളിയോ?
സാരിയുടുത്ത് മലയാളതനിമയും നിറപുഞ്ചിരിയുമായി പാടുന്ന ചിത്രയെ ആണ് മലയാളികൾ ഏറെയും കണ്ടിരിക്കുക. എന്നാൽ മിന്നും തലപ്പാവും നിറയെ മാലകളുമണിഞ്ഞ് ഒരു ആൽബത്തിൽ പാടി അഭിനയിക്കുന്ന ചിത്രയെ പ്രേക്ഷകർ അധികം കണ്ടിട്ടുണ്ടാവില്ല. എന്നാൽ അങ്ങനെയൊരു ചിത്രയുണ്ട്. ആ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
Also Read: അന്ന് ആ പൊന്നാട വാങ്ങി ഞാൻ രഞ്ജിനിയെ മുണ്ടുടുപ്പിച്ചു: കെ എസ് ചിത്ര
33 വര്‍ഷം മുൻപ് പുറത്തിറങ്ങിയ സംഗീത ആൽബമാണിത്. സലിം-സുലൈമാൻ മർച്ചന്റ് കൂട്ടുകെട്ടില്‍ പിറന്നതാണ് റഗ്ഗ രാഗ എന്ന ഈ പരീക്ഷണ സംഗീത ആല്‍ബം. ആൽബത്തിൽ 'ദില്‍ ദേഖേ ദില്‍ ലിയ' എന്നു തുടങ്ങുന്നൊരു ഗാനം ചിത്ര ആലപിച്ചിട്ടുണ്ട്. ആ ഗാനത്തിനിടയിൽ കുറച്ചുഭാഗത്ത് റാപ്പ് വരുന്നുണ്ട്. ഈ ഭാഗം എഴുതിയതും പാടിയതും വൂഡൂ റാപ്പര്‍ എന്ന ഗായകനാണ്.
ആൽബത്തിൽ ചിത്ര അഭിനയിച്ചിട്ടുമുണ്ട്. ക്രിസ്റ്റൽ ബോൾ നോക്കി ഭാവി പറയുന്ന ആളായി, വർണപ്പകിട്ടാർന്ന തലപ്പാവും നിറയെ മാലകളുമൊക്കെ അണിഞ്ഞാണ് ചിത്ര അഭിനയിച്ചിരിക്കുന്നത്.
കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛനായിരുന്നു ആദ്യ ഗുരു. കെ ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിച്ച് നടത്തിയത് എം.ജി.രാധാകൃഷ്ണനാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുള്ള ചിത്രയുടെ സംഗീതജീവിതം നാലു പതിറ്റാണ്ടുകൾ പിന്നിടുകയാണ്. പ്രിയപ്പെട്ട മെലഡികളിൽ ചിത്രയുടെ ഒരൊറ്റ ഗാനമെങ്കിലും ഇല്ലാത്ത മലയാളികൾ കുറവായിരിക്കും. കേരളക്കരയ്ക്ക് ചിത്ര മലയാളത്തിന്റെ സ്വന്തം വാനമ്പാടിയാണ്. തമിഴർക്ക് ചിന്ന കുയിൽ, ആന്ധ്രക്കാർക്ക് സംഗീത സരസ്വതി, കർണാടകക്കാർക്ക് കന്നഡ കോകില, മുംബൈക്കാർക്ക് പിയ ബസന്തി... പാടിയ ഭാഷകളിലെല്ലാം ആസ്വാദകരുടെ ഇഷ്ടം ഒരുപോലെ കവരാൻ കഴിഞ്ഞു എന്നതും ചിത്രയെ വ്യത്യസ്തയാക്കുന്നു.
പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങൾ, ആറ് ദേശീയ പുരസ്കാരങ്ങൾ, പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാർ പുരസ്കാരം, തമിഴ്‌നാട്, ആന്ധ്രാ സര്‍ക്കാരുകളുടെ പുരസ്കാരങ്ങൾ വേറെ... 243 ലേറെ അവാർഡുകൾ എന്നിവയും ചിത്രയെ തേടിയെത്തി.
Also Read: Bigg Boss: ബിഗ് ബോസ് ഏഴാം സീസണിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us