/indian-express-malayalam/media/media_files/2025/08/14/coolie-movie-review-rajinikanth-2025-08-14-12-16-52.jpg)
Coolie Movie Review
കാത്തിരിപ്പിനൊടുവിൽ രജനീകാന്ത് ചിത്രം കൂലി തിയേറ്ററുകളിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ലോകമെമ്പാടുമുള്ള തലൈവർ ഫാൻസ്. വെറുമൊരു രജനീകാന്ത് പടം മാത്രമല്ല കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമയിൽ ആമിർ ഖാൻ, നാഗാർജുന, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
Also Read: അപ്പന്റെ റാപ്പൊക്കെ കേട്ട് നീ അനുഭവിക്ക്: നീരജിന്റെ മകളോട് ചാക്കോച്ചൻ
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ട്രെയിലറിന് തണുത്ത പ്രതികരണമാണ് ലഭിച്ചത്. ലോകേഷ് കനകരാജിന്റെ ഫിലിമോഗ്രാഫിയിലെ "ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ദുർബലമായ ട്രെയിലർ" എന്നാണ് ട്രെയിലറിനെ പലരും വിശേഷിപ്പിച്ചത്. എന്നിരുന്നാലും, ലോകേഷ് രജനീകാന്തിനായി എന്താണ് കരുതിവച്ചതെന്നു കാണാനാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നത്.
ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ നടനും രജനീകാന്തിന്റെ മരുമകനായിരുന്ന ധനുഷും എത്തിയിരുന്നു. ചെനൈയിലെ രോഹിണി തിയേറ്ററിൽ ആണ് എഫ്‌ഡിഎഫ്‌എസ് കാണാൻ ധനുഷ് എത്തിയത്. ഐശ്വര്യ രജനീകാന്തുമായുള്ള ബന്ധം ധനുഷ് പിരിഞ്ഞെങ്കിലും തലൈവരുടെ ചിത്രങ്ങളോടുള്ള ആവേശം ധനുഷിൽ കെട്ടടങ്ങിയിട്ടില്ലെന്ന് ചുരുക്കം. രജനീകാന്തിന്റെ കുടുംബവുമായി ഇപ്പോഴും സൗഹൃദബന്ധം പുലർത്തുന്നുണ്ട് ധനുഷ്.
Also Read: Bigg Boss: ബിഗ് ബോസ് ഏഴാം സീസണിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?
കൂലി കൊളുത്തിയോ? അതോ പാളിയോ?
"ഡീസന്റ് ഫസ്റ്റ് ഹാഫ്, കഥാപാത്രങ്ങളെ നന്നായി അവതരിപ്പിക്കുന്നു, പ്രീ ഇന്റർവെൽ ഭാഗത്ത് ചിത്രം നന്നായി ഉയർന്നുവരുന്നുണ്ട്. രണ്ടാം പകുതിയിൽ വേഗതയേറിയ തിരക്കഥയുണ്ട്, പക്ഷേ ട്വിസ്റ്റുകൾ അത്ര ഏശുന്നില്ല. കുറച്ച് ഹൈ മൊമന്റ്സ് ഉണ്ട് ചിത്രത്തിൽ. ലളിതമായ ഒരു പ്രതികാര കഥ, പക്ഷേ ട്രീറ്റ്മെന്റ് അൽപ്പം സങ്കീർണ്ണമാണ്. ഒറ്റത്തവണ കാണാവുന്ന ഒരു ആവേറജ് ചിത്രം," എന്നാണ് ആദ്യഷോയ്ക്ക് ശേഷം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഒരു പ്രതികരണം.
Also Read: അല്ലെങ്കിലും സൂര്യക്ക് ഒരു ആവശ്യം വന്നാൽ ദേവ കൂടെയുണ്ടാകും; രജനീകാന്തിന് ആശംസയുമായി മമ്മൂട്ടി
"സിനിമ കുഴപ്പമില്ല, ചില ഭാഗങ്ങളൊക്കെ വർക്കാവുന്നുണ്ട്. തിരക്കഥ വളരെ വിചിത്രമാണ്. ആവറേജ് ചിത്രമെന്നു പറയാം. തലൈവരുടെ ചില മൊമന്റ്സ് കണ്ടാൽ വിസിലടിക്കാൻ തോന്നും. ഒറ്റത്തവണ കാണാൻ ഉള്ളതേയുള്ളൂ," എന്നാണ് മറ്റൊരു എക്സ് ഉപയോക്താവിന്റെ വിലയിരുത്തൽ.
Also Read: സർജറിയ്ക്ക് മുൻപ് എനിക്ക് പേടിയുണ്ടായിരുന്നു പക്ഷേ ഞാൻ ചിരിച്ചു കൊണ്ടിരുന്നു: ജുവൽ മേരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.