scorecardresearch

New Malayalam OTT Releases: അടുത്തവാരം ഒടിടിയിലെത്തുന്ന മലയാള ചിത്രങ്ങൾ

New Malayalam OTT Releases: അടുത്തിടെ തിയേറ്ററുകളിലെത്തി പ്രേക്ഷകപ്രീതി നേടിയ പുതിയ രണ്ടു മലയാളം ചിത്രങ്ങൾ കൂടി അടുത്തയാഴ്ച ഒടിടിയിലേക്ക് എത്തുകയാണ്

New Malayalam OTT Releases: അടുത്തിടെ തിയേറ്ററുകളിലെത്തി പ്രേക്ഷകപ്രീതി നേടിയ പുതിയ രണ്ടു മലയാളം ചിത്രങ്ങൾ കൂടി അടുത്തയാഴ്ച ഒടിടിയിലേക്ക് എത്തുകയാണ്

author-image
Entertainment Desk
New Update
New Malayalam OTT Releases Ronth Samshayam

New malayalam OTT Releases: തിയേറ്റർ റിലീസോളം ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ ഇന്ന് ഒടിടി റിലീസിനു വേണ്ടി കാത്തിരിക്കുന്നത്. അടുത്തിടെ തിയേറ്ററുകളിലെത്തി പ്രേക്ഷകപ്രീതി നേടിയ പുതിയ രണ്ടു മലയാളം ചിത്രങ്ങൾ കൂടി അടുത്തയാഴ്ച ഒടിടിയിലേക്ക് എത്തുകയാണ്. ഏതൊക്കെയാണ് ചിത്രങ്ങൾ? സ്ട്രീമിംഗ് തീയതി എപ്പോൾ? വിശദാംശങ്ങൾ അറിയാം.

Advertisment

Ronth OTT: റോന്ത് 

ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് റോന്ത്. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.

യോഹന്നാൻ എന്ന കഥാപാത്രമായാണ് ദിലീഷ് പോത്തൻ ചിത്രത്തിലെത്തുന്നത്. ദിൻനാഥ് എന്ന കഥാപാത്രമാണ് റോഷൻ മാത്യു അവതരിപ്പിക്കുന്നത്. രണ്ടു പോലീസുകാരുടെ ഒരു വൈകുന്നേരം മുതല്‍ പിറ്റേദിവസം രാവിലെ വരെയുള്ള യാത്രയാണ് റോന്ത് പറയുന്നത്.

Also Read: Malayalam OTT releases this week: ഈ ആഴ്ച ഒടിടിയിലെത്തിയ മലയാള ചിത്രങ്ങൾ

Advertisment

ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാഹി കബീർ സംവിധാനം ചെയ്ത ചിത്രമാണ് റോന്ത്. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജം​ഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമിച്ചത്. 

സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Also Read: ശിവരസൻ, പ്രഭാകരൻ, ധനു, ശുഭ... ഒക്കെ മലയാളികളാ!!!

ജിയോ ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. റോന്ത് ജൂലൈ 22ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.

Samshayam OTT: സംശയം 

വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  രാജേഷ് രവി സംവിധാനം ചെയ്ത  സംശയം ഒടിടിയിലേക്ക്. രാജേഷ് രവിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. 

Also Read: രണ്ട് വിവാഹം കഴിച്ചിട്ടും ആഗ്രഹം പോലൊരു പങ്കാളിയെ കിട്ടാത്തതിൽ വിഷമമുണ്ട്: ശാന്തി കൃഷ്ണ

ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.  1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവൻ ആണ്. സംഗീതം ഹിഷാം അബ്ദുൽ വഹാബ്.  എഡിറ്റിങ് ലിജോ പോൾ എന്നിവരും നിർവ്വഹിച്ചു. 

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം അടുത്തയാഴ്ച  സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 

Also Read: 8 വർഷമായി ഞാനവളെ ശരിക്കൊന്ന് കണ്ടിട്ട്; അനിയത്തിയെ ഓർത്ത് വിതുമ്പി രശ്മിക

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: