scorecardresearch

മുൻനിര നായിക, അമ്മയിൽ അംഗമല്ല, കാര്യമെന്ത്? ഐശ്വര്യ ലക്ഷ്മി വെളിപ്പെടുത്തുന്നു

'അമ്മ'യിൽ അംഗത്വമെടുക്കാത്തത് എന്ത് കൊണ്ട്? ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് പ്രതികരിക്കവേ, നടി ഐശ്വര്യാ ലക്ഷ്മി നേരിട്ട പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്

'അമ്മ'യിൽ അംഗത്വമെടുക്കാത്തത് എന്ത് കൊണ്ട്? ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് പ്രതികരിക്കവേ, നടി ഐശ്വര്യാ ലക്ഷ്മി നേരിട്ട പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്

author-image
Entertainment Desk
New Update
Aishwarya Lekshmi Actress

മുൻനിര നായികയായിരുന്നിട്ടും താരസംഘടനയായ 'അമ്മ'യിൽ അംഗത്വമെടുക്കാത്തത് എന്ത് കൊണ്ട്? ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് പ്രതികരിക്കവേ, നടി ഐശ്വര്യ ലക്ഷ്മി നേരിട്ട പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്. മലയാളത്തിലും മറ്റു ഭാഷകളിമായി ഐശ്വര്യ അഭിനയിക്കാൻ തുടങ്ങിയിട്ട്  ഏഴു വർഷങ്ങളിലേറെയായി.  ഇക്കാലയളവിൽ മലയാളത്തിലെ മുൻനിരയിലേക്ക് ഉയർന്നു വന്ന താരം തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Advertisment

"ഐ ഡിഡ് നോട്ട് ഫീൽ ദി നീഡ് ടു ബി എ മെമ്പർ. (അംഗമാകണം എന്ന് തോന്നിയില്ല). ഞാൻ ഇതിൽ മെമ്പർ ആയതു കൊണ്ട് എനിക്ക് എപ്പോഴെങ്കിലും ഒരു സഹായം കിട്ടുമോ കിട്ടില്ലയോ എന്നത് അവരുടെ പ്രവർത്തനങ്ങളിൽ നിന്നാണ് ഞാൻ കാണേണ്ടത്. അംഗമാകണം എന്ന് ശക്തമായ തോന്നൽ ഉണ്ടായില്ല. ഇപ്പറഞ്ഞതിൽ നിന്നും നിങ്ങൾക്ക് ഉത്തരം കിട്ടിക്കാണും എന്ന് കരുതുന്നു," ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞു.

താൻ സിനിമയിൽ വന്നു രണ്ടോ മൂന്നോ വർഷങ്ങൾ കഴിഞ്ഞാണ് ഈ പോരാട്ടങ്ങൾ തുടങ്ങുന്നത് (കാറിൽ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്നുള്ള സംഭവങ്ങൾ).  അപ്പോൾ മുതൽ ഒരു സംഘടനയും ഇത്തരത്തിൽ ആണ് പ്രതികരിച്ചത് എന്ന് താൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.  എന്താണോ കാതലായ വിഷയം, അത് വിട്ടിട്ടു ചില സാറ്റലൈറ്റ് വിഷയങ്ങളിലേക്ക് പോകുക എന്നതാണ് അവരിൽ താൻ കണ്ട രീതി.  അതിജീവിത എഴുന്നേറ്റു നിന്ന് പോരാടാൻ തീരുമാനിച്ച ഇടത്ത് നിന്നാണ് ഈ മാറ്റങ്ങൾ എല്ലാം വന്നത് എന്ന് താൻ കരുതുന്നതായും ഐശ്വര്യ പറഞ്ഞു. 

Advertisment

ഇപ്പോൾ കേരളത്തിലില്ല എങ്കിലും മലയാളത്തിൽ നടക്കുന്ന സംഭവവികാസങ്ങളെ താൻ ഫോളോ ചെയ്യുന്നുണ്ട് എന്നും ഇതൊരു വലിയ മാറ്റത്തിലേക്കുള്ള തുടക്കമാണ് എന്നാണു താൻ മനസ്സിലാക്കുന്നത് എന്നും ഐശ്വര്യ പറഞ്ഞു. സുരക്ഷിതമായ ഒരു ജോലി അന്തരീക്ഷം സ്ത്രീകൾക്ക് നയിക്കേണ്ടത് പണ്ട് പണ്ടേ നടക്കേണ്ട ഒരു കാര്യമായിരുന്നു, അതിപ്പോഴാണ് നടക്കുന്നത്. ഇപ്പോൾ സർക്കാരും ഡബ്യൂസിസിയുമൊക്കെ ഇടപെട്ടു  വ്യക്തമായിട്ടു കാര്യങ്ങൾ പറയുകയാണ്‌.

ഇതെന്തു കൊണ്ട് നേരത്തെ ആക്ഷൻ എടുത്തില്ല എന്നതാണ് തനിക്ക് ചോദിയ്ക്കാൻ ഉള്ളത് എന്നും  സ്ത്രീകളോട് സെക്സ്വൽ ഫേവറുകൾ ചോദിക്കുകയും അത് നിഷേധിച്ചാൽ അവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങൾ വരുമ്പോൾ... വളരെസ്ട്രിക്റ്റ് ആയ  ശിക്ഷ ലഭിക്കുന്ന ഒരു ലീഗൽ പ്രതിവിധിയിലേക്ക് പോയാൽ മാത്രമേ ഇതിനൊരു മാറ്റം വരികയുള്ളൂ എന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

Read More

Aishwarya Lakshmi Amma Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: