/indian-express-malayalam/media/media_files/2025/10/13/netflx-new-series-2025-10-13-17-47-31.jpg)
Netflix’s Upcoming Series
Love & Legacy Set to Premiere Soon on Netflix: തെന്നിന്ത്യൻ വിപണി ലക്ഷ്യമിട്ട് പുത്തൻ ചിത്രങ്ങളും സീരീസുകളുമായി സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ളിക്സ്. 6 തമിഴ്, തെലുങ്ക് ഒറിജിനലുകൾ (സിനിമകളും സീരീസുകളും ഉൾപ്പെടെ) ആണ് നെറ്റ്ഫ്ളിക്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ത്രില്ലറുകൾ, റൊമാൻസ്, കോമഡി, നാടോടി കഥകളെ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ഈ നെറ്റ്ഫ്ളിക്സ് ഒർജിനലുകൾ ഒരുങ്ങുന്നത്.
Also Read: ആരെയും വിശ്വസിക്കാൻ പറ്റില്ല അക്കാ, എല്ലാവരും ചതിക്കും; കനക അന്നു പറഞ്ഞത്
#Love OTT: ലവ്
അർജുൻ ദാസ്, ഐശ്വര്യ ലക്ഷ്മി എന്നിവർ ഒന്നിക്കുന്ന #Love ആണ് നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന പുതിയ സീരീസുകളിൽ ഒന്ന്. #Love ഉടൻ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് നെറ്റ്ഫ്ളിക്സിന്റെ പ്രഖ്യാപനം. അർജുൻ ദാസും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സീരീസ് ഒരുക്കുന്നത് 'മാരി' സിനിമയുടെ സംവിധായകൻ ബാലാജി മോഹൻ ആണ്. സൗന്ദര്യ രജനികാന്തിന്റെ May6 എന്റർടൈൻമെന്റ് ബാനറാണ് #Love നിർമ്മിക്കുന്നത്.
Also Read: നാഷണൽ ഡാർലിംഗ്, അതിസുന്ദരി, 19 വയസ്സിൽ ദുരൂഹമരണം
View this post on InstagramA post shared by Netflix india (@netflix_in)
ഊർജ്ജസ്വലയായ ഒരു സ്റ്റാർട്ടപ്പ് സ്ഥാപകയാണ് താരാ (ഐശ്വര്യ ലക്ഷ്മി). സുന്ദരനും വിരുതനുമായ നിക്ഷേപകനാണ് മാത്യു (അർജുൻ ദാസ്). ഇവരുടെ പ്രണയമാണ് സീരീസിന്റെ പ്രമേയം എന്നാണ് റിപ്പോർട്ട്.
Legacy OTT: ലെഗസി
സംവിധായകൻ ചാരുക്യേഷ് ശേഖർ ഒരുക്കുന്ന ഈ സീരീസിൽ വൻ താരനിരയാണ് അണിനിരക്കുന്നത്: ആർ. മാധവൻ, നിമിഷ സജയൻ, ഗൗതം കാർത്തിക്, ഗുൽഷൻ ദേവയ്യ, അഭിഷേക് ബാനർജി എന്നിവരെല്ലാം സീരീസിലുണ്ട്. ഗ്യാങ്സ്റ്റർ ഡ്രാമയാണിത്. ഒരു സാമ്രാജ്യം രക്ഷിക്കാൻ എല്ലാം നഷ്ടപ്പെടുത്തേണ്ടി വരുന്ന, അധികാര കൈമാറ്റത്തിന്റെ തീവ്രമായ കഥയാണ് ചിത്രം പറയുന്നത്.
Also Read: പ്രിയപ്പെട്ട മനുഷ്യത്തി; അഹാനയ്ക്ക് ആശംസകളുമായി നിമിഷ്
പാരമ്പര്യവും, രക്തബന്ധങ്ങളും, പ്രതിബദ്ധതയും, അഭിലാഷങ്ങളും ഒരു സാമ്രാജ്യത്തിനായുള്ള പോരാട്ടത്തിൽ കൂട്ടിയിടിക്കുന്ന, കുടുംബ വഴക്കുകളുടെയും അധികാര വടംവലികളുടെയും ലോകത്തേക്കാണ് ഈ ക്രൈം ഡ്രാമ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ലെഗസി ഉടൻ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് നെറ്റ്ഫ്ളിക്സ് പ്രഖ്യാപിക്കുന്നത്.
Also Read: Lokah OTT: ലോക ഈ ആഴ്ച ഒടിടിയിൽ എത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us