scorecardresearch

കണ്ടിട്ടും കാണാതെ, മുഖം തിരിച്ച് നയനും ധനുഷും പൊതുവേദിയിൽ; വീഡിയോ

ഡോക്യുമെന്ററിയ്ക്കെതിരെ 10 കോടി നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നയൻതാര തുറന്ന കത്തുമായി രംഗത്തെത്തിയത്.

ഡോക്യുമെന്ററിയ്ക്കെതിരെ 10 കോടി നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നയൻതാര തുറന്ന കത്തുമായി രംഗത്തെത്തിയത്.

author-image
Entertainment Desk
New Update
Dhanush Nayanthara

ചിത്രം: ഇൻസ്റ്റഗ്രാം

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവൻ്റെയും വിവാഹവും നയൻതാരയുടെ സിനിമാജീവിതവുമെല്ലാം ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കിയ 'നയൻതാര:   ബിയോണ്ട് ദി ഫെയറിടെയിൽ' എന്ന ഡോക്യുമെൻ്ററി നവംബർ 18ന് നെറ്റിഫ്ലിക്സിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. അതിനിടയിൽ, ഡോക്യുമെന്ററിയ്ക്കെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് അയച്ച വക്കീൽ നോട്ടീസും അതിന് നയൻതാര തൻ്റെ സോഷ്യമീഡിയയിലൂടെ നൽകിയ മറുപടിയും ഏറെ വിവാദങ്ങൾക്കിടയാക്കിരുന്നു. 

Advertisment

'നാനും റൗഡി താൻ' സിനിമയിലെ രംഗങ്ങള്‍ നയൻതാരയുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ധനുഷ് നിര്‍മിച്ച ചിത്രത്തിലെ പിന്നണി രംഗങ്ങള്‍ ഉപയോഗിക്കാൻ നയൻതാരയ്ക്ക് അനുമിതി  ലഭിച്ചില്ല. വിഘ്‍നേശ് ശിവൻ സ്വന്തമായി ചിത്രീകരിച്ച രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ ധനുഷ് കോടികള‍ാണ് നഷ്‍ടപരിഹാരം ആവശ്യപ്പെട്ടാതായാണ് ആരോപണം .തുടര്‍ന്നാണ് നയൻതാര ധനുഷിനെതിരെ പരസ്യമായി രംഗത്ത് എത്തിയത്. ധനുഷ് മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണെന്നും ഇപ്പോൾ കാണിക്കുന്നത് ഒരു സ്വേച്ഛാധിപത്യ പ്രവണതയാണെന്നും നയൻതാര കുറിപ്പിൽ തുറന്നെഴുതിയിരുന്നു.

ഈ വിവാദങ്ങൾക്കിടയിലും നയൻതാരയും ധനുഷും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതിൻ്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷമയമാകുന്നത്. വിഘ്നേശ് ശിവനൊപ്പമാണ് നയൻസ് എത്തിയത്. സദസിൽ മുൻനിരയിൽ ഇരുന്ന നയൻതാരയുടെ അടുത്തുള്ള ഇരിപ്പിടത്തിലായിരുന്നു ധനുഷും. എന്നാൽ ഇരുവരും പരസ്പരം മുഖം കൊടുക്കുന്നുണ്ടായിരുന്നില്ല. ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയ മറ്റ് അതിഥികളുമായി സംസാരിക്കുന്ന നയൻതാരയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

Advertisment

വിവാദങ്ങൾ ആരംഭിച്ചതിനു ശേഷം ഇത് ആദ്യമായാണ് ധനുഷും നയൻതാരയും ഒരേ വേദി പങ്കിടുന്നത്. ഡോക്യുമെന്ററിയ്ക്കെതിരെ 10 കോടി നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നയൻതാര തുറന്ന കത്തുമായി രംഗത്തെത്തിയത്. ധനുഷിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടാണ്  നയൻതാര സോഷ്യൽ മീഡിയയിൽ മൂന്ന് പേജ് ദൈർഘ്യമുള്ള കുറിപ്പ് പങ്കിട്ടിരിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ നാനും റൗഡിതാനിലെ ഗാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള എൻഒസി (ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) അംഗീകരിക്കാൻ ധനുഷ് വിസമ്മതിച്ചതിൽ നയൻതാര നിരാശ പങ്കിട്ടു. ഒപ്പം പത്ത് വര്‍ഷത്തോളമായി ധനുഷിനും തനിക്കും ഇടയിലുള്ള  പ്രശ്‌നം എന്തെന്ന് കത്തിൽ തുറന്ന് പറയുന്നുമുണ്ട് നയൻതാര. 

Read More

Dhanush Nayanthara Controversy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: