/indian-express-malayalam/media/media_files/uploads/2021/01/Nayanthara-Vignesh-Sivan.jpg)
തെന്നിന്ത്യന്‍ താരം നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹമാണ് സിനിമാ ലോകം കാത്തിരിക്കുന്ന വലിയ ‘ഗുഡ് ന്യൂസ്.’ ഏറെക്കാലമായി അടുപ്പത്തിലായ ഇവരുടെ വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇടയ്ക്കിടെ മാധ്യമങ്ങളിലും ചര്‍ച്ചയാവാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും വിഘ്നേഷ് എന്ന വിക്കി സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. നയൻതാരയ്ക്ക് ഒപ്പമുള്ള ന്യൂ ഇയർ ആഘോഷചിത്രങ്ങളാണ് വിക്കി ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്.
Read more:ജന്മദിനാശംസകൾ തങ്കമേ; നയൻതാരയ്ക്ക് സ്നേഹവുമായി വിഘ്നേഷ് ശിവൻ
അടുത്തിടെ ഗോവയിൽ വെക്കേഷൻ ആഘോഷിച്ചതിന്റെ ചിത്രങ്ങളും വിഘ്നേഷ് ശിവൻ പങ്കുവച്ചിരുന്നു. വെക്കേഷൻ ആഘോഷങ്ങൾ കഴിഞ്ഞ് ചെന്നൈ എയർപോർട്ടിൽ പറന്നിറങ്ങിയ നയൻതാരയുടെയും വിഘ്നേഷിന്റെയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് നയൻതാരയും വിഘ്നേഷും ഗോവയിൽ എത്തിയത്. അവധിക്കാലം ആഘോഷിക്കാൻ ഗോവയിൽ എത്തിയ നയൻതാരയ്ക്കും വിഘ്നേഷിനുമൊപ്പം ഇരുവരുടേയും അമ്മമാരും കൂടെയുണ്ട്. നയൻതാരയുടെ അമ്മയുടെ ജന്മദിനവും ഗോവയിൽ വച്ച് ആഘോഷിച്ചിരുന്നു. അതിന്റെ ചിത്രവും വിഘ്നേഷ് പങ്കുവച്ചിരുന്നു.
Read More: കൊച്ചിയിൽ ഓണം ആഘോഷിച്ച് നയൻസും കൂട്ടുകാരനും
Read More: അതിനു ഞങ്ങള്‍ പ്രണയിച്ചു കഴിഞ്ഞില്ലല്ലോ; നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് വിഘ്നേഷ് ശിവന്‍
View this post on InstagramHappy birthday to my dearest ammmuuu Mrs. Kurian ☺️☺️☺️
A post shared by Vignesh Shivan (@wikkiofficial) on
നയന്‍താരയോ വിഘ്നേഷോ അവരുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പരസ്യമായി സംസാരിക്കാറില്ല. എന്നാല്‍ ഈയടുത്ത ദിവസം ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ വിഘ്നേഷ് ശിവന്‍ നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
“ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ ഈ വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണം എന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണം എന്ന് പദ്ധതിയുണ്ട്. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം,” ബിഹൈന്‍ വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിഘ്നേഷ് ശിവന്‍ പറഞ്ഞു.
ഇത്തവണത്തെ നയൻസിന്റേയും വിഘ്നേഷിന്റേയും ഓണാഘോഷം കൊച്ചിയിലായിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഘ്നേഷ് പങ്കുവച്ചിരുന്നു.
‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.