തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും കൂട്ടുകാരൻ വിഘ്നേഷ്  ശിവനും ഇത്തവണ ഓണം ആഘോഷിച്ചത് കൊച്ചിയിൽ നയൻതാരയുടെ വീട്ടുകാർക്കൊപ്പം. ഓണാഘോഷത്തിന്റെ ചിത്രങ്ങൾ വിഘ്നേഷ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എല്ലാവർക്കും ഓണാശംസ നേരുന്നുവെന്നും വിഘ്നേഷ് പറഞ്ഞു.

 

View this post on Instagram

 

#HappyOnam #betterdaysarecoming #godisgood #prayfortheworld #goodvibes #hope #trustgod #prayforpeace #positivevibes

A post shared by Vignesh Shivan (@wikkiofficial) on

Read More: അഞ്ചു മാസങ്ങള്‍ക്ക് ശേഷം അമ്മയുമൊത്ത്; മലൈക അറോറയുടെ ഓണച്ചിത്രങ്ങള്‍

കുടുംബത്തെപ്പോലെയുള്ള, അനുഗ്രഹീതമായ കാര്യങ്ങളിൽ ആളുകൾ സന്തോഷം കണ്ടെത്തണമെന്നാണ് ചിത്രങ്ങളിലൊന്നിന് വിഘ്നേഷ് നൽകിയ അടിക്കുറിപ്പ്. “സന്തോഷമായിരിക്കാൻ നമുക്ക് കാരണങ്ങൾ കണ്ടെത്താം, അതിനോടൊപ്പം പ്രതീക്ഷ ചേർത്ത് മെച്ചപ്പെടുത്താം. ഈ മഹാമാരിയുടെ കാലത്ത് എല്ലാവരുടെ മുഖത്തും പുഞ്ചിരിയെത്തിക്കാൻ ആതാണ് ഒരേ ഒരു വഴി,” വിഘ്നേഷ് കുറിച്ചു.

Read More:  ‘ശശികല’യെ ഓർക്കാത്ത ഒരോണം പോലും എനിക്കില്ല: സുരാജ് വെഞ്ഞാറമൂട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook