scorecardresearch

നയന്‍താരയ്‌ക്കൊപ്പം തമിഴകം; രാധാ രവി പുറത്തേക്ക്

നയൻതാരയെ അധിക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരിൽ നടികർ സംഘവും ഡിഎംകെയും രാധാരവിയെ താത്കാലികമായി സസ്പെൻഡ് ചെയ്തു

നയൻതാരയെ അധിക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരിൽ നടികർ സംഘവും ഡിഎംകെയും രാധാരവിയെ താത്കാലികമായി സസ്പെൻഡ് ചെയ്തു

author-image
Entertainment Desk
New Update
Nayanthara, Radha Ravi

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയെ പൊതുവേദിയില്‍ അധിക്ഷേപിച്ച മുതിര്‍ന്ന നടന്‍ രാധാരവിയ്‌ക്കെതിരെ ഒറ്റക്കെട്ടായി തമിഴ് സിനിമാ ലോകം. നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനാ പ്രസിഡന്റുമായ വിശാല്‍, രാധാരവിയെ സംഘടനയില്‍ നിന്നും താത്കാലികമായി പുറത്താക്കിയതായി അറിയിച്ചു.

Advertisment

രാധാരവിയുടെ പ്രസംഗത്തെ അപലപിച്ചുകൊണ്ട് തന്റെ ട്വിറ്ററില്‍ കുറിച്ച വാക്കുകളില്‍, നടന്റെ വാക്കുകള്‍ ബുദ്ധിശൂന്യമാണെന്നും അദ്ദേഹം ഇനിയും വളരാനുണ്ടെന്നും വിശാല്‍ പറഞ്ഞു.

Read More: ആരെതിർത്താലും എന്റെ സിനിമകളിൽ ചിന്മയി പാടും; നിലപാട് വ്യക്തമാക്കി ഗോവിന്ദ് വസന്ത

'പ്രിയപ്പെട്ട രാധാരവി സര്‍, സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടു നിങ്ങള്‍ നടത്തിയ പ്രസംഗത്തെ അപലപിച്ചുകൊണ്ട് പുറത്തിറക്കിയ കത്തില്‍ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഒപ്പിടാനുള്ള സന്തോഷം ലഭിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. വളരൂ. ഇനി മുതല്‍ നിങ്ങള്‍ രവി എന്ന് വിളിച്ചാല്‍ മതി. കാരണം നിങ്ങളുടെ പേരില്‍ ഒരു സ്ത്രീയുടെ പേരുകൂടി ഉണ്ട്.'

Advertisment

നടി രാധികയുടെ സഹോദരനാണ് മുതിര്‍ന്ന നടനായ രാധാ രവി. തന്റെ സഹോദരനെ വിമര്‍ശിച്ചുകൊണ്ട് രാധികയും രംഗത്തെത്തിയിട്ടുണ്ട്. ആ വീഡിയോ മുഴുവനായി താന്‍ കണ്ടില്ലെന്നും എന്നാല്‍ രവിയെ നേരില്‍ കണ്ട് ചെയ്തത് വളരെ മോശമായെന്ന് പറഞ്ഞു എന്നും രാധിക ട്വിറ്ററില്‍ കുറിച്ചു.

രാധരവിക്കും തമിഴ് സിനിമാ ലോകത്തിനുമെതിരെ ശക്തമായ ഭാഷയിലായിരുന്നു നടി വരലക്ഷ്മി ശരത് കുമാറിന്റെ വിമര്‍ശനം. സ്ത്രീകള്‍ക്കെതിരെ എന്ത് അധിക്രമം നടന്നാലും ഒരു സംഘത്തിലെയും ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും ആദ്യം നമ്മള്‍ നമ്മളെ ബഹുമാനിക്കണം, എങ്കിലേ മറ്റുള്ളവരില്‍ നിന്നും അത് ലഭിക്കൂ എന്നും വരലക്ഷ്മി പറഞ്ഞു. നിങ്ങള്‍ക്ക് ഒരു അപകടം സംഭവിക്കുന്നതു വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഇപ്പോഴേ എല്ലാവരും സംസാരിച്ചു തുടങ്ങണം എന്നും വരലക്ഷ്മി പറഞ്ഞു.

varalaxmi

അതേസമയം തങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു സിനിമകൡും ഇനി രാധാരവിയെ അഭിനയിപ്പിക്കില്ലെന്ന് തമിഴ് സിനിമാ നിര്‍മ്മാണ കമ്പനിയായ കെജെആര്‍ സ്റ്റുഡിയോസ് പ്രസ്താവനയിറക്കി. മറ്റുള്ളവരും രാധാരവിയെ വിലക്കണമെന്നും അവര്‍ പറഞ്ഞു. നയന്‍താര നായികയായ ഹിറ്റ് ചിത്രമായ അരം,പുതിയ ചിത്രമായ ഐറ എന്നീ സിനിമകള്‍ നിര്‍മിച്ച കമ്പനിയാണ് കെജെആര്‍ സ്റ്റുഡിയോസാണ്. ഡിഎംകെയും രാധരവിയെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി, സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഗ്നേഷ് ശിവന്‍ എന്നിവരും സംഭവത്തില്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

തന്റെ കേസില്‍ താന്‍ മറ്റൊരു സംഘടനയിലെ അംഗമായതിനാല്‍ നടപടി എടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു നടികര്‍ സംഘം പറഞ്ഞത്. എന്നാല്‍ കരിയറില്‍ വിജയിച്ച ഏറെ അറിയപ്പെടുന്ന ഒരു നടിക്കെതിരെയാണ് ഇപ്പോള്‍ അധിക്ഷേപം ഉണ്ടായിരിക്കുന്നത്. എന്താണ് നടികര്‍ സംഘത്തിന്റെയും നിര്‍മ്മാതാക്കളുടെ സംഘടനയുടേയും തീരുമാനം എന്നും ചിന്മയി ചോദിച്ചു.

'കൊലയുതിര്‍ കാലം' എന്ന നയന്‍താര ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ ആയിരുന്നു മുഖ്യാതിഥികളില്‍ ഒരാളായിരുന്ന രാധാരവി നയന്‍താരയെ അധിക്ഷേപിച്ചുകൊണ്ടാണ് സംസാരിച്ചത്.

നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിളിക്കുന്നതിലാണ് ആദ്യം രാധാ രവി വിമര്‍ശനം ഉന്നയിച്ചത്. അത്തരം വിശേഷണങ്ങള്‍ ശിവാജി ഗണേശനേയും എംജിആറിനേയും പോലുള്ളവര്‍ക്കു മാത്രമേ ചേരൂ എന്ന് അദ്ദേഹം പറഞ്ഞു.

Read More: പൊതുവേദിയില്‍ നയന്‍താരയെ അധിക്ഷേപിച്ച് രാധാ രവി; ചുട്ടമറുപടിയുമായി വിഘ്നേഷ് ശിവന്‍

'പുരട്ചി തലൈവരും നടികര്‍ തിലകവുമെല്ലാം ഇതിഹാസങ്ങളും അനശ്വരരുമാണ്. രജനീകാന്ത്, ശിവാജി ഗണേശന്‍ തുടങ്ങിയ ആളുകളുമായൊന്നും നയന്‍താരയെ താരതമ്യപ്പെടുത്തരുത്,' രാധാ രവി പറഞ്ഞു.

പ്രസംഗം നീണ്ടു പോകെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. നയന്‍താരയുടെ വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് പിന്നീട് രാധാരവി ആക്രമണം നടത്തിയത്. നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും അപ്പുറം അവര്‍ ഇപ്പോഴും ഇവിടെ താരമാണ്, കാരണം തമിഴ് ജനതയ്ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മറക്കുന്ന സ്വഭാവമാണ്. തമിഴില്‍ പ്രേതമായും തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കുന്നു എന്നും രാധാ രവി പരിഹസിച്ചു.

'എന്റെ കാലത്ത് കെ.ആര്‍.വിജയയെ പോലുള്ള നടിമാര്‍ ആയിരുന്നു സീതയുടെ വേഷം ചെയ്തിരുന്നത്. ഇന്ന് ആര്‍ക്കും സീതയായി അഭിനയിക്കാം,' തുടര്‍ന്ന് നയന്‍താരയെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു പ്രസംഗം.

Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: