scorecardresearch

പാർട്ടി വൈബിൽ വിക്കി; കൈക്കൊട്ടി താളം പിടിച്ച് നയൻതാര, വീഡിയോ

ഒരു നൈറ്റ് പാർട്ടിയിൽ നിന്നുള്ള വിക്കി - നയൻതാര വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്

ഒരു നൈറ്റ് പാർട്ടിയിൽ നിന്നുള്ള വിക്കി - നയൻതാര വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്

author-image
Entertainment Desk
New Update
Nayanthara Vignesh Shivan

തമിഴകത്തെ പവർ കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും. നയൻതാര അഭിനയത്തിൽ തിളങ്ങുമ്പോൾ സംവിധാനരംഗമാണ് വിഘ്നേഷിന്റെ തട്ടകം. അതിനൊപ്പം റൗഡി പിക്ച്ചേഴ്സ് എന്ന പേരിൽ സ്വന്തമായൊരു നിർമ്മാണകമ്പനിയും ഈ ദമ്പതികൾക്കുണ്ട്.

Advertisment

സിനിമാതിരക്കുകൾ ഒഴിയുമ്പോൾ കുടുംബസമേതം യാത്ര ചെയ്യാനാണ് നയൻതാരയും വിക്കിയ്ക്കുമേറെയിഷ്ടം.  യാത്രാ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ഒരു യാത്രയ്ക്കിടെ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ഒരു നൈറ്റ് പാർട്ടിയിൽ നിന്നുള്ളതാണ് വീഡിയോ. പാട്ടിനനുസരിച്ച് താളം പിടിക്കുന്ന നയൻതാരയേയും വിക്കിയേയുമാണ് വീഡിയോയിൽ കാണാനാവുക.

Advertisment

അടുത്തിടെ നയൻതാരയും വിഘ്നേഷും മക്കൾക്കൊപ്പം സൗദി അറേബ്യയിലെ ജിദ്ദയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയിരുന്നു. വളരെ നാളുകൾക്ക് ശേഷം എൻ്റെ ബോയ്സിനൊപ്പം യാത്ര ചെയ്യുന്നു," എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കിട്ട ഫോട്ടോയ്ക്ക് വിഘ്നേഷ് നൽകിയ അടിക്കുറിപ്പ്.

എസ് ശശികാന്തിൻ്റെ ടെസ്റ്റിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര ഇപ്പോൾ. ആർ മാധവൻ, സിദ്ധാർത്ഥ്, മീരാ ജാസ്മിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Read More 

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: