/indian-express-malayalam/media/media_files/2025/07/11/nayanthara-insta-story-ns-2-2025-07-11-11-24-47.jpg)
തെന്നിന്ത്യക്ക് പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. നയൻതാരയും വിഘ്നേഷ് ശിവനും വേർപിരിയുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിക്കുകയാണ്. ഈ വാർത്തകളോട് പ്രതികരിക്കുകയാണ് നയൻതാര ഇപ്പോൾ.
Also Read: പ്രസവിച്ചിട്ട അമ്മയെ പോലെ 24 മണിക്കൂറും ഓമിയ്ക്ക് ഒപ്പമാണ് അമ്മു; അഹാനയെ കുറിച്ച് ദിയ
വിഘ്നേഷ് ശിവനൊപ്പമുള്ളൊരു ചിത്രം പങ്കുവച്ചാണ് നയൻതാര വ്യാജവാർത്തകളോട് പ്രതികരിച്ചിരിക്കുന്നത്. ‘ഞങ്ങളെക്കുറിച്ചുള്ള അസംബന്ധ വാർത്തകൾ കാണുന്ന ഞങ്ങളുടെ പ്രതികരണം’ എന്ന അടിക്കുറിപ്പോടെയാണ് നയൻതാര ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചിത്രം പങ്കുവച്ചത്.
Also Read: അയർലൻഡിലും കയ്യടി നേടി ബേസിൽ; ആ 'കോൺഫിഡൻസി'ന്റെ പകുതി കിട്ടിയിരുന്നെങ്കിലെന്ന് ആരാധകർ
/filters:format(webp)/indian-express-malayalam/media/media_files/2025/07/11/nayanthara-insta-story-nb-1-2025-07-11-11-19-24.jpg)
മലയാളത്തിൽ നിന്നും തമിഴിലേക്ക് എത്തി, പിൽക്കാലത്ത് തെന്നിന്ത്യൻ പ്രേക്ഷകരുടെ 'മോസ്റ്റ് ഡിസയേര്‍ഡ് നടി'യായി തീരുകയായിരുന്നു നയൻതാര. മലയാളത്തിൽ നിന്നും തമിഴകത്തെത്തിയ ഒട്ടേറെ നടികളുണ്ടെങ്കിലും നയന്‍താരയോളം തമിഴകം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. 'ലേഡി സൂപ്പർ സ്റ്റാർ' എന്നാണ് തമിഴ് മക്കൾ നയൻതാരയെ വിളിക്കുന്നത്, ഇടയ്ക്ക് സ്നേഹത്തോടെ 'നയന്‍സ്' എന്നും.
Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ
നയൻസിന്റെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് താരത്തിന്റെ ഈ ജനപ്രീതിയ്ക്കടിസ്ഥാനം. തെന്നിന്ത്യയില്‍ ഇന്ന് ഒരു നടിയ്ക്ക് ഒരു സിനിമയെ മുഴുവനായി ചുമലിലേറ്റാന്‍ കഴിയുമെങ്കില്‍ അത് നയന്‍താരയ്ക്ക് മാത്രമാണ്.
Also Read: ജോൺ എബ്രഹാമിന്റെ ആസ്തി എത്രയാണെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us