scorecardresearch

സ്നേഹം മാത്രംതന്ന പൊന്നുസേ... കുറ്റബോധം ഏറെയുണ്ട്, മാപ്പാക്കണം: നവ്യാ നായർ

കവിയൂർ പൊന്നമ്മയെ ഓർത്ത് നടി നവ്യാ നായർ

കവിയൂർ പൊന്നമ്മയെ ഓർത്ത് നടി നവ്യാ നായർ

author-image
Entertainment Desk
New Update
Navya Nair, Kaviyoor Ponnamma

മലയാളം സിനിമയുടെ അമ്മമുഖമായ കവിയൂർ പൊന്നമ്മ വിടപറഞ്ഞു. മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ച വിയോഗം തന്നെയും തളർത്തിയെന്ന് നടി നവ്യാ നായർ പറയുന്നു. കവിയൂർ പൊന്നമ്മയുടെ അവസാന നാളുകളിൽ നേരിട്ടൊന്ന് കാണാൻ സാധിച്ചില്ലെന്നും, അതിൽ ഏറെ കുറ്റബോധമുണ്ടെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ നവ്യാ നായർ പറഞ്ഞു.

Advertisment

എന്തു തിരക്കിന്റെ പേരിലായാലും നേരിൽ കാണാൻ സാധിക്കാതിരുന്നത് ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് നവ്യ കുറിച്ചു. മരണ വാർത്ത അറിയുന്ന സമയത്തും താൻ നാട്ടിൽ ഇല്ല. പക്ഷെ ഒരു കുഞ്ഞിനെ പോലെ ചിരിക്കുന്ന ആ മുഖം എന്നും മനസ്സിലുണ്ട്. നേരിൽ കാണാൻ സാധിക്കാത്തതിൽ ഏറെ കുറ്റബോധമുണ്ടെന്നും, മാപ്പാക്കണമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ നവ്യ പറഞ്ഞു.

നവ്യാ നായർ പങ്കുവച്ച കുറിപ്പ്

"വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ.. 
അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക്.. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല.. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ലാ… എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലിങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ.. 

എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും.. എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ.. സ്നേഹം മാത്രം തന്ന പൊന്നുസേ .. 
കുറ്റബോധം ഏറെ ഉണ്ട്, മാപ്പാക്കണം..  എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ!" - നവ്യാ നായർ.

Read More:

Advertisment
Navya Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: