/indian-express-malayalam/media/media_files/2025/01/29/AcpZF0Cv9eKJSHr9209k.jpg)
Narayaneente Moonnaanmakkal Ott
Narayaneente Moonnaanmakkal Ott Release, Platform: ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'നാരായണീന്റെ മൂന്നാണ്മക്കൾ'. ഫെബ്രുവരി 7ന് തിയേറ്ററുകളിലെത്തിയ നാരായണീന്റെ മൂന്നാണ്മക്കൾ ഇപ്പോൾ ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.
ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരണ്‍ വേണുഗോപാൽ ആണ്. നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഒരു നാട്ടിൻ പുറത്തെ തറവാടാണ് കഥ നടക്കുന്ന പശ്ചാത്തലം. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിൽ.
തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗുഡ്‌വിൽ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമ്മിക്കുന്നത്. 'പണി' സിനിമയ്ക്കു ശേഷമുള്ള ജോജുവിൻ്റെ ചിത്രമാണിത്.
Narayaneente Moonnaanmakkal Ott: നാരായണീന്റെ മൂന്നാണ്മക്കൾ ഒടിടി
ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് നാരായണീന്റെ മൂന്നാണ്മക്കൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
Read More
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
- തിയേറ്ററിൽ ആളില്ലെങ്കിലും പുറത്ത് ഹൗസ്ഫുൾ ബോർഡ്; കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കളും
- വിവാഹം മുടങ്ങി, എനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; വെളിപ്പെടുത്തി ബിഗ് ബോസ് താരം ജിന്റോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us