/indian-express-malayalam/media/media_files/uploads/2021/09/Naga-Chaitanya-Samantha-Akkineni.jpg)
വേർപിരിഞ്ഞതിനു ശേഷം താനും മുൻ ഭർത്താവ് നാഗ ചൈതന്യയും തമ്മിൽ അത്ര നല്ല സൗഹൃദത്തിലല്ലയെന്ന് കോഫി വിത്ത് കരൺ ഷോയിൽ പങ്കെടുത്തപ്പോൾ സാമന്ത റൂത്ത് പ്രഭു വെളിപ്പെടുത്തിയിരുന്നു. “ഞങ്ങളെ രണ്ടുപേരെയും ഒരു മുറിയിൽ ഇരുത്തിയാൽ, മൂർച്ചയുള്ള വസ്തുക്കൾ ഒളിപ്പിക്കണോ? എന്നാണ് ചോദ്യമെങ്കിൽ നിലവിൽ അതെ എന്നാണ് ഉത്തരം,” എന്നായിരുന്നു സാമന്ത പറഞ്ഞത്.
അടുത്തിടെ, ബോളിവുഡ് ബബിളിനു നൽകിയ അഭിമുഖത്തിൽ നാഗ ചൈതന്യയ്ക്കും സമാനമായ ചോദ്യം നേരിടേണ്ടി വന്നു. ഇപ്പോൾ സാമന്തയെ അപ്രതീക്ഷിതമായി കണ്ടാൽ പ്രതികരണം എന്തായിരിക്കുമെന്ന ചോദ്യത്തിന് "ഞാൻ ഹായ് പറഞ്ഞ് അവളെ ആലിംഗനം ചെയ്യും," എന്നായിരുന്നു നാഗചൈതന്യയുടെ ഉത്തരം.
തന്റെ കൈത്തണ്ടയിലെ ടാറ്റൂവിന്റെ അർത്ഥവും നാഗ ചൈതന്യ വെളിപ്പെടുത്തി. താരത്തിന്റെ കൈയിലെ മോഴ്‌സ് കോഡായ ടാറ്റൂവിൽ നാഗചൈതന്യയുടെയും സാമന്ത റൂത്ത് പ്രഭുവിന്റെയും വിവാഹ തീയതി (6-10-17) യാണ് പച്ചക്കുത്തിയിരിക്കുന്നത്.
“എന്റെ പേരും ഈ ടാറ്റൂവും (മോഴ്സ് കോഡ്) അനുകരിക്കുകയും പച്ചകുത്തുകയും ചെയ്ത നിരവധി ആരാധകരെ ഞാൻ കണ്ടിട്ടുണ്ട്. സത്യത്തിൽ നിങ്ങൾ ഇത് അനുകരിക്കേണ്ട കാര്യമില്ല, അതെന്റെ വിവാഹതീയതിയാണ്. ആരാധകർ അതുനുകരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നില്ല," നാഗ ചൈതന്യ പറയുന്നു. ടാറ്റൂ നീക്കം ചെയ്യാൻ ഇതുവരെ പദ്ധതിയൊന്നുമില്ലെന്നും നാഗ ചൈതന്യ വ്യക്തമാക്കി.
/indian-express-malayalam/media/media_files/uploads/2022/08/Nagachaithanya-samantha-tattoo.jpg)
സമാനമായ ടാറ്റൂ സാമന്തയുടെ കൈകളിലുമുണ്ട്. അതുമാത്രമല്ല, വാരിയെല്ലിനോട് ചേർത്ത് ചേ എന്നും കഴുത്തിന് താഴെയായി YMC എന്നും സാമന്ത പച്ചക്കുത്തിയിട്ടുണ്ട്. യെ മായ ചെസാവെ എന്ന ചിത്രത്തിന്റെ ചുരുക്കെഴുത്താണ് YMC. സാമന്തയും നാഗചൈതന്യയും തമ്മിലുള്ള ബന്ധത്തിന് തുടക്കം കുറിച്ചത് യെ മായ ചെസാവെ എന്ന ചിത്രമായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായത്.
/indian-express-malayalam/media/media_files/uploads/2022/08/Samantha-Tattoos.jpg)
സാമന്തയും നാഗ ചൈതന്യയും വർഷങ്ങൾ നീണ്ട ഡേറ്റിംഗിന് ശേഷം 2017ൽ ആണ് വിവാഹിതരായത്. എന്നാൽ 2021ൽ ഇരുവരും വേർപിരിയുകയും വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു.
ആമിർ ഖാൻ നായകനാവുന്ന ലാൽ സിംഗ് ഛദ്ദയുടെ പ്രമോഷന്റെ തിരക്കിലാണ് നാഗ ചൈതന്യ ഇപ്പോൾ. ഓഗസ്റ്റ് 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ബാലരാജു ബാല ബോധി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നാഗചൈതന്യ അവതരിപ്പിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.