/indian-express-malayalam/media/media_files/uploads/2023/06/Nadiya-Moidu.png)
Nadiya Moidu/ Instagram
'നോക്കത്താ ദൂരത്ത് കണ്ണും നട്ട്' എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് നദിയ മൊയ്തു. 36 വർഷം മുമ്പ്, 1984 ഒക്ടോബറിലായിരുന്നു നോക്കത്താ ദൂരത്ത് എന്ന സിനിമ പുറത്തിറങ്ങിയത്. ഗേളി എന്ന കഥാപാത്രത്തെയായിരുന്നു നദിയ മൊയ്തു ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
ചിത്രത്തിലെ തമാശ രംഗങ്ങളും അവസാനത്തോട് അടുക്കുമ്പോഴുള്ള ദുഃഖരംഗങ്ങളുമെല്ലാം ആ സിനിമയുടെ പേര് കേൾക്കുമ്പോൾ തന്നെ ഒട്ടേറെ മലയാളികൾക്ക് ഓർമ വരും. ഒപ്പം ആ ചിത്രത്തിലെ കഥാപാത്രങ്ങളെയും.
ഇപ്പോഴിതാ നോക്കത്താ ദൂരത്തിലെ രംഗങ്ങൾ ഓർമിപ്പിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് നദിയ. ചിത്രത്തിൽ ബോട്ട് ഓടിക്കുന്നതു പോലെയുള്ള ഒരു രംഗമുണ്ട്. വർഷങ്ങൾക്കിപ്പുറം ഒരു ബോട്ട് കണ്ടപ്പോൾ ആ രംഗം ഓർമ വന്നെന്നാണ് നദിയ പറയുന്നത്. "ആ ചക്രം എന്റെ കണ്ണിലുടക്കി, ആദ്യ ചിത്രത്തിലെ ചില നല്ല ഓർമകൾ എന്നെ നൊസ്റ്റാൾജിക്കാക്കി" എന്നാണ് ചിത്രങ്ങൾക്ക് നദിയ നൽകിയ അടികുറിപ്പ്. ആരാധകരും കമന്റ് ബോക്സിൽ ചിത്രത്തെ കുറിച്ച് വാചാലരാകുന്നുണ്ട്.
ആ ചിത്രവും നിങ്ങളുടെയും പത്മിനി അമ്മയുടെയും പ്രകടനവും മറക്കാനാകില്ല, വർഷങ്ങൾ എത്ര കഴിഞ്ഞാലും നിങ്ങൾ അതു പോലെ തന്നെയുണ്ട്, എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാണ് നിങ്ങൾ തുടങ്ങിയ കമന്റുകളാണ് നിറയുന്നത്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് നദിയ. അഭിനയജീവിതത്തിൽ നിന്നുള്ള പഴയ ചിത്രങ്ങളും ഓർമകളുമെല്ലാം ഇടയ്ക്കിടെ നദിയ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
മുംബൈയില്‍ സ്ഥിരതാമസമായ നദിയ മൊയ്തുവിനു, സനം, ജാന എന്നിങ്ങനെ രണ്ടു പെണ്മക്കളാണ്. ഭര്‍ത്താവ് ശിരീഷ് ഗോഡ്ബോലേ മുംബൈയില്‍ സാമ്പത്തിക വിദഗ്ദനായി ജോലി ചെയ്യുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നദിയയുടെ കുടുംബം അമേരിക്കയില്‍ നിന്നും മുംബൈയിലേക്ക് മടങ്ങിയെത്തിയത്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ഏറെ നാള്‍ ഇന്ത്യയില്‍ നിന്നും വിട്ടു നിന്ന നദിയ 'എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി' എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. ക്രിക്കറ്റ് താരം എം എസ് ധോണി നിർമിക്കുന്ന 'ലെറ്റ്സ് ഗെറ്റ് മാരീഡ്' ആണ് നദിയയുടെ ഏറ്റവും പുതിയ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.