scorecardresearch

ഇനിയില്ല, എംടി-ഹരിഹരൻ കൂട്ടുക്കെട്ട്

മലയാളികൾ ‍നെഞ്ചോട് ചേർക്കുന്ന കൂട്ടുകെട്ടായിരുന്നു എം ടി- ഹരിഹരൻ കൂട്ടുകെട്ട്

മലയാളികൾ ‍നെഞ്ചോട് ചേർക്കുന്ന കൂട്ടുകെട്ടായിരുന്നു എം ടി- ഹരിഹരൻ കൂട്ടുകെട്ട്

author-image
Entertainment Desk
New Update
mt and hariharan pic

എംടിയുടെ ഭൗതീകശരീരത്തിനരികിൽ ഹരിഹരൻ

എംടിയ്ക്ക് അന്തിമോപചാരം അർപ്പിച്ച് ഹരിഹരൻ വിതുമ്പിയപ്പോൾ അന്ത്യമായത് ഒരു കാലഘട്ടം കൂടിയാണ്. 12 ചിത്രങ്ങളാണ് എംടി-ഹരിഹരൻ കൂട്ടുക്കെട്ടിൽ പിറന്നത്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് കൂട്ടുക്കെട്ട്. ഒരേസമയം, ബോക്സ് ഓഫീസിലും കലാമേൻമയിലും മുന്നിട്ട് നിന്ന് ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ചപ്പോഴോക്കെ പിറന്നത്.

Advertisment

എംടിയുമായി ഏറ്റവും കൂടുതൽ ഹൃദയബന്ധമുണ്ടായിരുന്നത് ഹരിഹരനായിരിക്കും.എംടിയുടെ ആദ്യ തിരക്കഥയായ മുറപ്പെണ്ണിൻറ രചനാസമയം മുതൽ തനിക്ക് എംടിയുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് ഹരിഹരൻ നേരത്തെ പറഞ്ഞിട്ടുണ്ട്.1979-ൽ പുറത്തിറങ്ങിയ ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച എന്ന് സിനിമയാണ് ഇരുവരും ഒന്നിച്ചുള്ള ആദ്യചിത്രം.

mt and hariharan-crop

മലയാളികൾ ‍നെഞ്ചോട് ചേർക്കുന്ന കൂട്ടുകെട്ടായിരുന്നു എം ടി- ഹരിഹരൻ കൂട്ടുകെട്ട്. പ്രേക്ഷകർ നെഞ്ചോട് ചേർത്ത വടക്കൻ വീര​ഗാഥയ്ക്കും പഴശിരാജയ്ക്കുമപ്പുറം എം ടി യും ഹരിഹരനും ചേർന്നുള്ള സിനിമകൾ മലയാളിയുടെ നൊസ്റ്റാൾജിയയുടെ കൂടി ഭാ​ഗമാണ്.ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ, പരിണയം എന്നിവയൊക്കെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഈ സിനിമകൾക്ക് ദേശീയതലത്തിൽ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

Advertisment

mt and hariharan1-crop

1995 ലെ മികച്ച സാമൂഹ്യചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയത് പരിണയമായിരുന്നു. ഒപ്പം പരിണയം, പഴശിരാജ എന്നീ ചിത്രങ്ങൾക്ക് ഹരിഹരന് മികച്ച സംവിധായകനുള്ള കേരളസംസ്ഥാനപുരസ്കാരവും ലഭിക്കുകയുണ്ടായി. 1989 ലെ ജനപ്രീതി നേടിയ ചിത്രം ഒരു വടക്കൻ വീരഗാഥയായിരുന്നു. 1979 ലെ ജനപ്രീതി നേടിയ ചിത്രം ഇരുവരും ആദ്യമായി ഒന്നിച്ച ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രമായിരുന്നു.

Read More

Mt Vasudevan Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: