/indian-express-malayalam/media/media_files/2025/03/25/tTBM3ZgEoUwnlWfCg2mo.jpg)
മോഹൻലാൽ
നടൻ മമ്മൂട്ടിക്കായി ശബരിമലയിൽ നടത്തിയ വഴിപാടിന്റെ രസീത് വിവരം ചോർത്തിയതെന്ന് മോഹൻലാൽ. ദേവസ്വം ബോർഡിലെ ആരോ ആണ് രസീത് ചോർത്തിയത്. മമ്മൂട്ടി എന്റെ സഹോദരനെ പോലെയാണ്. അദ്ദേഹത്തിന് ചെറിയൊരു ആരോഗ്യപ്രശ്നമുണ്ടായി. അതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലായിരുന്നു. നമ്മുടെ അടുത്ത ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണെന്ന് മോഹൻലാൽ പറഞ്ഞു. തന്റെ പുതിയ ചിത്രമായ എമ്പുരാന്റെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.
മോഹൻലാലിന്റെ ആരോപണങ്ങൾ ദേവസ്വം ബോർഡ് നിഷേധിച്ചു. ''രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥർ അല്ല. രീസിതിന്റെ ഭക്തന് നൽകുന്ന ഭാഗമാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. കൗണ്ടർ ഫോയിലാണ് രസീത് സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തിയ ആൾക്ക് കൈമാറി. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. വസ്തുതകൾ ബോധ്യപ്പെട്ട് നടൻ മോഹൻലാൽ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു,'' ദേവസ്വം ബോർഡ് അറിയിച്ചു.
ഏറെ വർഷങ്ങൾക്കുശേഷം കഴിഞ്ഞ ആഴ്ചയാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്. വിശാഖം നക്ഷത്രം എന്ന പേരിലാണ് മോഹന്‍ലാല്‍ മമ്മൂട്ടിക്കുവേണ്ടി വഴിപാട് കഴിച്ചത്. ഉഷഃപൂജ വഴിപാടായിരുന്നു മോഹൻലാൽ നടത്തിയത്. ഈ വഴിപാടിന്റെ രസീതാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.