/indian-express-malayalam/media/media_files/eVR2aoW144XRPs9MlGaY.jpg)
മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ് മോഹൻലാലും ശോഭനയും വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്ന തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന് താൽക്കാലികമായി L360 എന്നാണ് പേരു നൽകിയിരിക്കുന്നത്, മോഹൻലാലിന്റെ 360മത്തെ ചിത്രമാണിത്.
ലൊക്കേഷനിൽ നിന്നുള്ള രസകരമായൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി കാറിനരികിലേക്ക് നടക്കുന്ന മോഹൻലാലിന് അരികിലേക്ക് ഒരു പ്രായമായ സ്ത്രീ എത്തുകയാണ്. മോഹൻലാലിന്റെ കടുത്ത ആരാധികയായ ഇവർ താരത്തെ കാണാനായി ലൊക്കേഷനിൽ എത്തിയതായിരുന്നു.
താരത്തെ നേരിൽ കണ്ട സന്തോഷത്തിൽ കൈപ്പിടിച്ചും തൊട്ടും തലോടിയുമെല്ലാം സ്നേഹം പ്രകടിപ്പിക്കാനും ഈ അമ്മ മറന്നില്ല. "വരുന്നോ എൻ്റെ കൂടെ?" എന്നാണ് സ്നേഹത്തോടെ മോഹൻലാൽ ചോദിക്കുന്നത്. "ഇല്ല," എന്നാണ് അമ്മയുടെ ഉടനടിയുള്ള മറുപടി, "വന്നേക്കാട്ടോ" എന്നു പിന്നീട് തിരുത്തുന്നുമുണ്ട് അവർ.
എന്തായാലും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
സൗദി വെള്ളക്കയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രമാണിത്. കെ.ആർ സുനിലും തരുൺ മൂർത്തിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്.
ശോഭനയും മോഹൻലാലും ഒരുമിക്കുന്ന 56-ാമത്തെ ചിത്രമാണിത്. മാമ്പഴക്കാലം (2004) എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ ഇരുവരും ജോഡികളായി അഭിനയിച്ചത്. സാഗർ ഏലിയാസ് ജാക്കിയിൽ (2009) ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നുവെങ്കിലും ഇരുവരും ജോഡികളായിരുന്നില്ല.
Read More Entertainment Stories Here
- ബോക്സ് ഓഫീസിൽ പുതുചരിത്രം; 25 ദിവസംകൊണ്ട് ആടുജീവിതം നേടിയത്
- 'അപ്പന്' ശേഷം മജുവിന്റെ പെരുമാനി; ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ
- ആരാധ്യക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും
- സൂപ്പർ കൂളാണ് ഈ നായിക; അനിയനൊപ്പം നിൽക്കുന്ന താരത്തെ മനസ്സിലായോ?
- ആവേശം കണ്ട് ആദ്യം അഭിനന്ദിച്ചത് ആ നടൻ
- ഓരില താളി ഞാൻ തേച്ചു തരാം; മിന്നാരം ഷൂട്ടിംഗ് വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.