scorecardresearch

മോഹന്‍ലാലും തബുവും പിന്നെ കുറച്ചു നൊസ്റ്റാള്‍ജിയും: 'കാലാപാനി'യിലെ ഡിലീറ്റ് ചെയ്ത ഗാനരംഗം

'കൊട്ടും കുഴല്‍ വിളി' എന്ന എം ജി ശ്രീകുമാറും ചിത്രയും ചേര്‍ന്ന് ആലപിച്ച ഗാനം സമയപരിമിതി മൂലം 'കാലാപാനി'യുടെ തിയേറ്റര്‍ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഗാനത്തിന്റെ മലയാളം പതിപ്പിന്റെ റീമാസ്റ്റെര്‍ ചെയ്ത പതിപ്പാണ്‌ ഇപ്പോള്‍ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌

'കൊട്ടും കുഴല്‍ വിളി' എന്ന എം ജി ശ്രീകുമാറും ചിത്രയും ചേര്‍ന്ന് ആലപിച്ച ഗാനം സമയപരിമിതി മൂലം 'കാലാപാനി'യുടെ തിയേറ്റര്‍ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഗാനത്തിന്റെ മലയാളം പതിപ്പിന്റെ റീമാസ്റ്റെര്‍ ചെയ്ത പതിപ്പാണ്‌ ഇപ്പോള്‍ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌

author-image
Entertainment Desk
New Update
mohanlal, kaalapani, priyadarshan, മോഹന്‍ലാല്‍, തബു, കാലാപാനി, കൊട്ടുംകുഴല്‍വിളി, കാലാപാനി ഗാനങ്ങള്‍, kalapani songs, kaalapani songs, ilayaraja malayalam songs, ilayaraja hits, ilaiyaraja hits

Mohanlal Tabu Kalapani Deleted Song Kottumkuzhalvili

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'കാലാപാനി'. സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം 1996ലെ വിഷുക്കാലത്താണ് പുറത്തിറങ്ങിയത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ 'കാലാപാനി' എന്ന സെല്ലുലാര്‍ ജയിലില്‍ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രിയദര്‍ശന്റെ കഥയില്‍ 'കാലാപാനി'ക്ക് തിരക്കഥയൊരുക്കിയത് ടി. ദാമോദരനാണ്. മലയാളം, തമിഴ് ഭാഷകളിലായി ഇറങ്ങിയ ചിത്രത്തില്‍ രാജ്യത്തെ മുന്‍നിര സിനിമാ പ്രവര്‍ത്തകര്‍ അണിനിരന്നിരുന്നു.

Read More: മലയാളത്തിലേക്ക് ഡോള്‍ബി എത്തിച്ച 'കാലാപാനി'

Advertisment

സന്തോഷ് ശിവന്റെ ക്യാമറയില്‍ പതിഞ്ഞ മനോഹരമായ രംഗങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ഇളയരാജയാണ്. 'കാലാപാനി'യിലെ ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. 'അറ്റിറമ്പിലെ കൊമ്പിലെ', 'ചെമ്പൂവേ' തുടങ്ങിയ ഗാനങ്ങള്‍ സിനിമയില്‍ ഉള്‍പെടുത്തിയിരുന്നു. എന്നാല്‍ 'കൊട്ടും കുഴല്‍ വിളി' എന്ന എം ജി ശ്രീകുമാറും ചിത്രയും ചേര്‍ന്ന് ആലപിച്ച ഗാനം സമയപരിമിതി മൂലം 'കാലാപാനി'യുടെ തിയേറ്റര്‍ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഓഡിയോ കാസെറ്റിലും തമിഴ് പതിപ്പിലും ഈ ഗാനം ഉണ്ടായിരുന്നു.

'കൊട്ടും കുഴല്‍ വിളി'യുടെ മലയാളം പതിപ്പിന്റെ റീമാസ്റ്റെര്‍ ചെയ്ത പതിപ്പാണ്‌ ഇപ്പോള്‍ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. സൈനാ വീഡിയോ വിഷന്‍ ആണ് അവരുടെ ചാനലില്‍ ഈ ഗാനം അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍-തബു കോമ്പിനേഷനും ഇളയരാജയുടെ മനം മയക്കുന്ന സംഗീതവും പകരുന്ന നൊസ്റ്റാള്‍ജിയയെ സ്വാഗതം ചെയ്യുകയാണ് ആരാധകര്‍.

Advertisment

വലിയ പ്രതീക്ഷയോടെ എത്തിയ ബിഗ് ബജറ്റ് ചിത്രം. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് തന്നെയായിരുന്നു ഏറ്റവും വലിയ ആകര്‍ഷണം. ഈ ചിത്രത്തിനു പുറകില്‍ പ്രിയദര്‍ശന്റെ രണ്ടു വര്‍ഷത്തെ പ്രയത്‌നമായിരുന്നു. അണിയറയില്‍ അമിതാഭ് ബച്ചന്‍ (വിതരണം), ഇളയരാജ (സംഗീതം), സന്തോഷ് ശിവന്‍ (ഛായാഗ്രഹണം), പ്രണവം ആര്‍ട്സ് (നിര്‍മാണം) അങ്ങനെ വലിയ പേരുകള്‍.

ബോക്‌സ് ഓഫീസില്‍ ചിത്രം അര്‍ഹിച്ച വിജയം നേടിയില്ലെങ്കിലും മികച്ച ഛായാഗ്രഹണം (സന്തോഷ് ശിവന്‍), കലാസംവിധാനം(സാബു സിറിള്‍), സ്‌പെഷ്യല്‍ ഇഫക്ട്‌സ് (എസ്.ടി വെങ്കിടി) എന്നിങ്ങനെ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍  സ്വന്തമാക്കി. കൂടാതെ മികച്ച രണ്ടാമത്തെചലച്ചിത്രം മോഹന്‍ലാല്‍ (നിര്‍മ്മാണം), പ്രിയദര്‍ശന്‍ (സംവിധാനം)>, മികച്ച അഭിനേതാവ് (മോഹന്‍ലാല്‍), മികച്ച കലാസംവിധാനം (സാബു സിറിള്‍), മികച്ച സംഗീത സംവിധായകന്‍ (ഇളയരാജ), മികച്ച പ്രോസസിങ്ങ് ലാബ് - (ജെമിനി കളര്‍ ലാബ്), മികച്ച വസ്ത്രാലങ്കാരം (സജിന്‍ രാഘവന്‍) എന്നിങ്ങനെ ആറ് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങളും സ്വന്തമാക്കി.

Image may contain: 1 person

ഹോളിവുഡ്, ഫ്രഞ്ച് ക്ലാസിക് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചപ്പോഴും ചിത്രം രണ്ടരക്കോടി രൂപ ബഡ്ജറ്റില്‍ ഒതുക്കാന്‍ പ്രിയദര്‍ശന് സാധിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, കേരളം, മദ്രാസ് എന്നിവിടങ്ങളിലായി 72 ദിവസം കൊണ്ടാണ് ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നാലു മാസത്തിലധികം സമയമെടുത്തു, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ക്കാന്‍.

16 ദിവസംകൊണ്ടാണ് ഇളയരാജ കാലാപാനിക്കായി പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. സൗണ്ട് ഡിസൈനിങിനും മിക്‌സിങ്ങിനുമായി 90 ദിവസത്തെ സമയമാണ് ദീപന്‍ ചാറ്റര്‍ജി എടുത്തത്. മലയാളത്തിലെ ആദ്യ ഡോള്‍ബി സ്റ്റീരിയോ ചിത്രമാണ് 'കാലാപാനി'. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, ബെംഗാളി, ജെര്‍മന്‍ ഭാഷകളെല്ലാം 'കാലാപാനി'യില്‍ ഉപയോഗിച്ചിരുന്നു.

22 വര്‍ഷങ്ങള്‍ക്കു ശേഷം 'കാലാപാനി' ടീം വീണ്ടും ഒന്നിക്കുകയാണ് 'മരക്കാര്‍; അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലൂടെ.

Mohanlal Film Songs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: