Manju Warrier as Zubaida in MARAKKAR Arabikadalinte Simham: മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ കഥാപാത്രങ്ങളുടെ ലുക്ക് ആണ് കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നായകന്‍ മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സുനില്‍ ഷെട്ടി എന്നിവരുടെ ലുക്ക് ആണ് ഇത് വരെ പുറത്തു വന്നിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ നായിക മഞ്ജു വാര്യരുടെ ലുക്കും റിലീസ് ചെയ്തിരുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സുബൈദ എന്നാണു മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ ചിത്രത്തിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.
Read More: ‘മരക്കാറി’ന്റെ പേടകം ഒരുങ്ങുന്നു
‘മരക്കാരി’നു ശേഷം ‘അസുരന്‍’ എന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. മഞ്ജുവിന്റെ തമിഴിലേക്കുള്ള രംഗപ്രവേശം കൂടിയാണ് വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ഈ ധനുഷ് ചിത്രം. ‘വട ചെന്നൈ’യുടെ പ്രമോഷൻ പരിപാടിയ്ക്കിടെയാണ് വെട്രിമാരനൊപ്പം ‘അസുരൻ’ എന്ന പുതിയ ചിത്രത്തിൽ കൈകോർക്കുന്ന കാര്യം ധനുഷ് അനൗൺസ് ചെയ്തത്. ജനുവരി 26 ഓടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ധനുഷ് പറയുന്നു. തമിഴ് നോവലായ ‘വേട്ക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്കാരമാണ് ‘അസുരൻ’ എന്നു റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്തിടെ റിലീസ് ചെയ്തിരുന്നു. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമ്മിക്കുന്നത്.
Read More: വെട്രിമാരന്റെ ‘ആണ്‍’ സിനിമകളിലേക്ക് മഞ്ജു വാര്യര്‍ കയറിച്ചെല്ലുമ്പോള്‍