/indian-express-malayalam/media/media_files/uploads/2018/09/Suriya-37-Mohanlal.jpg)
Suriya 37 Mohanlal
തമിഴകത്തിന്റെ യുവ താരം സൂര്യയുമായി മോഹന്‍ലാല്‍ കൈകോര്‍ക്കുന്ന ആക്ഷന്‍ ചിത്രത്തിലെ താരങ്ങളുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ ലുക്കില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ ഒരു കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹൻലാൽ. 2014 ൽ വിജയിനൊപ്പം അഭിനയിച്ച 'ജില്ല'യാണ് മോഹൻലാലിന്റെ അവസാന തമിഴ് ചിത്രം.
മോഹന്‍ലാല്‍ സൂര്യ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ ഇപ്പോൾ ചെന്നൈയില്‍ നടന്നു വരുന്നു. സാൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലാവും മോഹൻലാൽ എത്തുക എന്നാണ് വാർത്തകൾ. എന്നാൽ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സയേഷയാണ് നായിക.
Read More: മോഹന്‍ലാല്‍ സൂര്യ സിനിമയുടെ ലണ്ടന്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍
ഇതുവരെ പേരിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ ലണ്ടനിൽ പൂർത്തിയായി. 10 ഓളം രാജ്യങ്ങളിലായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം. ഇംഗ്ലണ്ട്, ന്യൂയോർക്ക്, ബ്രസീൽ, ന്യൂഡൽഹി, ഹൈദരാബാദ് എന്നീ സ്ഥലങ്ങളും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്.
സൂര്യയേയും മോഹൻലാലിനെയും കൂടാതെ ആര്യ, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ നിർണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലറാണ്.
Read More: മോഹന്‍ലാല്‍ വീണ്ടും തമിഴിലേയ്‌ക്ക്: സൂര്യയ്ക്കൊപ്പം കെ.വി.ആനന്ദ് ചിത്രം
ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. നാല് ഗാനങ്ങള്‍ ചിത്രത്തിനായി അദ്ദേഹം കംപോസ് ചെയ്‌തു കഴിഞ്ഞതായും വിവരമുണ്ട്. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ 'കടൈക്കുട്ടി സിങ്ക'ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ജയം രവി നായകനായ 'വനമഗന്‍' എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സയേഷാ ഇപ്പോള്‍ വിജയ് സേതുപതിയുടെ 'ജുങ്ക', ആര്യയുടെ 'ഗജിനികാന്ത്' എന്നിവയിലേയും നായികയാണ്. ഗവേമിക് യു ആരിയാണ് 'സൂര്യ 37'ന്‍റെ ക്യാമറ, കലാസംവിധാനം കിരണ്‍. 'സൂര്യ 37' മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.
ചിത്രങ്ങള്‍: ട്വിറ്റെര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.