മോഹന്‍ലാല്‍ വീണ്ടും തമിഴിലേയ്ക്ക്: സൂര്യയ്ക്കൊപ്പം കെ വി ആനന്ദ്‌ ചിത്രം

ഒരു ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ തമിഴില്‍ എത്തുന്നു. ‘തേന്‍മാവിന്‍ കൊമ്പത്ത്’ ഉള്‍പ്പടെ അനേകം സിനിമകളുടെ ക്യാമറാമാനും ‘കനാ കണ്ടേന്‍’, ‘അയാന്‍’, മാട്രാന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമാണ്‌ കെ വി ആനന്ദ്‌

mohanlal suriya k v anand film1

അടുത്തിടെ അമ്മ മഴവില്ല് സ്റ്റേജ് ഷോയില്‍ പങ്കെടുക്കവേ തമിഴ് താരം സൂര്യ പറഞ്ഞു, “ലാല്‍ സാര്‍ വിളിച്ചാല്‍ എനിക്ക് വരാതിരിക്കാനാവില്ല” എന്ന്.  രണ്ടു നടന്മാരും തമ്മിലുള്ള സൗഹൃദത്തിനപ്പുറത്ത് അതിന് പുതിയ ഒരഅര്‍ത്ഥവും കാരണമുണ്ട് ഇപ്പോള്‍.

ഒരു ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ തമിഴ് സിനിമയില്‍ അഭിനയിക്കുന്നു എന്നതും, സൂര്യയുമായി ചേര്‍ന്നാണ് കെ വി ആനന്ദ്‌ സംവിധാനം ചെയ്യുന്ന ആ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് എന്നതുമാണത്.

സംവിധായകന്‍ കെ വി ആനന്ദ്‌ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതാണീ തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ ചരിത്രം സൃഷ്ടിക്കാന്‍ സാധ്യതയുള്ള ഈ കൂട്ടുകെട്ടിന്‍റെ വിശേഷം.

ലൈക്കാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘സൂര്യ 37’ എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. ‘പട്ടുക്കോട്ടയ് പ്രഭാകര്‍’ എന്നും ചിത്രത്തിന് പേരിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  ഹാരിസ് ജയരാജ്‌ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം.

‘ഇത് സംഭവിപ്പിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല”, എന്ന് സൂര്യ ട്വിറ്റെറില്‍ കെ വി ആനന്ദിനോട് പറഞ്ഞു.

 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal suriya to join hands for k v anands next

Next Story
ആലിയ ഭട്ടിന്റെ ‘റാസി’ പാക്കിസ്ഥാനില്‍ വെളിച്ചം കാണില്ല; ചിത്രത്തിന്റെ റിലീസിന് നിരോധനം
The moderation of comments is automated and not cleared manually by malayalam.indianexpress.com