/indian-express-malayalam/media/media_files/uploads/2019/06/Lucifer-Mohanlal-Prithviraj-Trolls.jpg)
Lucifer Mohanlal Prithviraj Trolls
പി കെ രാംദാസ് എന്ന രാഷ്ട്രീയ നേതാവിന്റെ മരണവും അവിടെ നിന്നും ഉടലെടുക്കുന്ന ചില രാഷ്ട്രീയ സംഭവവികാസങ്ങളും, രാംദാസിന്റെ കുടുംബവും അദ്ദേഹത്തിന്റെ അരുമശിഷ്യനായ സ്റ്റീഫന്‍ നെടുംപുള്ളിയും - ഇതൊക്കെയായിരുന്നു നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ മേലങ്കിയണിഞ്ഞ 'ലൂസിഫര്‍' എന്ന ചിത്രം പറഞ്ഞത്. ഈ വര്‍ഷം മാര്‍ച്ച് 28 നാണ് മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം വലിയ വിജയം കൈവരിക്കുകയും ചെയ്തു.
Read Here: 'ലൂസിഫര്‍' മാര്‍ക്കറ്റ് ചെയ്യപ്പെട്ട രീതികള്‍
എന്നാല്‍ വെറുമൊരു ആഘോഷചിത്രമായി 'ലൂസിഫറി'നെ കണ്ടു മറക്കാന്‍ ആരാധകര്‍ക്ക് സാധിക്കുന്നില്ല. ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യപ്പെട്ടിട്ടും, ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചിട്ടും ഒക്കെ ദിവസങ്ങളായി. എന്നിട്ടും സോഷ്യല്‍ മീഡിയയും ട്രോളന്‍മാരും 'ലൂസിഫറി'നെ വിടുന്ന മട്ടില്ല. 'ലൂസിഫറി'നെക്കുറിച്ചുള്ള ഏറ്റവും പുതിയ ട്രോളാണ് 'ഇന്ന് പി കെ രാംദാസ് എന്ന വന്മരത്തിന്റെ ജന്മദിനം' എന്ന ശീര്‍ഷകത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 'ഇതുപോലെ ഉള്ള ചെറിയ കാര്യം വരെ ജനങ്ങൾ ഓർമിക്കുന്നു എന്നതാണ് ലൂസിഫർ എന്ന സിനിമയുടെ വിജയം' എന്നാണു ആരാധകരുടെ പക്ഷം.
Biggest tree (വന്മരം) PKR's birthday is here,.Wishing a very happy birthday in heaven to PK Ramdas. Now monsoon is here,please don't fall into the roads & don't make difficult for traffic!!! Lol#lucifermovie#Lucifer#prithvi#PrithvirajSukumaran@PrithviOfficial@Mohanlalpic.twitter.com/zecS2fsd6T
— Jebin Mathew (@Im_JEBIN) June 14, 2019
ഇന്ന് തന്നെയാണ് വിപ്ലവനായകന്‍ ചെഗുവേരയുടേയും ജന്മദിനം. സിനിമയില്‍ ആ തീയതി വന്നു കൂടിയത് ഒരുപക്ഷേ യാദൃശ്ചികമാവാം. പക്ഷേ ഇന്ന് രാവിലത്തെ പൃഥ്വിരാജിന്റെയും തിരക്കഥാകൃത്ത് മുരളി ഗോപിയുടേയും 'Happy birthday Che!' എന്ന ആശംസയുമായി ചേര്‍ത്ത് വായിച്ചാല്‍ 'ലൂസിഫറിന്' ഇതുമായുള്ള ബന്ധം സൂചിപ്പിക്ന്നകുകയാണോ എന്ന് സംശയിക്കാം. എന്നാല്‍ അതല്ല, ഇരുവരും ഒന്നിച്ചുള്ള അടുത്ത ചിത്രത്തിനുള്ള കോപ്പുകൂട്ടലാണ് ഈ കണ്ടത് എന്ന് വാദിക്കുന്നവരും ഉണ്ട്.
'മുരളീ ഗോപി_ പ്രിത്വിരാജ് കൂട്ടുകെട്ടിൽ ചെഗുവേരയെ പ്രമേയമാക്കി ഒരു സിനിമ വരുന്നു എന്നതിന്റെ പ്രാരംഭ പ്രവർത്തനമാണ് രണ്ടു പേരുടെയും പോസ്റ്റ് എന്ന് മനസിലാക്കാൻ കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല...', 'പുതിയ പടം വരുന്നുണ്ടോ, ചെ ആരാണ്?' തുടങ്ങിയ പ്രതികരണങ്ങള്‍ പൃഥ്വിറയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കാണാം.
'ലൂസിഫര്‍' ക്ലൈമാക്‌സ് രംഗത്തിന്റെ ഒരു ട്രോള്‍ വീഡിയോയാണ് ഇതിനു മുന്‍പ് ഇറങ്ങിയതില്‍ ഹിറ്റായ മറ്റൊരു ട്രോള്‍. ഒരാരാധകനായിരുന്നു ആ വീഡിയോയുടെ പിന്നില്‍. ക്ലൈമാക്‌സിലെ 'രഫ്താര' എന്ന പാട്ടും വിവേക് ഒബ്‌റോയിയുമായുള്ള പൃഥ്വിരാജിന്റെ ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയാണ് ട്രോള്‍. 'ലൂസിഫറി'ന്റെ ക്ലൈമാക്‌സ് രംഗത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട്. സംവിധാനത്തിനിടെ പൃഥ്വിരാജ് ക്ലൈമാക്‌സില്‍ അഭിനയിച്ചു വരുന്നതായാണ് ട്രോള്‍. ഇത് പൃഥ്വിരാജ് തന്നെ പങ്കു വയ്ക്കുകയും, ചിത്രീകരണം ഇതില്‍ കാണിക്കുന്ന പോലെ അത്ര എളുപ്പമല്ലായിരുന്നെങ്കിലും ട്രോള്‍ നന്നായി ആസ്വദിച്ചെന്ന് പപറയുകയും ചെയ്തു.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത 'ലൂസിഫര്‍' എട്ട് ദിവസംകൊണ്ട് നൂറ് കോടി ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയാണ് ആദ്യം റെക്കോര്‍ഡ് ഇട്ടത്. അത്രയും ചുരുങ്ങിയ കാലയളവു കൊണ്ട് നൂറുകോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യത്തെ മലയാളചിത്രമായി മാറുകയായിരുന്നു 'ലൂസിഫര്‍'. തൊട്ടു പിറകെ, മലയാള സിനിമയില്‍ നിന്നും 200 കോടി കളക്റ്റ് ചെയ്ത ആദ്യത്തെ മലയാള ചിത്രം എന്ന വിശേഷണവും 'ലൂസിഫര്‍' സ്വന്തമാക്കി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
ഇരുനൂറു കോടി കളക്റ്റ് ചെയ്തതോടെ 'പുലിമുരുകന്റെ' റെക്കോര്‍ഡാണ് ചിത്രം തകര്‍ത്തത്. മലയാളസിനിമയിലെ ആദ്യത്തെ നൂറുകോടി ക്ലബ്ബ് ചിത്രമായ 'പുലിമുരുകന്‍' 150 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നത്. ഇതോടെ കരിയറിലെ രണ്ടു മാസ് ചിത്രങ്ങള്‍ നൂറുകോടി ക്ലബ്ബിലെത്തിച്ച മലയാളത്തിലെ ഏകതാരം എന്ന വിശേഷണവും മോഹന്‍ലാല്‍ സ്വന്തമാക്കുകയാണ്.
ഏറെക്കാലത്തിനു ശേഷം മോഹന്‍ലാല്‍? ആരാധകര്‍ക്ക് അവരുടെ 'വിന്റേജ് ലാലേട്ടനെ' തിരിച്ചു കൊടുക്കാനായി എന്നതാണ് 'ലൂസിഫറി'ന്റെ പ്രധാന വിജയങ്ങളിലൊന്ന്. മോഹന്‍ലാലെന്ന താരത്തെ അടുത്തിടെ ഏറ്റവും സ്‌റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രമെന്ന വിശേഷണവും 'ലൂസിഫറി'നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ് എന്നിവര്‍ക്കൊപ്പം സായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, , സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോന്‍,സാനിയ അയ്യപ്പന്‍, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
Read Here: Lucifer Movie Review: താരപ്രഭയില്‍ തിളങ്ങുന്ന 'ലൂസിഫര്‍'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.