/indian-express-malayalam/media/media_files/uploads/2020/10/Drishyam-2.jpg)
മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2'ന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ദൃശ്യം ലൊക്കേഷനിൽ നിന്നും സംവിധായകൻ ജീത്തു ജോസഫ് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. "ജോർജ് കുട്ടിയ്ക്കും കുടുംബത്തിനുമൊപ്പം ആറു വർഷങ്ങൾക്ക് ശേഷം," എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജീത്തു ജോസഫ് കുറിച്ചത്.
സെപ്തംബര്‍ 21നാണ് 'ദൃശ്യം 2'ന്റെ ചിത്രീകരണം ആരംഭിച്ചത്. സെപ്റ്റംബർ 14ന് ഷൂട്ടിംഗ് തുടങ്ങുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വർക്കുകൾ പൂർത്തിയാക്കാൻ ബാക്കിയുള്ളതിനാൽ ഷൂട്ടിംഗ് വൈകുകയായിരുന്നു. പാലക്കാട് പെരിങ്ങോട്ടിലെ ആയുര്‍വ്വേദ കേന്ദ്രത്തിലെ ചികിത്സ പൂർത്തിയാക്കിയ മോഹൻലാൽ സെപ്റ്റംബർ 26നാണ് ലൊക്കേഷനിൽ ജോയിൻ ചെയ്തത്. കൊച്ചിയിൽ വെച്ചു ചിത്രീകരിക്കേണ്ട ഏതാനും സീനുകൾ ഇതിനകം തന്നെ ദൃശ്യം ടീം ചിത്രീകരിച്ചു കഴിഞ്ഞു.
Glad to share that we have started the #shooting of #Drishyam2 today. Here are some of the Pooja Pics.#Drishyampic.twitter.com/GF5B5k4SpH
— Mohanlal (@Mohanlal) September 21, 2020
Read more: ഏഴു മാസങ്ങൾക്ക് ശേഷം; ദൃശ്യത്തിലേക്ക് മീനയും
മോഹൻലാലിന്റെ പിറന്നാൾ ദിവസമാണ് ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനമുണ്ടായത്. ഏഴു വർഷങ്ങൾക്കു ശേഷമാണ് ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമയ്ക്കു വേണ്ടി ആന്റണി പെരുമ്പാവൂരാണ്. ലോക്ഡൗൺ കഴിഞ്ഞ് തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ഇതിനു ശേഷമാകും ഷൂട്ടിങ് നിർത്തിവെച്ച മറ്റ് സിനിമകളിൽ മോഹൻലാൽ എത്തുകയെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.
2013 ഡിസംബറിലായിരുന്നു ‘ദൃശ്യം’ റിലീസിനെത്തിയത്. മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ത്രില്ലർ ചിത്രമായ ദൃശ്യത്തിലെ ഈ താരങ്ങളുടെയെല്ലാം പ്രകടനം ഏറെ മികവു പുലർത്തിയിരുന്നു. 50 കോടിയോളം രൂപ ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു.
സെപ്തംബര്‍ 2-ാം തീയതിയാണ് ഭാര്യ സുചിത്രയ്‌ക്കൊപ്പം ആയുർവേദ ചികിത്സയ്ക്കായി മോഹൻലാൽ പെരിങ്ങോട്ടിലെ ആയുര്‍വ്വേദ കേന്ദ്രത്തിൽ എത്തിയത്. ഇവിടെ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ചിരുന്നു.
View this post on InstagramPC @sameer_hamsa . . . . #detox #detoxyourmindandbody
A post shared by Mohanlal (@mohanlal) on
Read more: മറ്റൊന്നും ആലോചിക്കാതെ ലാലേട്ടൻ ആ തൊപ്പിയൂരി എനിക്ക് തന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.