/indian-express-malayalam/media/media_files/uploads/2018/10/Mohanlal-character-Ithikarapakki-in-Nivin-Pauly-in-Kayamkulam-Kochunni.jpg)
Mohanlal character Ithikarapakki in Nivin Pauly in Kayamkulam Kochunni
നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി' ഈ ആഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇത്തിക്കരപക്കി എന്ന കഥാപാത്രമായാണ് ലാല്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. നിവിനും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങള്‍ ട്രെയിലറില്‍ കണ്ടു തന്നെ ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍. ആരാണ് ഇത്തിക്കരപ്പക്കി, എന്താണ് അയാള്‍ക്ക് ഈ കഥയില്‍ കാര്യം എന്നൊക്കെ അന്വേഷണങ്ങളും നടത്തുന്നുണ്ടവര്‍. മോഹന്‍ലാലിനെ എത്ര നേരത്തേക്ക് സ്ക്രീനില്‍ കാണാന്‍ കഴിയുമെന്ന ആകാംഷയാണ് ഇതിനു പിന്നില്‍.
Read More: 'കായംകുളം കൊച്ചുണ്ണി' ഗംഭീരം എന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍
ഇത്തിക്കരപ്പക്കിയെക്കുറിച്ച് 'കായംകുളം കൊച്ചുണ്ണി'യുടെ തിരക്കഥാകൃത്തുക്കളായ സഞ്ജയ്-ബോബി എന്നിവര്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.
"ഇത്തിക്കര പക്കി ഒരു കള്ളനാണ്. പക്കി എന്നാൽ പക്ഷി എന്നാണ് അർത്ഥം. മരത്തിൽ നിന്നു ചാടി മരത്തിലുറങ്ങി കൊണ്ടിരുന്ന ഒരാളാണെന്നാണ് ഞങ്ങൾക്ക് മനസ്സിലായത്. കായികബലം ഒരുപാട് ഉള്ള ഒരാളായിരുന്നു ഇത്തിക്കര പക്കി. അയാളുടെ ചലനങ്ങൾക്ക് പോലും പ്രത്യേകതയുണ്ട്. ഷൂട്ടിംഗ് തുടങ്ങിയപ്പോഴും ആരു വേണം ഇത്തിക്കരപ്പക്കി എന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. പലരെയും ആലോചിച്ചെങ്കിലും ഇതുപോരാ, ഇതുപോരാ എന്നൊരു അസംതൃപ്തിയുണ്ടായിരുന്നു. റോഷനും മോഹൻലാലും ഏതാണ്ട് മൂന്നു പടങ്ങളിലോളം ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ആ ബന്ധത്തിന്റെ പുറത്ത് റോഷൻ വിളിച്ചപ്പോൾ, റോഷനോടുള്ള വിശ്വാസത്തിന്റെ പുറത്താണ് മോഹൻലാൽ ആ കഥാപാത്രത്തെ ഏറ്റെടുത്തത്", സഞ്ജയ് വെളിപ്പെടുത്തി.
"സമകാലികരാണ് ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയും. അവർ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടിയേക്കാം എന്നൊരു സാധ്യതയെയാണ് സിനിമ ഉപയോഗപ്പെടുത്തുന്നത്. ഈ സിനിമയുടെ വളരെ പ്രധാനപ്പെട്ടൊരു ഭാഗത്ത് വരികയും കഥാഗതിയിൽ ഒരു ടേണിംഗ് പോയിന്റ് ഉണ്ടാക്കുകയും ചെയ്യുന്ന ഒരാളാണ് ഇത്തിക്കരപ്പക്കി. മോഹൻലാലിന്റെ പ്രസൻസ് ആ കഥാപാത്രത്തെ മറ്റൊരു ലെവലിൽ എത്തിച്ചിട്ടുമുണ്ട്", ബോബി കൂട്ടിച്ചേര്‍ത്തു.
Read More: ഐതിഹ്യമാലയില്‍ നിന്നും അഭ്രപാളികളിലേക്ക്: 'കായംകുളം കൊച്ചുണ്ണി'യുടെ എഴുത്ത് വഴികള്‍
ഇത്തിക്കരപ്പക്കിയെക്കുറിച്ച് പ്രാദേശിക ചരിത്രം വിവരിക്കുന്നത് കഥകളിലും സ്വപ്നങ്ങളിലും പേടിയിലും ഇഷ്ടത്തിലും നിറഞ്ഞു നില്‍ക്കുന്ന അലൗകികനായ കള്ളനായിട്ടാണ്. നദിക്ക് മുകളിലൂടെ പക്കി നടന്നിട്ടുണ്ടെന്നാണ് ഒരു കഥ. പട്ടിണിപാവങ്ങള്‍ക്കായി അരി മോഷ്ടിച്ചു കൊണ്ടു വരുമ്പോഴാണ്, ഇത്തിക്കരയാറിന്റെ മാറിലൂടെ പക്കി നടന്നത്. ഇതിന് മുന്‍പ് ക്രിസ്തു മാത്രമാണ് ജലത്തിന് മുകളില്‍ നടന്നതായി നമ്മള്‍ കേട്ടിട്ടുള്ളത്.
പക്കി കുമ്പിടിയാണ്, ചാത്തന്‍മാരെ പോലെയും ഗന്ധര്‍വ്വന്‍മാരെ പോലെയുമാണ്. ഒരേ സമയം പല സ്ഥലത്ത് കാണാമെന്നും നാട്ടു കഥകള്‍ പറയുന്നു. പല രൂപത്തിലും പക്കി പ്രത്യക്ഷപ്പെടും മാനായും മനുഷ്യനായും പക്ഷിയായും. പക്കി പല ഭാഷ സംസാരിക്കും. ഉറുദുവും തമിഴും മലയാളവും അങ്ങിനെ പലതും പക്കിക്ക് വഴങ്ങും.
ദാരിദ്ര്യം, കഷ്ടത, ദുഖം ഇവ സഹിക്കുന്നവരോടാണ് പക്കിക്ക് മമത. പക്കി എപ്പോഴും പാവങ്ങള്‍കും അധ്വാനിക്കുന്നവര്‍ക്കും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും ഒപ്പമാണ്. പക്കി അന്നത്തെ കാലത്തെ സോഷ്യലിസ്റ്റാണ്. സാമൂഹിക അസമത്വങ്ങള്‍ മാറ്റാനാണ് പക്കി കള്ളനായത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും ഉണ്ടായിരുന്നിരിക്കാം.
/indian-express-malayalam/media/media_files/uploads/2018/10/Mohanlal-character-Ithikarapakki-in-Nivin-Pauly-in-Kayamkulam-Kochunni-1.jpg)
പക്കി വലിയ പ്രണയിതാവാണെന്നും ശത്രുക്കളും മിത്രങ്ങളും പറയുന്നു. കനകാംബരം പോലത്തെ ചുവന്ന പെണ്ണിനെ പ്രണയിച്ചിട്ടുണ്ടെന്നും, അടുത്തേതോ വലിയ തറവാട്ടിലെ പെണ്ണായിരുന്നു അവളെന്നും ആരാധകര്‍. നാടുനീളെ പെണ്‍കുട്ടികളെ പിഴപ്പിച്ചവനെന്ന് ശത്രുക്കളും. പക്കി സൗന്ദര്യആരാധകനെന്നതില്‍ ഇരുകൂട്ടര്‍ക്കും തര്‍ക്കമില്ല.
മരിച്ചു പോയ മഹാന്‍മാരായ കള്ളന്‍മാരെ വരെ പക്കിക്ക് കാണാനാവും. പിന്നെ ചാത്തന്‍, ഗന്ധര്‍വ്വന്‍, യക്ഷി തുടങ്ങിയവരുമായും ചങ്ങാത്തമുണ്ട്. ചുരുക്കത്തില്‍ മറ്റ് ലോകങ്ങളിലും പക്കി പ്രസിദ്ധനാണെന്ന് സാരം.
പക്കി പാട്ടുകാരനും പാചകക്കാരനും ശില്‍പ്പിയും ആര്‍ക്കിടെക്ട്ടും ആശാരിയും വൈദ്യനും ആണെന്ന് അതാത് സന്ദര്‍ഭങ്ങളിലെ കഥകള്‍ വ്യക്തമാക്കുന്നു. ലക്ഷണശാസ്ത്രം അനുസരിച്ചും സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും ഗതി നോക്കിയും കാറ്റിനെയും മഴയെയും മുന്‍കൂട്ടിക്കണ്ടുമാണ് പക്കി മോഷണം നടത്തിയത്.
/indian-express-malayalam/media/media_files/uploads/2018/10/Mohanlal-character-Ithikarapakki-in-Nivin-Pauly-in-Kayamkulam-Kochunni-2.jpg)
പക്കി ആരെയും ദ്രേഹിച്ചിട്ടില്ല. അധിക സ്വത്ത് പാവങ്ങള്‍ക്ക് നല്‍കുക വഴി സോഷ്യലിസ്റ്റും ദൈവീകപ്രവൃത്തി ചെയ്യുന്നവനും നന്‍മയുടെ പ്രതീകവുമായി മാറുക മാത്രമായിരുന്നു ഇത്തിക്കരക്കാരുടെ പക്കിയുടെ ജീവിത ലക്ഷ്യം. അത് അദ്ദേഹം നിറവേറ്റിയെന്നാണ് പാടിപ്പതിഞ്ഞ പ്രാദേശിക ചരിത്രത്തില്‍ നിന്നും വ്യക്തമാകുന്നത്.
1980ല്‍ 'ഇത്തിക്കരപ്പക്കി' എന്ന പേരില്‍ ഒരു ചലച്ചിത്രം ജെ ശശികുമാറിന്റെ സംവിധാനത്തില്‍ പുറത്തു വന്നിട്ടുണ്ട്. പ്രേം നസീര്‍ ആണ് ഇത്തിക്കരപ്പക്കിയുടെ വേഷം ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.