scorecardresearch

Mirai OTT: ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടി മിറൈ ഒടിടിയിലേക്ക്

Mirai OTT Release: മലയാളം അടക്കം എട്ടു വ്യത്യസ്ത ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തുന്നത്

Mirai OTT Release: മലയാളം അടക്കം എട്ടു വ്യത്യസ്ത ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തുന്നത്

author-image
Entertainment Desk
New Update
Mirai OTT

Mirai OTT Release

Mirai OTT Release Date and Platform: തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത ചിത്രമാണ് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ 'മിറൈ'. ബോക്സ് ഓഫീസിൽ 142 കോടി രൂപ ചിത്രം കളക്ഷൻ നേടിയതായാണ് ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. അഞ്ച് ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്. മിറൈ ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.

Advertisment

എട്ടു വ്യത്യസ്ത ഭാഷകളിലായി റിലീസിനെത്തിയ ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. റിതിക നായക് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മനോജ് മഞ്ചുവാണ് വില്ലനായി എത്തുന്നത്. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു.

Also Read: സ്റ്റെപ്പ് സിസ്റ്ററുടെ വിവാഹചടങ്ങ് ആഘോഷമാക്കി ജാൻവി; ചിത്രങ്ങൾ

ഇന്ത്യയിൽ നിന്നു മാത്രം 109 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ആക്ഷൻ, ത്രില്ലർ, റൊമാന്റിക്, ഫാന്റസി, മിത്ത് ഘടകങ്ങൾ കോർത്തിണക്കിയ ചിത്രമാണ് മിറൈ. സംവിധായകൻ കാർത്തിക് ഘട്ടമനേനി തന്നെയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സംഗീതം ഗൗര ഹരിയും കലാസംവിധാനം ശ്രീ നാഗേന്ദ്ര തങ്കാലയും നിർവഹിച്ചിരിക്കുന്നു.

Advertisment

Also Read:വാരാന്ത്യം ആഘോഷമാക്കാം; ഈ ആഴ്ച ഒടിടിയിലെത്തിയ 12 ചിത്രങ്ങൾക്കൊപ്പം

Mirai OTT : മിറൈ ഒടിടി

ജിയോഹോട്‍സ്റ്റാറിലൂടെയാണ് മിറൈ ഒടിടിയില്‍ എത്തുന്നത്. ഒക്ടോബര്‍ 10 മുതൽ ചിത്രം സ്‍ട്രീമിങ് ആരംഭിക്കും. മലയാളം അടക്കം വിവിധ ഭാഷകളിൽ ചിത്രം കാണാം.

Also Read: ബോണി കപൂറിൻ്റെ ആദ്യ ഭാര്യയുടെ അതിഥിയായി എത്തി, പിന്നെ വീട്ടുകാരിയായി; ശ്രീദേവിയുടെ വിവാദ പ്രണയകഥ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: