/indian-express-malayalam/media/media_files/uploads/2021/01/master-amazon-prime-video.jpg)
Master to premiere on Amazon Prime Video on January 29: വിജയ് ചിത്രം 'മാസ്റ്റർ' ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുന്നു. ജനുവരി 29നാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസിനെത്തുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ജനുവരി 13ന് പൊങ്കൽ റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്. വിജയ്ക്കൊപ്പം വിജയ് സേതുപതിയും മാളവിക മോഹനുമെല്ലാം കൈകോർത്ത ഈ ആക്ഷൻ ത്രില്ലർ ചിത്രം തിയേറ്ററിലും മികച്ച പ്രതികരണം നേടിയിരുന്നു.
മദ്യപാനിയായ പ്രൊഫസർ ജോൺ ദുരൈരാജ് (വിജയ്) ജുവനൈൽ കറക്ഷൻ സെന്ററിൽ അധ്യാപകനായി എത്തുന്നതും അവിടെ വച്ച് ഭവാനി (വിജയ് സേതുപതി) എന്ന ഗുണ്ടാനേതാവുമായി ഏറ്റുമുട്ടുന്നതുമൊക്കെയാണ് ചിത്രം പറയുന്നത്. ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിവരും ചിത്രത്തിലുണ്ട്.
Read more:Master Full Movie Leaked Online by Tamilrockers: മാസ്റ്ററിനെയും വിടാതെ തമിഴ്റോക്കേഴ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us