scorecardresearch
Latest News

Master Movie Review and Rating: കാത്തിരുന്നത് വെറുതെയായില്ലെന്ന് പ്രേക്ഷകർ; മികച്ച പ്രതികരണം നേടി ‘മാസ്റ്റർ’

Master Movie Review and Rating: വിജയുടെയും വിജയ് സേതുപതിയുടെയും ഷോ എന്നാണ് പ്രേക്ഷകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്

master, master review, master movie review, master movie review rating, master movie review malayalam, vijay, vijay sethupathi, master movie, master release, vijay master

Vijay Master Movie Review and Rating: ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന വിജയ് ചിത്രം ‘മാസ്റ്റർ’ ഒടുവിൽ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയ്ക്ക് ഇടയിലും വലിയ സ്വീകാര്യതയോടെയാണ് ഫാൻസ് ചിത്രത്തെ വരവേൽക്കുന്നത്.

വ്യത്യസ്തമായ ഒരു വിജയ് ചിത്രം

സാധാരണ വിജയ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു വിജയ് ചിത്രം എന്നാണ് ‘മാസ്റ്റർ’ സിനിമയെക്കുറിച്ച് സംവിധായകൻ ലോകേഷ് കനകരാജ് മുന്നോട്ട് വച്ച ഒരു വാഗ്ദാനം. ആ വാഗ്ദാനം അദ്ദേഹം നിറവേറ്റിയോ എന്ന് ചോദിച്ചാൽ അതേ എന്നാണ് ഉത്തരം. കുറേ കാലത്തിനിടെ വിജയ് ചെയ്ത ഏറ്റവും സെൻസിബിളായ, ഏറ്റവും ആസ്വാദ്യകരമായ, തമാശ നിറഞ്ഞതും മനോഹരവുമായ ചിത്രമാണ് മാസ്റ്റർ എന്ന് പറയാനാവും.

ഏറെക്കാലത്തിന് ശേഷം വിജയ് ചെയ്ത ആഴമുള്ളതും അമാനുഷിക നായകൻ എന്ന വിശേഷണത്തിൽ നിൽക്കാത്തതുമായ ഒരു കഥാപാത്രമാണ് മാസ്റ്റർ സിനിമയിലെ ജെഡി അഥവാ ജോൺ ദുരൈരാജ് എന്ന, സ്വന്തം ചിന്താഗതികൾക്കനുസരിച്ച് മുന്നോട്ട് പോവുന്ന കോളേജ് പ്രൊഫസറുടെ വേഷം. പറയുന്നതേ ചെയ്യൂ , ചെയ്യാവുന്നത് മാത്രമേ പറയൂ എന്ന നിലപാടുള്ള പെർഫക്ട് ആയ നായകനു പകരം പറയുന്നതെല്ലാം പാലിക്കാത്ത തരത്തിൽ കുറ്റങ്ങളും കുറവുകളുമൊക്കെയുള്ള കഥാപാത്രമായി വിജയ് സ്ക്രീനിലെത്തുന്നു മാസ്റ്ററിൽ. അത് വിജയുടെ സമീപകാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.

Read more: ‘മാസ്റ്റര്‍’ റിവ്യൂ പൂർണരൂപം ഇവിടെ വായിക്കാം

പ്രേക്ഷകരുടെ അഭിപ്രായങ്ങൾ

സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പോസിറ്റീവ് റിവ്യൂകളാലും പോസ്റ്റുകളാലും നിറയുകയാണ് സോഷ്യൽ മീഡിയ. പ്രതീക്ഷകൾക്ക് മങ്ങലേൽക്കാതെ ഒരു ചിത്രം കാഴ്ച വച്ച സംവിധായകൻ ലോകേഷ് കനകരാജിനെ അഭിനന്ദിക്കുകയാണ് വിജയ് ഫാൻസ്.

വിജയ്‌ടെ പെർഫോമൻസിന് ഒപ്പം തന്നെ വിജയ് സേതുപതിയുടെയും അർജുൻ ദാസിന്റെയും കഥാപാത്രങ്ങളും കയ്യടി നേടുന്നുണ്ട്. ആവശ്യമായ കൊമേഴ്സ്യൽ ചേരുവകൾ എല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള ടിപ്പിക്കൽ വിജയ് ചിത്രം എന്നാണ് പലരും ഒറ്റവാക്യത്തിൽ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

വിജയുടെയും വിജയ് സേതുപതിയുടെയും ഷോ എന്നാണ് ഒരു പ്രേക്ഷകൻ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

Read more: Master movie Release Review Rating LIVE UPDATES: സിനിമാരവങ്ങള്‍ക്ക് തിരികൊളുത്തി വിജയ്‌; ‘മാസ്റ്റര്‍’ തിയേറ്ററുകളില്‍

ധാരാളം ഫൈറ്റ് സീക്വൻസുകൾ ഉള്ള ചിത്രത്തിൽ പ്രേക്ഷകരെ ആവേശത്തിലാക്കുന്ന രീതിയിലാണ് വിജയ്‍ടെ പെർഫോമൻസ് എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്.

മദ്യപാനിയും കോളേജ് അധ്യാപകനുമായ ജെ ഡി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സാധാരണ ക്യാമ്പസ് സിനിമകൾ, കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന വിദ്യാർത്ഥികളുടെ കഥ പറയുമ്പോൾ ‘മാസ്റ്റർ’ പറയുന്നത് കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ഒരു അധ്യാപകന്റെ കഥയാണ്. ചിത്രത്തിൽ വില്ലനായി വിജയ് സേതുപതിയും എത്തുന്നുണ്ട്.

വിജയിനും വിജയ് സേതുപതിയ്ക്കും ഒപ്പം മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശന്താനു ഭാഗ്യരാജ് എന്നിവരും വേഷമിടുന്നുണ്ട്. വിജയ്‌യുടെ പൊങ്കൽ റിലീസായ ചിത്രം നിർമ്മിക്കുന്നത് എക്സ് ബി ഫിലിം ക്രിയേറ്ററും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ജനുവരി 14ന് റിലീസ് ചെയ്യും.

Read more: ‘മാസ്റ്ററി’ന്റെ നായിക; മാളവിക മോഹനന്‍ അഭിമുഖം

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Vijay master movie review and rating