/indian-express-malayalam/media/media_files/uploads/2021/01/master-1.jpg)
Master Movie Release Review Rating UPDATES: നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ തിയേറ്ററുകള്‍ വീണ്ടും ഉണരുകയാണ്, വിജയ് നായകനായ പുതിയ ചിത്രം 'മാസ്റ്ററിലൂ'ടെ. തമിഴകത്ത് പൊങ്കല്‍ റിലീസ് ആയി എത്തുന്ന ലോകേഷ് കനഗരാജ് ചിത്രം കേരളത്തിലും റിലീസ് ചെയ്തിരിക്കുകയാണ്.
ഇളയതളപതിയുടെ പുതിയ ചിത്രത്തിനായി വിജയ് ആരാധകർ മാത്രമല്ല, സിനിമാലോകം ആകമാനം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചതോടെ പ്രതിസന്ധിയിലായ സിനിമാവ്യവസായത്തിന് പുതുജീവൻ പകർന്നു കൊണ്ടാണ് 'മാസ്റ്റർ' എത്തുന്നത്. ലോക്ക്ഡൗണിനു ശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സൂപ്പർസ്റ്റാർ ചിത്രം എന്ന വിശേഷണവും 'മാസ്റ്ററി'നു സ്വന്തം.
മദ്യപാനിയും കോളേജ് അധ്യാപകനുമായ ജെ ഡി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്നത്. സാധാരണ ക്യാമ്പസ് സിനിമകൾ, കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന വിദ്യാർത്ഥികളുടെ കഥ പറയുമ്പോൾ 'മാസ്റ്റർ' പറയുന്നത് കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ഒരു അധ്യാപകന്റെ കഥയാണ്. ചിത്രത്തിൽ വില്ലനായി വിജയ് സേതുപതിയും എത്തുന്നുണ്ട്.
ചിത്രത്തിൽ വിജയിനും വിജയ് സേതുപതിയ്ക്കും ഒപ്പം മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശന്തനു ഭാഗ്യരാജ് എന്നിവരും വേഷമിടുന്നു. ചിത്രം നിർമ്മിക്കുന്നത് എക്സ് ബി ഫിലിം ക്രിയേറ്ററും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ജനുവരി 14ന് റിലീസ് ചെയ്യും.
/indian-express-malayalam/media/media_files/uploads/2021/01/master-movie-release-review-rating-live-updates-451540-vijay-1024x569.jpg)
Live Blog
Master movie Release Review Rating LIVE UPDATES
'മാസ്റ്ററി'നെ വരവേറ്റ് ആരാധകരും സിനിമാലോകവും
മാസ്റ്റർ ട്രീറ്റ്‌മെന്റിലും കഥ പറച്ചിലുമെല്ലാം വേറിട്ടൊരു വിജയ് ചിത്രമാണ്. ഫണും ആക്ഷനും സെൻസിബിൾ കണ്ടന്റുമാണ് ചിത്രത്തെ ആകർഷകമാക്കുന്നത്.
റിവ്യൂ പൂർണരൂപം ഇവിടെ വായിക്കാം: Master review: A unique Vijay movie
കേരളത്തിലും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് 'മാസ്റ്റർ' നേടുന്നത്. ഒമ്പത് മാസങ്ങൾക്ക് ശേഷം തിയേറ്ററുകൾ തുറന്നതിന്റെ സന്തോഷത്തിലാണ് സിനിമാസ്വാദകരും.
തിരുവനന്തപുരത്തു നിന്നുള്ള കാഴ്ച.
Scenes from a theatre in #Thiruvananthapuram | #MasterFDFS#Vijay@IeMalayalam
Follow all the latest updates about #Master here: https://t.co/Omxt4U2JPdpic.twitter.com/AItexExoVo
— Indian Express Entertainment (@ieEntertainment) January 13, 2021
കയ്യടിച്ചും വിസിലടിച്ചുമെല്ലാം വിജയ് ചിത്രത്തെ വരവേൽക്കുകയാണ് ആരാധകർ. ആരവങ്ങളും ആൾക്കൂട്ടവും ഒഴിഞ്ഞ തിയേറ്ററുകൾ വീണ്ടും ഉത്സവപ്രതീതിയിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയാണ് എല്ലായിടത്തും നിന്നും വന്നു കൊണ്ടിരിക്കുന്നത്. ഹൈദരാബാദിലെ ഒരു തിയേറ്ററിൽ നിന്നുള്ള വീഡിയോ.
#Master madness in #Hyderabad | #MasterFDFS@TheGabbeta
Follow all the updates about #Vijay's latest movie here: https://t.co/Omxt4U2JPdpic.twitter.com/1geP85MDmh
— Indian Express Entertainment (@ieEntertainment) January 13, 2021
'മാസ്റ്റർ' കണ്ടിറങ്ങിയ സംഗീതസംവിധായകൻ അനിരുദ്ധ് ചിത്രത്തെ കുറിച്ച് സംസാരിക്കുന്നു. ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്.
Rockstar @anirudhofficial Review about #MasterFDFS !!#Master#MasterFilm#MasterPongalpic.twitter.com/xg0HFgdecp
— KERALA VIJAY FANS CLUB (@KVFC_OfficiaI) January 13, 2021
പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തിയ 'മാസ്റ്റർ' മികച്ച പ്രതികരണമാണ് നേടുന്നത്. വിജയ്‌ടെ പെർഫോമൻസിന് ഒപ്പം തന്നെ വിജയ് സേതുപതിയുടെ പ്രകടനവും പ്രേക്ഷകർ എടുത്തു പറയുന്നുണ്ട്. സാധാരണ വിജയ് ചിത്രങ്ങൾ വൺമാൻ ഷോ ആവുമ്പോൾ ഇവിടെ വിജയ് സേതുപതിയും കാഴ്ചക്കാരുടെ ശ്രദ്ധ കവരുന്നു എന്നാണ് ആദ്യഘട്ട പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
റിവ്യൂ ഇവിടെ വായിക്കാം: കാത്തിരുന്നത് വെറുതെയായില്ലെന്ന് പ്രേക്ഷകർ: മികച്ച പ്രതികരണം നേടി മാസ്റ്റർ
മാസ്റ്റർ ആദ്യദിവസത്തെ ഷോ കാണാൻ നടൻ ദിലീപും എത്തി. ചാലക്കുടി ഡി സിനിമാസിലാണ് താരമെത്തിയത്.
Actor Dileep at Chalakkudy D Cinemas to watch #Master! pic.twitter.com/R2deTK5mvL
— Rockztar (@rockztar_11) January 13, 2021
വിജയ് ചിത്രം മാസ്റ്ററിന് ആശംസകളുമായി നടൻ ദിലീപ്. "മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്,ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തീയ്യേറ്ററുകളിൽ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. അതിനു തുടക്കം കുറിച്ച ദളപതി വിജയ് യുടെ 'മാസ്റ്ററിന്' എല്ലാവിധ ആശംസകളും. മലയാള സിനിമയിലെ താരങ്ങളും ടെക്‌നീഷ്യൻസും കുടുംബത്തോടൊപ്പം തീയ്യേറ്ററുകളിൽ വന്നു സിനിമ കാണുക. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരാവേശമേകാൻ."
ദളപതി വിജയ് യുടെ 'മാസ്റ്ററിന്' എല്ലാവിധ ആശംസകളും നേർന്ന് നടൻ ദിലീപ്. പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരാവേശമേകാൻ മലയാള സിനിമയിലെ താരങ്ങളും ടെക്‌നീഷ്യൻസും കുടുംബത്തോടൊപ്പം തീയ്യേറ്ററുകളിൽ വന്നു സിനിമ കാണണമെന്നും ദിലീപ് അഭ്യർഥിച്ചു.
മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്,ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തീയ്യേറ്ററുകളിൽ സിനിമ വീണ്ടും...
Posted by Dileep on Tuesday, 12 January 2021
വിജയ് ചിത്രം മാസ്റ്ററിന്റെ ആദ്യ ഷോ കാണാൻ എത്തി അണിയറപ്രവർത്തകരും അഭിനേതാക്കളും എത്തി
#Master Team #MasterFDFS show !! Here is the exclusive snap#MasterFilm | #MasterPongalpic.twitter.com/aD9xRKht6w
— KERALA VIJAY FANS CLUB (@KVFC_OfficiaI) January 12, 2021
പ്രിയ താരത്തിന്റെ ചിത്രം തിയേറ്ററുകളിൽ എത്തിയതിന്റെ സന്തോഷത്തിൽ പാലഭിഷേകം നടത്തി വിജയ് ആരാധകർ
#Vijay fans perform 'paal abhishekam' | #MasterFDFS@koushiktweets
Follow all the latest updates about #Master here: https://t.co/Omxt4U2JPdpic.twitter.com/Clvd1HQgbU
— Indian Express Entertainment (@ieEntertainment) January 13, 2021
പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ ഇന്ന് ഉണരുന്നു. വിജയ് ചിത്രം മാസ്റ്റർ ഇന്ന് റിലീസ് ചെയ്യുമ്പോൾ ആദ്യ ഷോ കാണാൻ പ്രേക്ഷകർക്കൊപ്പം തെന്നിന്ത്യൻ താരം കീർത്തി സുരേഷും
Can’t even describe how ecstatic it feels to be back at a theatre after waiting for a whole year, and what’s even better? It’s for #Master
Ithu #MasterPongal da! #MasterIsHerepic.twitter.com/YHfCGoQXYg
— Keerthy Suresh (@KeerthyOfficial) January 12, 2021
ലോക്ക്ഡൌണിനു ശേഷം തിയേറ്ററുകളില്‍ എത്തുന്ന ആദ്യ സൂപ്പര്‍ താര ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷകളാണ് 'മാസ്റ്റര്‍' മുന്നോട്ട് വയ്ക്കുന്നത്. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ആരാധകര്‍ക്കും മാത്രമല്ല, സിനിമാ വ്യവസായത്തിന് തന്നെ നിര്‍ണ്ണായകമായ ഒന്നാണ് 'മാസ്റ്റര്‍' തിയേറ്ററില്‍ എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നത്. ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് വായിക്കാം.
Read Here: Indian film fraternity pins hope on Vijay-starrer Master
Aattam Starts for #Master At @AlangarCinemas#MasterFDFS#MasterFilmpic.twitter.com/0vVg55SamR
— (@IamMonsterVJ) January 12, 2021
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us
Highlights