Master movie release: സിനിമാവ്യവസായത്തിന് പുതുജീവൻ നൽകാൻ ‘മാസ്റ്റർ’ എത്തുമ്പോൾ

Master movie release LIVE UPDATES: ഏറെ മാസങ്ങളായി അടഞ്ഞു കിടക്കുന്ന കേരളത്തിലെ തിയേറ്ററുകളും നാളെ മുതൽ തുറന്നു പ്രവർത്തിക്കുകയാണ്

master, vijay, vijay sethupathi, master movie, master release, vijay master, master review, master movie review, master news, master film review, മാസ്റ്റർ, മാസ്റ്റർ വിജയ് റിലീസ്, master movie review, master movie rating, master movie full download online, master movie tamilrockers, Indian express malayalam, IE malayalam

Master Movie Release: ഏറെ നാളായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ‘മാസ്റ്റർ’ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. വിജയ് ആരാധകർ മാത്രമല്ല, സിനിമാലോകം ആകമാനം പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചതോടെ പ്രതിസന്ധിയിലായ സിനിമാവ്യവസായത്തിന് പുതുജീവൻ പകർന്നുകൊണ്ടാണ് ‘മാസ്റ്റർ’ എത്തുന്നത്. ലോക്ക്ഡൗണിനു ശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സൂപ്പർസ്റ്റാർ ചിത്രം എന്ന വിശേഷണവും മാസ്റ്ററിനു സ്വന്തം. സൂര്യ ചിത്രം ‘സൂരരൈ പോട്രു’ വരെ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്.

മദ്യപാനിയും കോളേജ് അധ്യാപകനുമായ ജെ ഡി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സാധാരണ ക്യാമ്പസ് സിനിമകൾ, കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന വിദ്യാർത്ഥികളുടെ കഥ പറയുമ്പോൾ ‘മാസ്റ്റർ’ പറയുന്നത് കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ഒരു അധ്യാപകന്റെ കഥയാണ്. ചിത്രത്തിൽ വില്ലനായി വിജയ് സേതുപതിയും എത്തുന്നുണ്ട്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയിനും വിജയ് സേതുപതിയ്ക്കും ഒപ്പം മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശന്താനു ഭാഗ്യരാജ് എന്നിവരും വേഷമിടുന്നു. വിജയ്‌യുടെ പൊങ്കൽ റിലീസായ ചിത്രം നിർമ്മിക്കുന്നത് എക്സ് ബി ഫിലിം ക്രിയേറ്ററും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ജനുവരി 14ന് റിലീസ് ചെയ്യും.

Live Blog

Master Movie Release LIVE UPDATES: മാസ്റ്ററിനെ വരവേൽക്കാനൊരുങ്ങി ആരാധകരും സിനിമാലോകവും


16:18 (IST)12 Jan 2021

ആവേശം വാനോളം ഉയർത്താൻ ‘മാസ്റ്റർ’ കവർ വേർഷനുമായി ആരാധകരും

ഏറെ നാളുകൾക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിനും താരത്തിനുമായി ഗംഭീര വരരവേൽപ്പാണ് ആരാധകർ ഒരുക്കുന്നത്. ചിത്രത്തിലെ വാതി റെയ്ഡ് സോങ്ങിന് ഒരു ഡാൻസ് ആവിഷ്കാരവുമായി എത്തിയിരിക്കുകയാണ് കികി ഡാൻസ് സ്റ്റുഡിയോ. 

16:12 (IST)12 Jan 2021

എവിടെയും ടിക്കറ്റിനായുള്ള നീണ്ട ക്യൂ

വിജയ് ചിത്രം മാസ്റ്റർ ആദ്യദിവസം തന്നെ കാണാനായി ടിക്കറ്റ് സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് ആരാധകർ. തിയേറ്ററുകൾക്ക് മുന്നിലെല്ലാം ടിക്കറ്റ് ബുക്ക് ചെയ്യാനെത്തിയവരുടെ നീണ്ട ക്യൂ ആണ്. 

13:51 (IST)12 Jan 2021

ആദ്യ ഷോ കാണാൻ ആവശത്തോടെ മാളവികയും

വിജയിനൊപ്പം അഭിനയിക്കുന്ന ‘മാസ്റ്റർ’ ആദ്യദിനം ആദ്യ ഷോ കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നായിക മാളവിക മോഹനൻ. “ലോക്ക്ഡൗൺ കാലത്ത് മുംബൈയിൽ പെട്ടുപോയതിനാൽ ഇതുവരെ പടത്തിന്റെ പ്രിവ്യൂ പോലും കാണാൻ സാധിച്ചിട്ടില്ലെന്നും നാളെ ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ ആവേശത്തോടെ കാത്തിരിക്കുക,”യാണെന്നും മാളവിക പറയുന്നു. 

13:41 (IST)12 Jan 2021

ചിത്രത്തിലെ രംഗങ്ങൾ ചോർന്നത് ആശങ്കയുണർത്തുമ്പോൾ

‘മാസ്റ്റർ’ നാളെ റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിലെ ഏതാനും രംഗങ്ങൾ ഓൺലൈനിൽ ചോർന്നു എന്ന വാർത്തകളാണ് നിർമ്മാതാക്കളെ ആശങ്കപ്പെടുത്തുന്നത്. സംവിധായകൻ ലോകേഷ് കനഗരാജാണ് തിങ്കളാഴ്ച രാത്രി ഇക്കാര്യം ട്വീറ്റ് ചെയ്തത്.“പ്രിയപ്പെട്ടവരേ, മാസ്റ്റർ സിനിമയെ നിങ്ങളിലേക്ക് എത്തിക്കുന്നത് 1.5 വർഷത്തെ കഷ്ടപ്പാടിനൊടുവിലാണ്. ഞങ്ങൾക്കുള്ളത് അത് തിയേറ്ററുകളിൽ ആസ്വദിക്കുമെന്ന പ്രതീക്ഷ മാത്രമാണ്. സിനിമയിൽ നിന്ന് ചോർന്ന ക്ലിപ്പുകൾ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, ദയവായി ഇത് പങ്കിടരുത് നിങ്ങൾക്ക് എല്ലാവർക്കും നന്ദി. എല്ലാവർക്കും സ്നേഹം. ഒരു ദിവസം കൂടിയേ ഉള്ളൂ. പിന്നെ # മാസ്റ്റർ നിങ്ങളിലേക്ക്,” ലോകേഷ് ട്വീറ്റ് ചെയ്ചു.

13:00 (IST)12 Jan 2021

മാസ്റ്ററിനെ കാത്ത് കേരളവും

ഏറെ മാസങ്ങളായി അടഞ്ഞു കിടക്കുന്ന തിയേറ്ററുകൾ ജനുവരി 13 മുതൽ തുറക്കാൻ ധാരണയായതോടെ, വിജയ് ചിത്രം ‘മാസ്റ്ററി’നെ വരവേൽക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെ  തിയേറ്റർ ഉടമകളും ആരാധകരും പ്രേക്ഷകരും. മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ ഇന്നലെ നടത്തിയ കൂടികാഴ്ചയ്ക്ക് ഒടുവിലാണ് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്. ലോക്ക്ഡൗണിനു ശേഷം ആദ്യം കേരളത്തിലെ തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ‘മാസ്റ്റർ’.   

(തൃശൂർ രാഗം തിയേറ്ററിനു മുന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ക്യൂ നിൽക്കുന്നവർ)

2020 ഏപ്രിലിൽ വേൾഡ് വൈഡ് റിലീസായി പ്ലാൻ ചെയ്തിരുന്ന ചിത്രം കൊറോണ വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. പ്രമുഖ ഓടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നും വമ്പൻ ഓഫറുകൾ നിർമ്മാതാക്കളെ തേടിയെത്തിയിട്ടും ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാമെന്ന് അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. സിനിമാവ്യവസായത്തെ ബാധിച്ച പ്രതിസന്ധിയേയും ബോക്സ് ഓഫീസിലെ ഇരുട്ടിനെയും നീക്കം ചെയ്യാൻ മാസ്റ്ററിന് ആവുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Master movie release live updates vijay review rating

Next Story
മാലാഖ വീട്ടിലെത്തി; അനുഷ്കയുടെയും വിരാടിന്റെയും മകളുടെ ആദ്യചിത്രം പങ്കുവച്ച് സഹോദരൻvirat kohli, virat kohli baby, anushka sharma, anushka sharma baby, virat kohli daughter, virat anushka baby, anushka, kohli, virushka baby, virat and anushka baby, anushka virat baby photo, virat anushka baby photo
The moderation of comments is automated and not cleared manually by malayalam.indianexpress.com