scorecardresearch

Master movie scenes leaked online: 'മാസ്റ്റർ' ചോർന്നു: ദൃശ്യങ്ങൾ ഓൺലൈനിൽ

author-image
Entertainment Desk
New Update
master, master movie, master movie leaked, master leaked, vijay, master vijay, vijay master, master scenes, master clips, master videos

Master movie scenes leaked online: വിജയ് നായകനായ മാസ്റ്റർ ജനുവരി 13 ന് ഒരു മാസ് റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ്, സിനിമയിലെ രംഗങ്ങൾ ഓൺലൈനിൽ ചോർന്നു. മാസ്റ്റർ സംവിധായകൻ ലോകേഷ് കനഗരാജാണ് തിങ്കളാഴ്ച രാത്രി ട്വിറ്ററിൽ ഇക്കാര്യം പറഞ്ഞത്.

Advertisment

തിയേറ്ററിൽ സിനിമ വരുന്നത് വരെ ക്ഷമിക്കാൻ ലോകേഷിന്റെ ട്വീറ്റീൽ പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു. “പ്രിയപ്പെട്ടവരേ, മാസ്റ്റർ സിനിമയെ നിങ്ങളിലേക്ക് എത്തിക്കുന്നത് 1.5 വർഷത്തെ കഷ്ടപ്പാടിനൊടുവിലാണ്. ഞങ്ങൾക്കുള്ളത് അത് തിയേറ്ററുകളിൽ ആസ്വദിക്കുമെന്ന പ്രതീക്ഷ മാത്രമാണ്. സിനിമയിൽ നിന്ന് ചോർന്ന ക്ലിപ്പുകൾ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, ദയവായി ഇത് പങ്കിടരുത് നിങ്ങൾക്ക് എല്ലാവർക്കും നന്ദി. എല്ലാവർക്കും സ്നേഹം. ഒരു ദിവസം കൂടിയേ ഉള്ളൂ. പിന്നെ # മാസ്റ്റർ നിങ്ങളിലേക്ക്,” ലോകേഷ് ട്വീറ്റ് ചെയ്ചു.

മാസ്റ്ററിന്റെ അണിയറയിൽ പ്രവർത്തിച്ച പ്രൊഡക്ഷൻ ഹൗസായ എക്സ്ബി ഫിലിം ക്രിയേറ്റേഴ്സും ഈ വിഷയത്തിൽ ട്വീറ്റ് ചെയ്തു. മാസ്റ്ററിൽ നിന്ന് ചോർന്ന ഉള്ളടക്കം കൈമാറാനോ പങ്കിടാനോ പാടില്ലെന്ന് ട്വീറ്റിൽ പറയുന്നു.

Read More:  'മാസ്റ്റർ' ഒടിടി റിലീസിനില്ലെന്ന് നിർമാതാക്കൾ

Advertisment

“ചോർന്ന ഏതെങ്കിലും വീഡിയോ കൈമാറുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് ടീം മാസ്റ്റർ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു, നിങ്ങൾ ഇത്തരത്തിലുള്ള എന്തെങ്കിലും കണ്ടാൽ, ദയവായി ഞങ്ങൾക്ക് അത് റിപ്പോർട്ട് ചെയ്യുക,@ block@piracy.com എന്നതിലേക്ക്," എക്സ്ബി ഫിലിം ക്രിയേറ്റേഴ്സ് ട്വീറ്റ് ചെയ്ചു.

സിനിമാ രംഗത്തുള്ള മറ്റ് നിരവധി പേരും സോഷ്യൽ മീഡിയയിൽ മാസ്റ്ററുടെ നിർമ്മാതാക്കളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

“ഇത് നൂറുകണക്കിന് ആളുകളുടെ കഠിനാധ്വാനമാണ്… ദയവായി പൈറസിയെ പ്രോത്സാഹിപ്പിക്കരുത്…. ടെൻഷനാവേണ്ട ലോകേഷ് ബ്രദർ… മാസ്റ്റർ ഈ തടസ്സം മറികടന്ന് ഒരു ബ്ലോക്ക്ബസ്റ്ററാകും…, ”കാർത്തിക് സുബ്ബരാജ് തന്റെ ട്വീറ്റിൽ പറഞ്ഞു.

Read More: മാസ്‌ക് ഇല്ല, സാമൂഹിക അകലമില്ല; തിയറ്ററുകളിൽ വൻ തിരക്ക്, 'മാസ്റ്റർ' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ക്ലിപ്പുകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും വലിയ സ്‌ക്രീനിൽ സിനിമ കണ്ടുകൊണ്ട് പ്രോത്സാഹിപ്പിക്കണമെന്നും അരുൺ വിജയ് ട്വിറ്ററിൽ ഫോളോവർമാരോട് അഭ്യർത്ഥിച്ചു. “സിനിമയ്ക്കായുള്ള കഠിനാധ്വാനം ശരിയായ പ്ലാറ്റ്ഫോമിൽ അഭിനന്ദിക്കപ്പെടുന്നതാണ് സിനിമയുടെ യഥാർത്ഥ ആനന്ദം! തിയേറ്ററിലെ പ്രേക്ഷകർക്കായി നിർമ്മിച്ച #MASTER എന്ന സിനിമയുടെ അനാവശ്യമായ ഫോർവേഡിങ് ഒഴിവാക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നാമെല്ലാവരും കാത്തിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ കാണുകയും അതിനു പിറകിലെ പരിശ്രമങ്ങളെ അംഗീകരിക്കുകയും ചെയ്യുക!, ”അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ എഴുതി.

സിനിമാ പൈറസിയുടെ ഭീഷണി തമിഴ് ചലച്ചിത്രമേഖലയ്ക്ക് പുതിയതല്ല. എന്നിരുന്നാലും, 'മാസ്റ്ററിന്റെ വാണിജ്യവിജയം മുഴുവൻ ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്കും പ്രധാനമായി മാറുന്ന ഈ സമയത്തെ ചോർച്ച ഞെട്ടിക്കുന്നതാണ്.

Read More: യൂട്യൂബിൽ പുതിയ റെക്കോർഡുകൾ സ്വന്തമാക്കി ദളപതി വിജയ്‌യുടെ 'മാസ്റ്റർ' ടീസർ

ലോകേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മാസ്റ്റർ രാജ്യത്തെ സിനിമാ പ്രദർശന വ്യവസായ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ആഴ്ച ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ജനുവരി 13 ന് മാസ്റ്റർ തെക്കേ ഇന്ത്യയിലെ സിനിമാ തിയേറ്ററുകളിൽ എത്തുമ്പോൾ ജനുവരി 14 ന് വടക്കൻ മേഖലകളിലെ തീയറ്ററുകളിലും ഇത് എത്തും.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: