/indian-express-malayalam/media/media_files/2024/12/26/Gg9edrwgFz1LN7Zzd493.jpg)
Marco Box Office Collection
ഉണ്ണി മുകുന്ദൻ നായകനായ മലയാളം ആക്ഷൻ ത്രില്ലർ ചിത്രം മാർക്കോ 2024 ഡിസംബർ 20-നാണ തിയേറ്ററുകളിലെത്തിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി മുകുന്ദനൊപ്പം ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, യുക്തി താരേജ, ശ്രീജിത്ത് രവി, കബീർ ദുഹൻ സിംഗ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
2019-ൽ പുറത്തിറങ്ങിയ മിഖായേൽ എന്ന ചിത്രത്തിൻ്റെ സ്പിൻ-ഓഫ് ചിത്രമാണിത്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലുമായാണ് മാർക്കോ എത്തിയത്. മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് ഉള്ള ചിത്രമാണ് മാർക്കോ എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
കേരളത്തില്‍ നിന്ന് മാത്രം റിലീസ് ദിനത്തില്‍ 4.45 കോടിയാണ് ചിത്രം നേടിയത്. മാർക്കോയുടെ ആഗോള ഓപ്പണിംഗ് 10.8 കോടി ആയിരുന്നു. ആദ്യ ആറുദിവസം കൊണ്ട് മാർക്കോ 25.29 കോടിയോളം നേടി കഴിഞ്ഞു.
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിച്ചത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയ്ക്ക് സംഗീതം പകർന്നത്. ഛായാഗ്രാഹകൻ ചന്ദ്രു സെൽവരാജ്, എഡിറ്റർ ഷമീർ മുഹമ്മദ്. ആക്ഷന് വലിയ പ്രാധാന്യമുള്ള സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്‍സണ്‍ ആണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിംഗ്‍സണ്‍ ഒരുക്കിയത്.
Read More
- കാണുമ്പോഴൊക്കെ വാത്സല്യം തന്നു; എംടിയെ ഓർത്ത് മഞ്ജു വാര്യർ
- 'സിനിമ ജീവിതത്തിൽ ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തി;' എംടിയെ അവസാനമായി കണ്ട് മോഹൻലാൽ
- ആ നിമിഷം അദ്ദേഹത്തിന്റെ മകനാണ് ഞാനെന്നു എനിക്ക് തോന്നി: എംടിയെ ഓർത്ത് മമ്മൂട്ടി
- എംടിയുടെ സിനിമാപ്രപഞ്ചം
- മൂകമായി മലയാളം, എം ടിക്ക് വിട
- മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ: മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.