/indian-express-malayalam/media/media_files/uploads/2020/03/Marakkar-Arabikadalinte-Simham-Malayalam-Trailer-Mohanlal-Priyadarshan-Manju-Warrier.jpg)
Marakkar Arabikadalinte Simham Trailer Launch: കേരളം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം.' മാര്‍ച്ച് 26നാണ് ചിത്രത്തിന്‍റെ റിലീസ്. ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട് ട്രെയിലറിലും.
മോഹന്‍ലാലിനെ കൂടാതെ അനേകം മലയാളം താരങ്ങളും തമിഴില്‍ നിന്നും പ്രഭു ഗണേശന്‍, ബോളിവുഡില്‍ നിന്നും സുനില്‍ ഷെട്ടി എന്നിവരും അണിനിരക്കുന്ന 'മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹത്തിന്‍റെ' ട്രെയിലറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളം കൂടാതെ, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകിലും 'മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം' റിലീസ് ചെയ്യും.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം'. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്.
പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെയും ലിസിയുടേയും മകള്‍ കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ കാമിയോ വേഷങ്ങളില്‍ ഉണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍.
/indian-express-malayalam/media/media_files/uploads/2019/01/marakkar.jpg) പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ കാമിയോ വേഷങ്ങളില്‍ എത്തുന്നു
 പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ കാമിയോ വേഷങ്ങളില്‍ എത്തുന്നുആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു.
“തീരദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിത്രത്തിൽ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങൾ വിദേശത്തായിരിക്കും നടക്കുക. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്കോർ പോലുള്ള കാര്യങ്ങളും മികവേറിയ രീതിയിൽ ഒരുക്കാനാണ് പ്ലാൻ. അതുകൊണ്ടു തന്നെ ബജറ്റിനെ കുറിച്ച് ഞങ്ങളിപ്പോൾ ചിന്തിക്കുന്നില്ല”, എന്നാണ് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടറായ പ്രിയദർശൻ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.
ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിർവ്വഹിക്കുന്നു. സംഗീതം റോണി റാഫേല്‍.
Read Here: Manju Warrier as Zubaida in MARAKKAR Arabikadalinte Simham: മരയ്ക്കാറിലെ സുബൈദയായി മഞ്ജു വാര്യര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us