Mohanlal-Priyadarshan Marakkar First Look: ‘പുതുവത്സരാശംസകള്‍. ദൈവത്തിന്റെ അനുഗ്രഹത്തോടെ ഒരു ദൃശ്യവിരുന്നു ഈ വര്‍ഷം നിങ്ങള്‍ക്ക് ഞങ്ങള്‍ പ്രോമിസ് ചെയ്യട്ടെ, എന്റെ ഹൃദയത്തോട് ചേര്‍ത്ത് വച്ച ഒരു ചിത്രത്തോടെ – മരക്കാര്‍-അറബിക്കടലിന്റെ സിംഹം’. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ മരക്കാര്‍-അറബിക്കടലിന്റെ സിംഹ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കു വച്ച് കൊണ്ട് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ കുറിച്ച വാക്കുകള്‍ ആണിവ. പുതുവര്‍ഷ ദിനത്തില്‍ രാത്രി 12.01നാണ് മരക്കാര്‍ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്യപ്പെട്ടത്.
Read Here: ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തിയേറ്ററുകളിലേക്ക്, റിലീസ് തീയതി അറിയിച്ച് മോഹൻലാൽ
Here’s Proudly Presenting The First Look Poster Of #MarakkarArabikadalinteSimham, Releasing On 26 March 2020.
Aashirvad Cinemas wishing you all a very Happy New year..#MarakkarFirstLook #Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas pic.twitter.com/RSnGgsXe1N
— Aashirvad Cinemas (@aashirvadcine) December 31, 2019
2020 മാര്‍ച്ച് 26നാണ് ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്.
പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെയും ലിസിയുടേയും മകള്‍ കല്യാണി പ്രിയദശനും ചിത്രത്തില്‍ കാമിയോ വേഷങ്ങളില്‍ ഉണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍.
ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു.
“തീരദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിത്രത്തിൽ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങൾ വിദേശത്തായിരിക്കും നടക്കുക. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്കോർ പോലുള്ള കാര്യങ്ങളും മികവേറിയ രീതിയിൽ ഒരുക്കാനാണ് പ്ലാൻ. അതുകൊണ്ടു തന്നെ ബജറ്റിനെ കുറിച്ച് ഞങ്ങളിപ്പോൾ ചിന്തിക്കുന്നില്ല”, എന്നാണ് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടറായ പ്രിയദർശൻ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.
ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിർവ്വഹിക്കുന്നു. സംഗീതം റോണി റാഫേല്‍.
Read Here: Manju Warrier as Zubaida in MARAKKAR Arabikadalinte Simham: മരക്കാറിലെ സുബൈദയായി മഞ്ജു വാര്യര്‍