/indian-express-malayalam/media/media_files/uploads/2020/11/Manju-warrier-samyuktha-varma.jpg)
മലയാളത്തിന്റെ പ്രിയനായികമാരാണ് മഞ്ജു വാര്യരും സംയുക്ത വർമ്മയും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. സംയുക്തയുടെ ജന്മദിനത്തിൽ മഞ്ജുവാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ആശംസയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഏറ്റവും ഫണ്ണിയായ, ക്ലാസിയായ, സ്നേഹമുള്ള, സുന്ദരിയായ, ആത്മാർത്ഥതയുള്ള വ്യക്തിയെന്നാണ് മഞ്ജു സംയുക്തയെ വിശേഷിപ്പിക്കുന്നത്. ഇരുവരുടെയും ഫേസ് ആപ്പ് ചിത്രവും ആശംസയ്ക്ക് ഒപ്പം മഞ്ജു പങ്കു വച്ചിട്ടുണ്ട്.
വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും സംയുക്തയുടെ വിശേഷങ്ങൾ അറിയാൻ ഇന്നും പ്രേക്ഷകർക്ക് താൽപ്പര്യമാണ്. യോഗയിൽ ഏറെ താൽപ്പര്യമുള്ള സംയുക്ത ഇടയ്ക്കിടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. '‘ഉർധവ ധനുരാസനം' എന്ന യോഗമുറ പരിശീലിക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് അടുത്തിടെ താരം ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.
ബിജു മേനോന്റെ ഓരോ അഭിമുഖങ്ങളിലും ഒരു ചോദ്യമെങ്കിലും സംയുക്തയുടെ വിശേഷങ്ങളെക്കുറിച്ചാവും. നീണ്ട ഇടവേളയ്ക്ക് ശേഷം വനിത മാഗസിനു നൽകിയ സംയുക്തയുടെ അഭിമുഖവും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു.
View this post on InstagramBetween the heart and the mirror..
A post shared by Samyuktha Varma (@samyukthavarma) on
ട്രോളുകളില്ല, ഹേറ്റേഴ്സില്ല, ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് സംയുക്ത നൽകിയത്. "ട്രോളുകളും ഹേറ്റേഴ്സുമില്ലെങ്കിലും ആവശ്യത്തിൽ കൂടുതൽ ഗോസിപ്പുകളുണ്ട്. അതൊന്നും ഞങ്ങൾ കാര്യമായി എടുക്കാറില്ല. പിന്നെ എന്നെ ട്രോളാൻ എനിക്ക് വേറെയാരും വേണ്ട, വീട്ടിൽ തന്നെയുണ്ട്. എന്ത് ഡ്രസ്സിട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുക. ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, 'ആഹാ.. വെഞ്ചാമരമൊക്കെയിട്ട് എങ്ങോട്ടാ?'. അതുപോലെ മുടിയൊന്ന് പുതിയ സ്റ്റൈലിൽ കെട്ടിയാൽ 'തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട്' എന്നാവും... ഇതൊക്കെ സ്ഥിരം പരിപാടികളാണ്. ഭാവനയുടെ വിവാഹത്തിന് ഞാനൊരു വലിയ കമ്മൽ ഇട്ടിരുന്നു, ആ ചിത്രം കുറേ ട്രോളുകൾ വാരിക്കൂട്ടി. ഞങ്ങൾ അതൊക്കെ വായിച്ചു ഒരുപാട് ചിരിച്ചു. പിന്നെ ഹേറ്റേഴ്സ്, അങ്ങനെ ശത്രുക്കളെ ഉണ്ടാക്കാൻ മാത്രം ഞങ്ങൾ ആരുടെ കാര്യത്തിലും ഇടപെടുന്നില്ലല്ലോ. എനിക്കിപ്പോൾ ഒന്നും നെഗറ്റീവില്ല. എല്ലാത്തിലും പോസിറ്റീവ് മാത്രമേ കാണാറുള്ളൂ," സംയുക്ത പറയുന്നു.
View this post on InstagramCelebrating tiny victoriesthanks to Govt technical hs schoolstay homestay safe
A post shared by Samyuktha Varma (@samyukthavarma) on
ലോക്ക്ഡൗൺ കാലത്ത് സിനിമകളെല്ലാം നിർത്തിവച്ചതോടെ മകൻ ദക്ഷിനൊപ്പം ഗാർഡനിങ്ങിലും പെയിന്റിങ്ങിലും വീട്ടിലെ അറ്റക്കുറ്റപ്പണികളിലുമെല്ലാം മുഴുകുകയാണ് മലയാളത്തിന്റെ പ്രിയനടൻ ബിജു മേനോൻ. ബിജുമേനോന്റെ ലോക്ക്ഡൗൺ ദിനങ്ങളുടെ വിശേഷങ്ങൾ സംയുക്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
Read more: ബിജു ജീവിക്കാൻ പഠിപ്പിച്ചു: സംയുക്ത വർമ്മ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.