മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജുവാര്യർ. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ശ്രദ്ധേയമായ ചിത്രങ്ങളിലുടെ പ്രേക്ഷകരുടെ മനസ്സിലും ലേഡീ സൂപ്പർസ്റ്റാർ എന്ന സ്ഥാനം നേടിയെടുത്തിരിക്കുകയാണ്.  പൊതുവെ സമൂഹമാധ്യമങ്ങളിലൊന്നും അത്ര സജീവമല്ല മഞ്ജു. എന്നാൽ ഇടയ്ക്ക് പഴയ കാല ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ ആശ്ചര്യപ്പെടുത്താറുണ്ട് താരം.

Read More: മാസ്ക് മുഖ്യം ബിഗിലേ; മഞ്ജുവിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഇപ്പോൾ സഹോദരൻ മധു വാര്യർക്കൊപ്പമുള്ള ഒരു ചിത്രമാണ് മഞ്ജു വാര്യർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്.”ലളിതവും സുന്ദരവുമായ ത്രോബാക്ക് ഇരിപ്പ് കണ്ടാൽ ഒരു വൻ തമ്മിൽതല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല അല്ലേ ചേട്ടാ,” എന്നാണ് ചേട്ടനൊപ്പമുള്ള ത്രോബാക്ക് ചിത്രത്തിന് മഞ്ജു വാര്യർ അടിക്കുറിപ്പ് നൽകിയത്.

ലളിതവും സുന്ദരവുമായ throwback
@madhuwariar
ഇരിപ്പ് കണ്ടാൽ ഒരു വൻ തമ്മിൽതല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല അല്ലേ ചേട്ടാ
#lalithamsundaram

Posted by Manju Warrier on Thursday, 12 November 2020

മധുവാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ പേര് ഓർമിപ്പിച്ചാണ് ചിത്രത്തിനൊപ്പം ‘ലളിതവും സുന്ദരവുമായ ത്രോബാക്ക് ‘ എന്ന് തുടങ്ങുന്ന അടിക്കുറിപ്പ് മഞ്ജു വാര്യർ ചേർത്തിട്ടുള്ളത്. മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’.

Read More: വികൃതികളായ കുറച്ചു കഥാപാത്രങ്ങൾ; ‘ലളിതം സുന്ദരം’ വിശേഷങ്ങളുമായി രഘുനാഥ് പലേരി

ബിജുമേനോനും മഞ്ജു വാര്യരുമാണ് ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലായിരുന്നു ചിത്രത്തിന് തുടക്കം കുറിച്ചത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook