scorecardresearch

അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും പുലിയാണ് മഞ്ജിമ; വീഡിയോ

പസൂരി എന്ന ഗാനത്തിന് വളരെ ഗ്രേസ്ഫുള്ളായി ചുവടുവച്ച് മഞ്ജിമ മോഹൻ

പസൂരി എന്ന ഗാനത്തിന് വളരെ ഗ്രേസ്ഫുള്ളായി ചുവടുവച്ച് മഞ്ജിമ മോഹൻ

author-image
Entertainment Desk
New Update
Manjima Mohan| Manjima actress| Manjima dance

മലയാളികളുടെ പ്രിയതാരം മഞ്ജിമ മോഹന്റെ നൃത്ത വീഡിയോയിൽ നിന്ന്, Photo: Entertainment Desk/ IE Malayalam

ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകളും നടിയുമായാണ് മഞ്ജിമ മോഹൻ. ബാലതാരമായി അഭിനയലോകത്തെത്തി പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ നായികയായി തിരിച്ചുവരുന്നത്. പിന്നീട് തമിഴ് സിനിമകളിലാണ് മഞ്ജിമ അധികമായും പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ മഞ്ജിമ ഇടയ്ക്ക് രസകരമായ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ആരാധകർക്കായി ഒരു നൃത്ത വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് താരം.

Advertisment

കൊറിയോഗ്രാഫറായ കാവ്യയ്‌ക്കൊപ്പമാണ് മഞ്ജിമ നൃത്തം ചെയ്യുന്നത്. "എന്റെ പ്രിയപ്പെട്ടവൾക്കൊപ്പം ഇഷ്ടപ്പെട്ട ഗാനത്തിന് നൃത്തം ചെയ്യുന്നു," എന്നാണ് വീഡിയോയ്ക്ക് അടികുറിപ്പായി മഞ്ജിമ നൽകിയത്. പസൂരി എന്ന ഗാനത്തിന് വളരെ ഗ്രേസ്ഫുള്ളായി ചുവടു വയ്ക്കുകയാണ് താരം. മഞ്ജിമയുടെ നൃത്തം സിനിമ മേഖലയിലെ സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഏറ്റെടുത്തു കഴിഞ്ഞു.

താരങ്ങളായ തൃഷ, അദിതി ശങ്കർ, ഐശ്വര്യ രാജേഷ് തുടങ്ങിയവർ കമന്റ് ബോക്സിൽ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. മഞ്ജിമയുടെ ഭർത്താവും നടനുമായ ഗൗതം കാർത്തികും കമന്റ് ചെയ്തിരിക്കുകയാണ്.

Advertisment

2023 നവംബർ 28 നായിരുന്നു താരങ്ങളായ മഞ്ജിമ മോഹൻ, ഗൗതം കാർത്തിക് എന്നിവരുടെ വിവാഹം. മുതിർന്ന നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. തീർത്തും സ്വകാര്യമായ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

‘ദേവരാട്ടം’ എന്ന സിനിമയിൽ ഗൗതം കാർത്തിക്കും മഞ്ജിമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. താനാണ് ആദ്യമായി പ്രണയം പ്രകടിപ്പിച്ചതെന്ന് കാർത്തിക് പറഞ്ഞിരുന്നു. “ഇതൊരു ഗംഭീര പ്രണയകഥയല്ല. ഞാൻ ആദ്യം മഞ്ജിമയോട് വിവാഹാഭ്യർത്ഥന നടത്തി. അവളുടെ തീരുമാനം എന്നോട് പറയാൻ അവൾ രണ്ട് ദിവസമെടുത്തു. ആ രണ്ടു ദിവസം എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു, പക്ഷേ അവൾ ഓക്കെ പറഞ്ഞു. ഇപ്പോൾ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തിൽ ഞങ്ങളുടെ കുടുംബങ്ങൾ അതീവ സന്തുഷ്ടരാണ്,” ഗൗതം കാർത്തിക് പറഞ്ഞതിങ്ങനെയാണ്.

Manjima

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: