scorecardresearch

ഒരു സിമ്പിൾ കല്യാണപ്പെണ്ണ്; കേരള സാരിയും സ്‌റ്റേറ്റ്‌മെന്റ്‌ മാലയും അണിഞ്ഞ് മഞ്ജിമ

വിവാഹത്തിനു മഞ്ജിമ തിരഞ്ഞെടുത്ത ലുക്കിനെ പ്രശംസിച്ച് കൊണ്ടുളള കമൻറുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്

ഒരു സിമ്പിൾ കല്യാണപ്പെണ്ണ്; കേരള സാരിയും സ്‌റ്റേറ്റ്‌മെന്റ്‌ മാലയും അണിഞ്ഞ് മഞ്ജിമ

നവംബർ 28 നായിരുന്നു താരങ്ങളായ മഞ്ജിമ മോഹൻ, ഗൗതം കാർത്തിക് എന്നിവരുടെ വിവാഹം. മുതിർന്ന നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. തീർത്തും സ്വകാര്യമായ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ.

വിവാഹത്തിനു മഞ്ജിമ തിരഞ്ഞെടുത്ത ലുക്കിനെ പ്രശംസിച്ച് കൊണ്ടുളള കമൻറുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.കേരള സാരി അണിഞ്ഞ് വളരെ മിനിമൽ ലുക്കിലാണ് മഞ്ജിമ വിവാഹവേദിയിലെത്തിയത്. ആൻറിക് ആഭരണങ്ങളാണ് സ്റ്റൈൽ ചെയ്യാനായി തിരഞ്ഞെടുത്തത്. നീളമുളള മാലയ്ക്ക് ഇണങ്ങിയ കമ്മലും വളയും ബ്രൈഡൽ ലുക്കിനെ പൂർത്തീകരിക്കുന്നു. ലളിതമായ മേക്കപ്പും മഞ്ജിമയുടെ ലുക്കിനെ വ്യത്യസ്തമാക്കുകയാണ്.

‘ദേവരാട്ടം’ എന്ന സിനിമയിൽ ഗൗതം കാർത്തിക്കും മഞ്ജിമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. താനാണ് ആദ്യമായി പ്രണയം പ്രകടിപ്പിച്ചതെന്ന് കാർത്തിക് പറയുന്നു. “ഇതൊരു ഗംഭീര പ്രണയകഥയല്ല. ഞാൻ ആദ്യം മഞ്ജിമയോട് വിവാഹാഭ്യർത്ഥന നടത്തി. അവളുടെ തീരുമാനം എന്നോട് പറയാൻ അവൾ രണ്ട് ദിവസമെടുത്തു. ആ രണ്ടു ദിവസം എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു, പക്ഷേ അവൾ ഓക്കെ പറഞ്ഞു. ഇപ്പോൾ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തിൽ ഞങ്ങളുടെ കുടുംബങ്ങൾ അതീവ സന്തുഷ്ടരാണ്,” ഗൗതം കാർത്തിക് പറഞ്ഞു.

സിമ്പുവിന്റെ ഗ്യാങ്സ്റ്റർ ചിത്രമായ ‘പത്ത് തല’, ‘1947 ആഗസ്റ്റ് 16’ എന്നിവയാണ് ഗൗതമിന്റെ പുതിയ ചിത്രങ്ങൾ. വിഷ്ണു വിശാലിന്റെ ‘എഫ്‌ഐആറി’ൽ ആണ് അവസാനമായി മഞ്ജിമയെ കണ്ടത്. ‘ഒക്ടോബർ 31 ലേഡീസ് നൈറ്റ്’ ആണ് മഞ്ജിമയുടെ ഏറ്റവും പുതിയ ചിത്രം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Manjima mohan wedding look minimal bridal attire video goes viral gautham karthik