scorecardresearch

ഇരുത്തം വന്ന അഭിനയം കൊണ്ട് മോഹന്‍ലാല്‍ അനശ്വരമാക്കിയ ചിത്രം: 'ഇരുവറി'ന് 23 വയസ്സ്

മലയാളത്തിനു പുറത്തേക്കുള്ള മോഹന്‍ലാലിന്റെ ആദ്യ ചുവടുവയ്പ്പ് കൂടിയായിരുന്ന ചിത്രത്തില്‍ അദ്ദേഹം കാഴ്ച വച്ച അഭിനയമികവ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്

മലയാളത്തിനു പുറത്തേക്കുള്ള മോഹന്‍ലാലിന്റെ ആദ്യ ചുവടുവയ്പ്പ് കൂടിയായിരുന്ന ചിത്രത്തില്‍ അദ്ദേഹം കാഴ്ച വച്ച അഭിനയമികവ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്

author-image
Entertainment Desk
New Update
Maniratnam movies, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ ആദ്യത്തെ അഞ്ചില്‍ നിശ്ചയമായും ഇടം പിടിക്കുന്ന ഒരു തമിഴ് ചിത്രമുണ്ട്. ഇരുത്തം വന്ന അഭിനയം കൊണ്ട് മോഹന്‍ലാല്‍ അനശ്വരമാക്കിയ 'ഇരുവര്‍' എന്ന ചിത്രം.

Advertisment

മണിരത്നം സംവിധാനം ചെയ്ത, 1997ല്‍ പുറത്തു വന്ന ചിത്രം ഒരു പൊളിറ്റികല്‍ ഡ്രാമയാണ്. തമിഴക രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായ എം ജി ആര്‍, കരുണാനിധി ദ്വയത്തിന്റെ ആദ്യ കാല ചരിത്രം പറഞ്ഞ സിനിമയില്‍ എം ജി രാമചന്ദ്രനായാണ്‌ മോഹന്‍ലാല്‍ വേഷമിട്ടത്. കരുണാനിധിയായി എത്തിയത് പ്രകാശ് രാജ്. ജയലളിതയുമായി സാമ്യമുള്ള കഥാപാത്രമായി എത്തിയത് ഐശ്വര്യാ റായ്. ഐശ്വര്യയുടെ ആദ്യ ചിത്രം കൂടിയാണ് ഇത്.

ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പ്രേക്ഷകമനസ്സില്‍ മായാതെ നില്‍ക്കുകയാണ് 'ഇരുവര്‍' ഇന്നും. സിനിമാ വിദ്യാര്‍ഥികള്‍ക്കാകട്ടെ, സിനിമയുടെ സാങ്കേതിക വശങ്ങള്‍ ആസ്വദിച്ചു പഠിക്കാനുള്ള പാഠപുസ്തകമായും ഈ ചിത്രം നിലകൊള്ളുന്നു.  സമകാലിക ഇന്ത്യ കണ്ട പ്രതിഭാധനരായ സംവിധായകരില്‍ ഒരാളായ മണിരത്നത്തിന്റെ ഏറ്റവും മികച്ച വര്‍ക്കായും 'ഇരുവര്‍' വിലയിരുത്തപ്പെടുന്നു.

'ഇരുവര്‍'  ഇരുപത്തിമൂന്നു വര്‍ഷം തികയ്ക്കുന്ന വേളയില്‍ ചിത്രത്തിന്റെ ക്യാമറമാന്‍ സന്തോഷ്‌ ശിവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ചിത്രങ്ങള്‍ കാണാം.

Advertisment

Maniratnam movies, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍

Maniratnam movies, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍

Maniratnam movies, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍

Maniratnam movies, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍

Maniratnam movies, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍

Maniratnam movies, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍

Maniratnam movies, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍

Maniratnam moviManiratnam movies, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍ es, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍

Maniratnam movies, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍ Maniratnam movies, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍

Read Here: സൂക്ഷ്‌മാഭിനയം കൊണ്ട് മോഹന്‍ലാല്‍ അനശ്വരമാക്കിയ 'ഇരുവര്‍' ആമസോണ്‍ പ്രൈമില്‍

Maniratnam's Iruvar Starring Mohanlal-Prakash Raj, Aishwarya Rai Bachchan

മോഹന്‍ലാലിനൊപ്പം എത്തിയ പ്രകാശ് രാജ് അവതരിപ്പിച്ച കരുണാനിധിയുടെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.  പ്രത്യേകിച്ച് 'ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്', 'കൈയ്യോട് കൈസേര്‍ത്ത് നാം മുയര്‍ന്താല്‍ ഇന്ത മണ്ണില്‍ അറസരുക്കും അറസര്‍ നാം' തുടങ്ങിയ  അദ്ദേഹത്തിന്റെ തമിഴ് സംഭാഷണങ്ങള്‍. അഭിനേത്രിയും സംവിധായികയും മണിരത്നത്തിന്റെ പത്നിയുമായ സുഹാസിനിയാണ് 'ഇരുവറി'ന്റെ സംഭാഷണം രചിച്ചത്.

സന്തോഷ് ശിവന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, സംഗീതം എ ആര്‍ റഹ്മാന്‍. തനിക്കു ഏറ്റവും സംതൃപ്തി തന്ന ചിത്രം 'ഇരുവർ' ആണെന്ന് സംവിധായകനും സിനിമോട്ടോഗ്രാഫറുമായ സന്തോഷ് ശിവൻ ഒരവസരത്തില്‍ പറഞ്ഞിരുന്നു.

"ക്രിയാത്മകമായ സംതൃപ്തി വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി ഞാൻ കാണുന്നു. ഇതു വരെ ചെയ്ത സിനിമകളിൽ എനിക്കേറ്റവും സംതൃപ്തി തന്നത് 'ഇരുവർ' ആണ്. പ്രകാശ് രാജും താബുവും നിലത്തു കിടക്കുന്ന ഒരു ടോപ്പ് ആംഗിൾ ഷോട്ടുണ്ട് ചിത്രത്തിൽ. ആളുകൾ ഇപ്പോഴും ആ ഷോട്ടിനെ കുറിച്ചെന്നോട് സംസാരിക്കാറുണ്ട്. നിരവധി ടേക്കുകൾക്കു ശേഷമാണ് ആ ഷോട്ട് ചിത്രീകരിച്ചത്. ആ സിനിമയ്ക്ക് വ്യത്യസ്തമായൊരു ആഖ്യാനശൈലിയും ട്രീറ്റ്മെന്റും ആവശ്യമായിരുന്നു. ഒരു സിനിമോട്ടോഗ്രാഫർ എന്ന രീതിയിൽ സൗന്ദര്യാത്മകമായ ഫ്രെയിം ഒരുക്കുകയാണ് ഞാൻ ചെയ്തത്," ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സന്തോഷ് ശിവൻ വെളിപ്പെടുത്തി.

Read More: ഇതു വരെ ചെയ്തതിൽ ഏറ്റവും സംതൃപ്തി തന്ന ചിത്രം 'ഇരുവർ': സന്തോഷ് ശിവൻ

Aishwarya Rai Bachchan Prakash Raj Maniratnam Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: