/indian-express-malayalam/media/media_files/2025/08/04/manasa-vacha-ott-2025-08-04-18-58-19.jpg)
Manasa Vacha OTT Release
Manasa Vacha OTT Release Date and Platform: ദിലീഷ് പോത്തനെ നായകനാക്കി ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്ത ചിത്രമാണ് കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ 'മനസാ വാചാ.' തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രമാണ് മനസാ വാചാ. ഏറെ കാലത്തിനു ശേഷം ചിത്രം ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.
മുഴുനീള കോമഡി എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ധാരാവി ദിനേശനെന്ന കഥാപാത്രമായാണ് ദിലീഷ് പോത്തൻ ചിത്രത്തിലെത്തുന്നത്. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
Also Read: പറന്ത് പോ ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?
മജീദ് സയ്ദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്‌ഷൻസാണ് നിർമ്മാണം. ഛായാഗ്രഹണം - എൽദോ ഐസക്ക്, എഡിറ്റിങ് - ലിജോ പോൾ, സംഗീതം - സുനിൽകുമാർ പി.കെ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധനേടിയ ശ്രീകുമാർ പൊടിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് മനസാ വാചാ.
Also Read: ധ്യാൻ ശ്രീനിവാസന്റെ ഐഡി ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?
Manasa Vacha OTT : മനസാ വാചാ ഒടിടി
മനോരമ മാക്സിലൂടെയാണ് മനസാ വാചാ ഒടിടിയിലെത്തുന്നത്. ഓഗസ്റ്റ് 9 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Read More:ഒടിടിയിലെത്തിയ ഏറ്റവും പുതിയ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.