scorecardresearch

ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ഭീഷണി; സൽമാൻ ഖാന്റെ സെറ്റിൽ അനുമതികൂടാതെ കടന്നയാൾ പിടിയിൽ

ലോറൻസ് ബിഷ്‌ണോയുടെ പേര് പറഞ്ഞ് പേടിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ സൽമാൻ ഖാൻറെ ആരാധകനാണെന്നും ഷൂട്ടിങ് കാണാനായി വന്നതാണെന്നുമാണ് ചോദ്യംചെയ്യലിൽ നിന്ന് ലഭിച്ച വിവരമെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു

ലോറൻസ് ബിഷ്‌ണോയുടെ പേര് പറഞ്ഞ് പേടിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ സൽമാൻ ഖാൻറെ ആരാധകനാണെന്നും ഷൂട്ടിങ് കാണാനായി വന്നതാണെന്നുമാണ് ചോദ്യംചെയ്യലിൽ നിന്ന് ലഭിച്ച വിവരമെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു

author-image
Entertainment Desk
New Update
Salman Khan

സൽമാൻ ഖാൻ

സിനിമാ ചിത്രീകരണത്തിനിടെ സൽമാൻ ഖാൻറെ ഷൂട്ടിങ് സെറ്റിലേക്ക് അനുമതിയില്ലാതെ കടന്നയാളെ പോലീസ് പിടികൂടി. പ്രവേശനം തടഞ്ഞ സൽമാൻ ഖാൻറെ സുരക്ഷാ ഉദ്യോഗസ്ഥരോട് ലോറൻസ് ബിഷ്‌ണോയിയെ അറിയിക്കണോ എന്ന് ഇയാൾ ചോദിച്ചതായും പോലീസ് പറയുന്നു. താരത്തിന്റെ സുരക്ഷയെ കണക്കിലെടുത്ത് അണിയറക്കാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ശിവാജി പാർക്ക് പൊലീസ് ഉടനെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Advertisment

ലോറൻസ് ബിഷ്‌ണോയുടെ പേര് പറഞ്ഞ് പേടിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ സൽമാൻ ഖാൻറെ ആരാധകനാണെന്നും ഷൂട്ടിങ് കാണാനായി വന്നതാണെന്നുമാണ് ചോദ്യംചെയ്യലിൽ നിന്ന് ലഭിച്ച വിവരമെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. ഷൂട്ടിങ് സ്ഥലത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതോടെ അസ്വസ്ഥനായ ഇയാൾ ലോറൻസ് ബിഷ്‌ണോയ്‌യുടെ പേര് വെറുതെ പറയുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. മുംബൈ സ്വദേശിയായ വ്യക്തിയുടെ പശ്ചാത്തലം പൊലീസ് പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

പഞ്ചാബി ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയുടെ തുടർച്ചയായുള്ള ഭീഷണികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് സൽമാൻ ഖാന്റെ ചിത്രീകരണം. കൃഷ്ണമൃഗത്തെ വെടിവെച്ച് കൊലപ്പെടുത്തിയതിലൂടെ സൽമാൻ ഖാൻ തന്റെ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ബിഷ്ണോയി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് ക്ഷമ ചോദിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമായിരുന്നു ബിഷ്ണോയുടെ ഭീഷണി. തന്റെ ദേഷ്യം ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴെങ്കിലും തീർക്കുമെന്നും ബിഷ്‌ണോയി താരത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ വർഷം ലോറൻസ് ബിഷ്ണോയി ഗുണ്ടാ സംഘത്തിലെ അംഗങ്ങൾ അയച്ചതെന്ന് കരുതുന്ന ഒരു ഭീഷണിക്കത്ത് സൽമാന്റെ വസതിയ്ക്ക് മുന്നിൽ നിന്ന് കണ്ടെത്തിയിരുന്നു.സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ നൽകിയിരുന്നു. പിന്നാലെ തുടർച്ചായി വധഭീഷണികൾ കത്തുകളായും കോളുകളിലൂടെയും തുടർന്നുകൊണ്ടേ ഇരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ പോലീസ് അദ്ദേഹത്തിന് സ്വയം രക്ഷയ്ക്കായി തോക്കിനുള്ള ലൈസൻസ് നൽകിയത്. ഷൂട്ടിങ് സെറ്റുകളിലും വീട്ടിലും കനത്ത പോലീസ് കാവലും ഉണ്ട്.

Advertisment

Read More

Salman Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: