/indian-express-malayalam/media/media_files/2025/01/10/U12bRPD1gOZ3d0Hdmf66.jpg)
മമ്മൂട്ടിക്കൊപ്പം അനശ്വര രാജൻ | ചിത്രം: ഇൻസ്റ്റഗ്രാം
ബ്രില്ല്യൻ്റായ തിരക്കഥയിൽ ഒരുക്കി മികച്ച രീതിയിൽ എക്സിക്യൂട്ട് ചെയ്ത, അഭിനേതാക്കളുടെ പ്രകടനം കൊണ്ട് ഉള്ളുതൊടുന്ന, വെൽ ക്രാഫ്റ്റഡായ സിനിമയാണ് 'രേഖാചിത്രം'. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും സുപ്രധാനപ്പെട്ട സിനിമയാണിതെന്ന് പറയുന്നതില്‍ തെറ്റില്ല. അത്രയ്ക്കുണ്ട് 'രേഖാചിത്രം' മലയാള പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഇംപാക്ട്. ജനുവരി 5ന് ആയിരുന്നു സിനിമയുടെ റിലീസ്.
രേഖാചിത്രത്തിൽ മമ്മൂട്ടിയുമുണ്ടോ? എന്ന ചോദ്യം കുറച്ചേറെ നാളുകളായി സോഷ്യൽ മീഡിയയിൽ സജീവമാണ്. 'സർവ്വം മമ്മൂട്ടിമയം' എന്നു വിളിക്കാവുന്നത്രയും ആഴത്തിൽ മമ്മൂട്ടി നിറഞ്ഞുനിൽക്കുന്ന ചിത്രം കൂടിയാണ് രേഖാചിത്രം. വിവേക് എന്ന പോലീസ് ഓഫിസറായാണ് ആസിഫലി എത്തുന്നത്. ഏറെ ദുരൂഹതകൾ ബാക്കി വയ്ക്കുന്ന രേഖ എന്ന കഥാപാത്രമായി അനശ്വരയും തിളങ്ങുന്നു.
സിനിമ റിലീസായതിനു പിന്നാലെ അതിലെ കഥാപാത്രങ്ങൾ തന്നെയാണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. മമ്മൂട്ടിയും ഏതാനും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ''രേഖാചിത്രം ടീമിനൊപ്പം, സ്നേഹപൂർവ്വം മമ്മൂട്ടി ചേട്ടൻ'', എന്നാണ് ഫോട്ടോകള്‍ പങ്കിട്ട് മമ്മൂട്ടി കുറിച്ചത്.
''പ്രിയപ്പെട്ട മമ്മൂട്ടി ചേട്ടന്..ഒരു ആസിഫ് അലി ചിത്രം'', എന്നാണ് ആസിഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഈ പോസ്റ്റുകളിൽ ഏറ്റവും ശ്രദ്ധയമായത് അനശ്വരയുടെ ചിത്രങ്ങളാണ്. ''പ്രിയപ്പെട്ട മമ്മൂട്ടി ചേട്ടന്; ഒത്തിരി സ്നേഹത്തോടെ അനുജത്തി രേഖ പത്രോസ്'' എന്നാണ് അനശ്വര പോസ്റ്റിൽ കുറിച്ചത്.
'ദി പ്രീസ്റ്റ്' എന്ന ചിത്രത്തിനു ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് 'രേഖാചിത്രം'. കഥ, മേക്കിങ്, പെർഫോമൻസ് എല്ലാം കൊണ്ട് 'രേഖാചിത്രം' മികച്ചു നിൽക്കുന്നു. അനശ്വര രാജൻ നായികയായി എത്തിയ ചിത്രത്തിൽ മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ തുടങ്ങി വൻ താരനിരകൾ അണിനിരന്നിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us