scorecardresearch

മലയാളിയുടെ ജീവരാഗമായ ജയേട്ടൻ

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ ഹിന്ദിയിലും പി ജയചന്ദ്രൻറെ സ്വരമാധുര്യം തിളങ്ങി നിന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ ഹിന്ദിയിലും പി ജയചന്ദ്രൻറെ സ്വരമാധുര്യം തിളങ്ങി നിന്നു

author-image
Entertainment Desk
New Update
P Jayachandran, Singer

പി ജയചന്ദ്രൻ (വര : ചന്ദ്രശേഖരൻ)

എന്നും മലയാളിയുടെ ജീവരാഗമായിരുന്നു പി ജയചന്ദ്രൻ എന്ന് ഭാവഗായകൻ. ആ നാദവിസ്മയത്തിലൂടെയാണ് ഓരോ മലയാളിയും പ്രണയവും വിരഹവുമെല്ലാം അറിഞ്ഞത്. മലയാളിക്ക് മഞ്ഞിലയിൽ മുങ്ങി തോർത്തിയ അനുരാഗമായിരുന്നു ജയചന്ദ്രന്റെ ഗാനങ്ങൾ. ഭാവഗായകന്റെ ഗാനലോകത്തിലൂടെ ഒരുസഞ്ചാരം

Advertisment

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ ഹിന്ദിയിലും പി ജയചന്ദ്രൻറെ സ്വരമാധുര്യം തിളങ്ങി നിന്നു. അഞ്ചു ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങൾക്കാണ് പി ജയചന്ദ്രൻ ജീവൻ നൽകിയത്.

Advertisment

1965 ൽ കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയിൽ പി.ഭാസ്‌കരൻ എഴുതി ചിദംബരനാഥ് സംഗീതം നൽകിയ 'ഒരു മുല്ലപ്പൂമാലയുമായി' എന്ന പാട്ടു പാടി. ആ ചിത്രത്തിന്റെ റിലീസ് വൈകിയെങ്കിലും പാട്ടു കേട്ട ജി.ദേവരാജൻ കളിത്തോഴൻ എന്ന ചിത്രത്തിൽ അവസരം നൽകി. 'മഞ്ഞലയിൽ മുങ്ങിത്തോർത്തി' എന്ന, മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു അത്. ആ പാട്ടാണ് ജയചന്ദ്രൻ പാടി പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രഗാനം. പിന്നീട് ജയചന്ദ്രൻ ജോലി വിട്ട് സംഗീതരംഗത്തു തുടർന്നു.

മലയാളം ഉള്ളിടത്തോളം നിലനിൽക്കുന്ന ഗാനങ്ങൾ

മഞ്ഞലയിൽ മുങ്ങിത്തോർത്തി, റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ഏകാന്ത പഥികൻ , ശരദിന്ദു മലർദീപനാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാർത്തി വിടർന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, ഉപാസന ഉപാസനാ, മല്ലികപ്പൂവിൻ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയിൽ, നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും, കരിമുകിൽ കാട്ടിലെ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, കേവലമർത്യഭാഷ, പ്രായം തമ്മിൽ മോഹം നൽകി, കല്ലായിക്കടവത്തെ, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോൾ, ആരാരും കാണാതെ ആരോമൽ തൈമുല്ല,എന്തേ ഇന്നും വന്നീല, തുടങ്ങിയവയാണ് ശ്രദ്ധേയ ചലച്ചിത്രഗാനങ്ങൾ. 

2008 ൽ എ. ആർ. റഹ്മാൻ സംഗീതത്തിൽ അൽക യാഗ്‌നിക്കിനൊപ്പം പാടി ഹിന്ദി ഗാനരംഗത്തെത്തി. ജെ സി ഡാനിയേൽ പുരസ്‌കാരം ,കലൈമാമണി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ഭാവഗായകനെ തേടിയെത്തി. മലയാളം ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന ഗാനങ്ങൾ സമ്മാനിച്ച പി ജയചന്ദ്രൻ വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു യുഗം കൂടിയാണ്‌

Read More

Memories Film Songs Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: