scorecardresearch

പോയവർക്ക് പോയി, ഇനി വല്ല മാറ്റവും റൂൾസും വരുമോ?; താനൂർ ബോട്ടപകടത്തിൽ അനുശോചിച്ച് മമ്മൂട്ടിയും മംമ്തയും പൃഥ്വിരാജും

താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയാണ് താരങ്ങൾ

താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയാണ് താരങ്ങൾ

author-image
Entertainment Desk
New Update
Mamtha Mohandas, Prithviraj, Mammootty

Entertainment Desk/IE Malayalam

കേരളക്കരയെ മുഴുവൻ നടുക്കുന്ന ഒരു വാർത്തയാണ് ഞായറാഴ്ച രാത്രി താനൂരിൽ നിന്നും എത്തിയത്. ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് താനൂര്‍ ഓട്ടുമ്പ്രം തൂവല്‍ തീരത്ത് ബോട്ടപകടം ഉണ്ടായത്. കരയില്‍ നിന്ന് 300 മീറ്റര്‍ അകലെ വച്ചുണ്ടായ അപകടത്തിൽ 22 ഓളം പേരാണ് മരിച്ചത്.

Advertisment

ബോട്ട് തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബോട്ടില്‍ നാല്‍പ്പതോളം പേരുണ്ടായിരുന്നതായാണ് വിവരം. പരുക്കേറ്റ 10 പേര്‍ ചികിത്സയിലാണ്, ഇതില്‍ ഏഴ് പേരുടെ നില അതീവഗുരുതരമായി തുടരുന്നു. ബോട്ടപകടത്തില്‍ മരണപ്പെട്ടവരില്‍ പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ 12 പേരും ഉൾപ്പെടുന്നു.

താനൂർ ബോട്ടപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ് മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടി, പൃഥ്വിരാജ്, മംമ്ത മോഹൻദാസ് തുടങ്ങിയവർ.

Advertisment

"മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേർ മരിച്ച സംഭവം അങ്ങേ അറ്റം ദുഃഖമുണ്ടാക്കുന്നതാണ്. ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു,"മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

publive-image

"വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് താനൂരിൽ സംഭവിച്ചത്. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ഹോസ്പിറ്റലിൽ ആയവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു," മോഹൻലാൽ അനുശോചിച്ചു.

publive-image

"അജ്ഞതയ്‌ക്കൊപ്പം തികഞ്ഞ അശ്രദ്ധയും സുരക്ഷയെക്കുറിച്ചും മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മയും സാമാന്യബുദ്ധിയില്ലായ്മയും ഒത്തുചേരുമ്പോൾ.. നമുക്കൊരു താനൂർ ബോട്ട് അപകടം സംഭവിച്ചിരിക്കുന്നു. ജീവൻ നഷ്ടപ്പെട്ട ഇരകളെ ഓർത്ത് വേദന തോന്നുന്നു, കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ ജീവിതമാണ് ഈ ബോട്ടപകടം കവർന്നതെന്നു കേട്ടപ്പോൾ ഏറെ സങ്കടമുണ്ട്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മത്സ്യബന്ധന ബോട്ടിനെ പാസഞ്ചർ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റിയ ബോട്ട് ഉടമ ഒളിവിൽ കഴിയുകയാണ്. ഇത് തികച്ചും പരിഹാസ്യമാണ്. യാത്രക്കാര കൊണ്ടുപോവാനുള്ള ലൈസൻസ് പോലുമില്ലായിരുന്നു ആ ബോട്ടിന്. രക്ഷാപ്രവർത്തനത്തിൽ ഇന്നലെ രാത്രി മുതൽ അക്ഷീണം പ്രയത്നിച്ച എല്ലാവരോടും ആദരവും സ്നേഹവും. നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും ഒന്നും മാറ്റമില്ലാതെ തുടരുന്നു. പോയവർക്ക് പോയി. ഇനി വല്ല മാറ്റവും റൂൾസും വരുമോ?," മംമ്ത ചോദിക്കുന്നു.

publive-image
publive-image

ടൊവിനോ, പൃഥ്വിരാജ് എന്നിവരും ബോട്ടപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

Boat Accident Prithviraj Mamtha Mohandas Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: