scorecardresearch

Mamangam Movie Release, Review Highlights: കാത്തിരുന്നവരെ നിരാശപ്പെടുത്താതെ 'മാമാങ്കം'

Mamangam Movie Release, Review Highlights: വേൾഡ് വൈഡായി ചുരുങ്ങിയത് 9000 ഷോകൾ ആദ്യദിനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അണിയറക്കാർ

Mamangam Movie Release, Review Highlights: വേൾഡ് വൈഡായി ചുരുങ്ങിയത് 9000 ഷോകൾ ആദ്യദിനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അണിയറക്കാർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
mamangam movie release, mamangam movie review, mamangam audience review, mamangam release today, mamangam release live updates, mammootty starrer mamangam release live updates, mamangam movie twitter reaction, mamangam critics review, mamangam release live coverage, mammootty, prachi tehlan, iniya, anu sithara, unni mukundan

Mammootty Starrer Mamangam Movie Release, Review Highlights: കേരളം കാത്തിരുന്ന മമ്മൂട്ടി ചിത്രം 'മാമാങ്കം' ഇന്ന് തിയേറ്ററുകളില്‍ എത്തി. കാവ്യാ ഫിലിംസിന്റെ ബാനറില്‍ മുരളി കുന്നപ്പിള്ളി നിര്‍മ്മിച്ച ചിത്രത്തിന്റെ രചന സജീവ്‌ പിള്ള, സംവിധാനം എം പദ്മകുമാര്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്.

Advertisment

സജീവ് പിള്ളയുടെ കഥയ്ക്ക് അവലംബിത തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണൻ ആണ്. സഞ്ചിത് ബൽഹാര, അങ്കിത് ബൽഹാര എന്നിവർ പശ്ചാത്തലസംഗീതവും എം ജയചന്ദ്രൻ സംഗീതവും ഒരുക്കിയിരിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും മൊഴി മാറ്റിയെത്തുന്ന ചിത്രം മലേഷ്യയിലും ഇന്തോനേഷ്യയിലും റിലീസ് ചെയ്യുന്നുണ്ട്.

mamangam movie release, mamangam movie review, mamangam audience review, mamangam release today, mamangam release live updates, mammootty starrer mamangam release live updates, mamangam movie twitter reaction, mamangam critics review, mamangam release live coverage, mammootty, prachi tehlan, iniya, anu sithara, unni mukundan Mamangam: മമ്മൂട്ടി നായകനായ ചിത്രന്തില്‍ ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്ലാന്‍, അനു സിതാര തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Mamangam Movie Release Highlights: Mamangam Movie Review, Audience Reactions

Advertisment

വേൾഡ് വൈഡായി റിലീസിനെത്തുന്ന ചിത്രം  കേരളത്തിൽ 3600 സ്ക്രീനുകളിലാണ് ആദ്യദിവസം പ്രദർശിപ്പിക്കപ്പെടുക.  ഏകദേശം 1700 ഷോയാണ് കേരളത്തിൽ ആദ്യദിനത്തിലുണ്ടാവുകയെന്നാണ് വിതരണക്കാരായായ ആന്റോ ഫിലിംസ് കമ്പനിയുടെ പ്രതിനിധി  ഇന്ത്യൻ​ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

മിക്ക തിയേറ്ററുകളിലും മിനിമം നാല് ഷോകൾ വെച്ച് പ്രദർശിപ്പിക്കപ്പെടുന്നുണ്ടെന്നു നിർമാതാവിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേ സമയം, പിവിആർ പോലുള്ള തിയേറ്റർ ശൃംഖലകളിൽ കൂടുതൽ ഷോകൾ ആദ്യദിനം ചാർട്ട് ചെയ്തിട്ടുണ്ട്. കൊച്ചി ലുലു പിവിആറിൽ മാത്രം 16 ഷോയാണ് ആദ്യ ദിനം നടക്കുന്നത്. വേൾഡ് വൈഡായി ചുരുങ്ങിയത് 9000 ഷോകൾ ആദ്യദിനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അണിയറക്കാർ കൂട്ടിച്ചേർത്തു. രാവിലെ 10നാണ് കേരളത്തിൽ ചിത്രത്തിന്റെ ആദ്യ ഷോ.

ക്രിസ്മസ് റിലീസ് ആയി എത്തുന്ന മമ്മൂട്ടി ചിത്രം ആഘോഷമാക്കുകയാണ് ആരാധകര്‍,

Live Blog

Mamangam Audience Review: മാമാങ്കം: ആദ്യ പ്രതികരണങ്ങള്‍






Highlights

    13:54 (IST)12 Dec 2019

    നിരാശപ്പെടുതാത്ത 'മാമാങ്കം: Mamangam Movie Quick Review

    Mamangam Movie Quick Review: "ഏറെ സാങ്കേതിക തികവോടെയാണ് 'മാമാങ്കം' നിർമിച്ചിരിക്കുന്നത്. VFX പോലുള്ള കാര്യങ്ങളിലും ഏറെ കയ്യടക്കം പുലർത്തുന്ന ചിത്രം മികച്ച തിയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്. കേരളത്തിന്റെ തനതായ ആയോധകലാപാരമ്പര്യവും കളരി മികവിനുമെല്ലാമുള്ള ഉദാഹരണം കൂടിയാവുന്നുണ്ട് ചിത്രം. 'മാമാങ്ക'ത്തിനായി കാത്തിരുന്ന പ്രേക്ഷകരെ നിരാശപെടുത്താത്ത തിയേറ്റര്‍ അനുഭവം തന്നെയാണ് ചിത്രം സമ്മാനിക്കുന്നത്," ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം നിരൂപക ധന്യ വിളയിലിന്റെ ആദ്യ വിലയിരുത്തല്‍ ഇങ്ങനെ.

    Read Mamangam Quick Review Here: കഥയുടെ കരുത്തില്‍ തിളങ്ങുന്ന 'മാമാങ്കം'

    11:58 (IST)12 Dec 2019

    സ്ത്രീ വേഷം ഗംഭീരം

    "മമ്മുക്ക ഗംഭീരമായിരിക്കുന്നു.  അദ്ദേഹത്തിന്റെ സ്ക്രീന്‍ പ്രസന്‍സ് എല്ലാ സീനുകളെയും ആവേശഭരിതമാക്കുന്നു.  സ്ത്രീ വേഷത്തില്‍ അദ്ദേഹം നൃത്തച്ചുവടുകള്‍ വയ്ക്കുന്നത് അതിമനോഹരമായിരിക്കുന്നു," എന്നാണു ഒരു ആരാധകന്‍ ട്വിറ്റെറില്‍ കുറിച്ചത്.

    മാമാങ്കം ആദ്യ പകുതി..

    11:43 (IST)12 Dec 2019

    മാമാങ്കം: ത്രില്ലര്‍ സ്വഭാവമുള്ള ആദ്യ പകുതി

    ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം ലേഖിക ധന്യാ വിളയില്‍ ചിത്രത്തിന്റെ ആദ്യ പകുതിയെ വിലയിരുത്തിയത് ഇങ്ങനെ.

    'മാമാങ്കത്തിന്റെ ചരിത്രം പറയുന്ന രഞ്ജിത്തിന്റെ വോയിസ്‌ ഓവറോടെ തുടക്കം. വള്ളുവനാടും സാമൂതിരിയും തമ്മിലുള്ള കുടിപ്പകയുടെ തുടർച്ചയായ മാമാങ്കത്തറയിൽ നിന്നും ഒരു ചാവേർ മാത്രം രക്ഷപെടുന്നു, ചന്ദ്രോത്ത് വലിയ പണിക്കർ (മമ്മൂട്ടി). മാമങ്കതറയിൽ മരണം വരിക്കുന്നത് ധീരതയായി കാണുന്ന വള്ളുവനാട്ടുകാർക്ക് ചന്ദ്രോത്ത് പണിക്കർ ഒരു അപമാനമാണ്. ഇരുപത്തിനാല് വർഷങ്ങൾക്കു ശേഷം ചന്ദ്രോത്ത് കുടുംബത്തിലെ ഇള തലമുറക്കാരായ രണ്ടു പേർ (ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍) ദേവി വിളി കേട്ട് വീണ്ടും മാമാങ്കതറയിലേക്ക് പോകുന്നു. മരിച്ചു കൊണ്ടായാലും ജയിക്കാൻ അനുഗ്രഹിച്ചു വള്ളുവനാട്ടിലെ അമ്മമാർ അവരെ യാത്ര അയക്കുന്നു.'

    Read More: Mamangam Movie Review: മാമാങ്കം: ത്രില്ലര്‍ സ്വഭാവമുള്ള ആദ്യ പകുതി

    09:46 (IST)12 Dec 2019

    ആദ്യ ഷോ ആരംഭിച്ചു

    മാമാങ്കം ആദ്യ ഷോ ആരംഭിച്ചു.  വലിയ സ്വീകരണമാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന് ആരാധകര്‍ നല്‍കുന്നത്. 

    #Mamangam Show Started pic.twitter.com/8p2yT2cY4m

    09:28 (IST)12 Dec 2019

    കളരിച്ചുവടുകളുമായി 'മാമാങ്ക'ത്തെ വരവേറ്റു ആരാധകര്‍

    'മാമാങ്ക'ത്തിന്റെ കഥ പറയുന്ന ചിത്രത്തെ വരവേല്‍ക്കാന്‍ ആരാധകര്‍ എത്തിയത് 'മാമാങ്ക' ചുവടുകളുമായാണ്.  'മാമാങ്കം' എന്ന ഗാനത്തിന് ചുവടു വയ്ക്കുന്ന പെണ്‍കുട്ടികളെയാണ് വീഡിയോയില്‍.  വ്യത്യസ്ഥമായ ഈ പ്രൊമോഷന്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നുണ്ട്.

    Fans welcome #mamangam with Kalaripayattu moves pic.twitter.com/97GRamFZ0B

    09:05 (IST)12 Dec 2019

    പൈറസിയ്ക്കെതിരെ വാളോങ്ങി 'മാമാങ്കം' അണിയറക്കാര്‍

    ചിത്രം അനധികൃതമായി കോപ്പി ചെയ്തു വീഡിയോയില്‍ പുറത്തിറക്കുന്ന പൈറസി കമ്പനികള്‍ക്കെതിരെ മുന്‍‌കൂര്‍ നടപടിയുമായി 'മാമാങ്കം' അണിയറപ്രവര്‍ത്തകര്‍.  നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയാണ് ഇതുമായി ബന്ധപ്പെട്ടു മദ്രാസ്‌ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.

    Say No To Piracy.... Let's Fight Against Piracy 

    08:33 (IST)12 Dec 2019

    മാമാങ്കം ആഘോഷമാക്കാന്‍ ഒരുങ്ങി ആരാധകരും

    മാമാങ്കം റിലീസ് ഉത്സവമാക്കി മാറ്റിയിരിക്കുകയാണ്  മമ്മൂട്ടി ആരാധകര്‍. രാവിലെ മുതല്‍ ഉള്ള ഷോകള്‍ എല്ലാം തന്നെ ഫാന്‍സ് പ്രീബുക്ക്‌ ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍

    #Mamangam Celebration #Mammookkaaaapic.twitter.com/z6ytQ7NLaj

    08:22 (IST)12 Dec 2019

    മലയാളം കാത്തിരിക്കുന്ന 'മാമാങ്കം'

    മമ്മൂട്ടിയുടെ സിനിമാജീവിതത്തില്‍ ഏറെ പ്രധാന്യമുള്ള വേഷങ്ങളില്‍ ഒന്നായ 'മാമാങ്കത്തിലെ' കഥാപാത്രത്തെ വരവേല്‍ക്കാന്‍ മലയാള സിനിമാ രംഗവും ഒരുങ്ങിക്കഴിഞ്ഞു.  മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ തുടങ്ങി മുന്‍നിരയിലുള്ളവര്‍ റിലീസിന് മുന്‍പ് തന്നെ ചിത്രത്തിനും അണിയറക്കാര്‍ക്കും ആശംസകളുമായി എത്തിയിരുന്നു.

    Read Here: മമ്മൂക്കയുടെ 'മാമാങ്കം' ഉത്സവമാകട്ടെ: മോഹൻലാൽ

    07:42 (IST)12 Dec 2019

    Mamangam Story Review: 'മാമാങ്കം' പറയുന്നത്

    വള്ളുവനാടിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മാമാങ്ക മഹോത്സവമാണ് ചിത്രത്തിന്റെ പ്രമേയം.  12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്.

    മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവ് കൂടിയ ചിത്രങ്ങളിലൊന്ന്, സിനിമയുടെ ക്യാൻവാസിന്റെ വലിപ്പം കൊണ്ടും ചരിത്രപരമായ മൂല്യങ്ങൾ കൊണ്ടും വിവാദങ്ങൾ കൊണ്ടും ആദ്യം മുതൽ അവസാനം വരെ വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രം- മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന 'മാമാങ്കം' പിന്നിട്ട വഴികൾ സിനിമ പറയുന്ന പ്രമേയത്തെ പോലെ തന്നെ ഏറെ സംഭവബഹുലമായിരുന്നു.

    Read More: Mamangam Movie Release: ‘മാമാങ്കം’ കഥ ഇതുവരെ, സിനിമയ്ക്കു പിറകിലെ കഥകൾ

    mamangam, Mamangam release, Maamankam, mamangam photos, Mamangam location photos, മാമാങ്കം, Mammootty, മമ്മൂട്ടി, Mammootty Fans, മമ്മൂട്ടി ഫാൻ, IE Malayalam, ഐഇ മലയാളം

    Mamangam Review Mammootty Film Review

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: