scorecardresearch
Latest News

Mamangam Movie Quick Review: കഥയുടെ കരുത്തില്‍ തിളങ്ങുന്ന ‘മാമാങ്കം’

Mamangam Movie Quick Review in Malayalam: പാണന്മാർ പാടി നടക്കുന്ന വീരകഥകളിൽ പറയാതെ പോവുന്ന നഷ്ടങ്ങളിലേക്കും ചാവേറിന്റെ ആത്മസംഘര്‍ഷങ്ങളിലേക്കും കൂടി പ്രേക്ഷകരെ കൂട്ടി കൊണ്ടു പോവുന്നുണ്ട് ചിത്രം

Mamangam Movie Quick Review: കഥയുടെ കരുത്തില്‍ തിളങ്ങുന്ന ‘മാമാങ്കം’

Mamangam Movie Quick Review: മമ്മൂട്ടി നായകനാകുന്ന ‘മാമാങ്കം’ മലയാളത്തിന്റെ ആദ്യ ക്രിസ്മസ് റിലീസ് ആയി ഇന്ന് തിയേറ്ററുകളില്‍ എത്തി. ചിത്രത്തിനെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ലേഖിക ധന്യാ വിളയിലിന്റെ ആദ്യ വിലയിരുത്തല്‍ ഇങ്ങനെ.

“മാമാങ്കത്തിന്റെ ചരിത്രം പറയുന്ന രഞ്ജിത്തിന്റെ വോയിസ്‌ ഓവറോടെ തുടക്കം. വള്ളുവനാടും സാമൂതിരിയും തമ്മിലുള്ള കുടിപ്പകയുടെ തുടർച്ചയായ മാമാങ്കത്തറയിൽ നിന്നും ഒരു ചാവേർ മാത്രം രക്ഷപെടുന്നു, ചന്ദ്രോത്ത് വലിയ പണിക്കർ (മമ്മൂട്ടി). മാമങ്കതറയിൽ മരണം വരിക്കുന്നത് ധീരതയായി കാണുന്ന വള്ളുവനാട്ടുകാർക്ക് ചന്ദ്രോത്ത് പണിക്കർ ഒരു അപമാനമാണ്. ഇരുപത്തിനാല് വർഷങ്ങൾക്കു ശേഷം ചന്ദ്രോത്ത് കുടുംബത്തിലെ ഇള തലമുറക്കാരായ രണ്ടു പേർ (ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍) ദേവി വിളി കേട്ട് വീണ്ടും മാമാങ്കതറയിലേക്ക് പോകുന്നു. മരിച്ചു കൊണ്ടായാലും ജയിക്കാൻ അനുഗ്രഹിച്ചു വള്ളുവനാട്ടിലെ അമ്മമാർ അവരെ യാത്ര അയക്കുന്നു.

ചാവേറുകൾ കോഴിക്കോടിന്റെ അതിർത്തി കടന്നു വരാതിരിക്കാൻ സാമൂതിരി പതിവുപോലെ വൻ സുരക്ഷ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂതിരിയുടെ വിശ്വസ്തനും പരദേശി വ്യാപാരിയും ആയ സമര്‍ കോയ ആട്ടക്കാരി ഉണ്ണിമായയുടെ കൂത്തുമാളികയിൽ വെച്ച് കൊല്ലപ്പെട്ടുന്നു. ചാവേറുകളുടെ യാത്രക്ക് ഒപ്പം സമാന്തരമായി ആ കൊലപാതകത്തിന്റെ അന്വേഷണവും നടക്കുന്നു.

 

Read Here: Mamangam Movie Release, Review Live: ‘മാമാങ്കം’ സ്ക്രീനില്‍, എല്ലാ കണ്ണുകളും മമ്മൂട്ടി എന്ന താരത്തില്‍

‘ത്രില്ലര്‍’ സ്വഭാവത്തോടെ ആണ് കഥ മുന്നോട്ടു പോകുന്നത്. കഥയുടെ കരുത്താണ് ‘മാമാങ്ക’ത്തിനു ജീവൻ നൽകുന്നത്. പാണന്മാർ പാടി നടക്കുന്ന വീരകഥകളിൽ പറയാതെ പോവുന്ന നഷ്ടങ്ങളിലേക്കും ചാവേറിന്റെ ആത്മസംഘര്‍ഷങ്ങളിലേക്കും കൂടി പ്രേക്ഷകരെ കൂട്ടി കൊണ്ടു പോവുന്നുണ്ട് ചിത്രം. ആത്മസംഘര്‍ഷങ്ങളിലൂടെ കടന്നു പോവുന്ന മമ്മൂട്ടിയുടെ ചന്ദ്രോത്തു വലിയ പണിക്കർ എന്ന ‘പരാജയപ്പെട്ട’ ചാവേറും അമ്മയുടെ മുലപ്പാലിനൊപ്പം തന്നെ സിരകളിൽ പടർന്ന കുടിപ്പകയുടെ കഥ കേട്ട് വളർന്ന പന്ത്രണ്ടു വയസ്സുകാരൻ ചന്തുണ്ണിയുമാണ് ‘മാമാങ്ക’ത്തിലെ നിർണായക കഥാപാത്രങ്ങൾ.

ഏറെ സാങ്കേതിക തികവോടെയാണ് ‘മാമാങ്കം’ നിർമിച്ചിരിക്കുന്നത്. VFX പോലുള്ള കാര്യങ്ങളിലും ഏറെ കയ്യടക്കം പുലർത്തുന്ന ചിത്രം മികച്ച തിയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്. കേരളത്തിന്റെ തനതായ ആയോധകലാപാരമ്പര്യവും കളരി മികവിനുമെല്ലാമുള്ള ഉദാഹരണം കൂടിയാവുന്നുണ്ട് ചിത്രം.

ചിത്രത്തിനായി ഒരുക്കിയ വലിയ സെറ്റുകളും തിരഞ്ഞെടുത്ത ലൊക്കേഷനുകളും മറ്റൊരു കാലഘട്ടത്തെ അനുസ്മരിപ്പിക്കുകയും പ്രേക്ഷകരെ കൂടെ കൂട്ടുകയും ചെയ്യുന്നുണ്ട്. ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവയും മികവ് പുലർത്തുന്നു. ‘മാമാങ്ക’ത്തിനായി കാത്തിരുന്ന പ്രേക്ഷകരെ നിരാശപെടുത്താത്ത തിയേറ്റര്‍ അനുഭവം തന്നെയാണ് ചിത്രം സമ്മാനിക്കുന്നത്.”

‘മാമാങ്കം’ റിവ്യൂ പൂർണരൂപത്തിൽ ഇവിടെ വായിക്കാം: Mamangam Review: പാടിപ്പതിഞ്ഞ കഥകൾക്കു പിന്നിലെ കാണാക്കാഴ്ചകളുമായി ‘മാമാങ്കം’; റിവ്യൂ

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Mamangam movie review rating mammootty