scorecardresearch

'അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ….'; സുകുമാര ഓർമകളിൽ മല്ലിക

മലയാളികളുടെ പ്രിയപ്പെട്ട നടൻ സുകുമാരൻ വിട്ടുപിരിഞ്ഞിട്ട് ഇന്നേയ്ക്ക് 26 വർഷങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട നടൻ സുകുമാരൻ വിട്ടുപിരിഞ്ഞിട്ട് ഇന്നേയ്ക്ക് 26 വർഷങ്ങൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mallika Sukumaran, Sukumaran, Malayalam Actor

Entertainment Desk/ IE Malayalam

മലയാള സിനിമാ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. അതുകൊണ്ട് തന്നെ അവിടുത്തെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്. രണ്ടു സൂപ്പർ സ്റ്റാറുകൾ ഉള്ള ആ വീട്ടിലെ നെടുംതൂൺ സുകുമാരന്റെ മരണശേഷം അവരെ വളർത്തി ഇവിടെ വരെ എത്തിച്ച മല്ലിക സുകുമാരൻ തന്നെയാണ്. സുകുമാരൻ വേർപിരിഞ്ഞിട്ട് ഇന്നേയ്ക്ക് 26 വർഷങ്ങളാവുകയാണ്. പ്രിയ ഭർത്താവിനെ ഓർമിച്ച് വൈകാരികമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് മല്ലിക.

Advertisment

"ഞങ്ങൾക്കൊപ്പം എന്നും ഉണ്ടാകും എന്റെ ഹീറോ. ജീവിതം ചിലപ്പോൾ അങ്ങനെയാണ്, സന്തോഷം എന്തെന്ന് അറിയാൻ സങ്കടത്തിലാകണം. നിശബ്ദതയെ അറിയണമെങ്കിൽ ശബ്ദം ഉണ്ടാകണം. അതുപോലെ തന്നെയാണ് ഒരാളുടെ സാന്നിധ്യത്തിന്റെ വിലയറിയണമെങ്കിൽ അയാൾ ഇല്ലാതാകണം. ഇദ്ദേഹത്തിന്റെ നിശബ്ദമായ സാന്നിധ്യം എന്നെയും എന്റെ മക്കളെയും സമാധാനത്തോടെയും സന്തോഷത്തോടെയും മുന്നോട്ടു പോകാൻ സഹായിക്കട്ടെ. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ….," മല്ലിക കുറിച്ചു.

Advertisment

1997 ജൂൺ 16 നാണ് സുകുമാരൻ വിടപറഞ്ഞത്. പ്രിയപ്പെട്ടവരോട് യാത്രപറഞ്ഞ് സുകുമാരൻ പോയത് നാൽപ്പത്തൊമ്പത് വയസ്സിലാണ്. അന്നത്തെ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും ഇന്നത്തെ സൂപ്പർതാരങ്ങളാക്കിയത് മല്ലിക എന്ന അമ്മയുടെ കരുത്താണ്. തന്റെ അഭിമുഖങ്ങളിലെല്ലാം മല്ലിക, സുകുമാരനെ കുറിച്ച് വാചാലയാകാറുണ്ട്. സുകുവേട്ടന്റെ ഭാര്യ എന്ന അറിയപ്പെടാനാണ് തനിക്കെന്നും താത്പര്യമെന്നും അവർ പറയുന്നു. പത്തൊമ്പത് വർഷം ഒന്നിച്ച് ജീവിച്ചപ്പോൾ ഒരു ജന്മത്തിൽ മുഴുവൻ ഓർക്കാനുള്ള നല്ല നിമിഷങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയതെന്ന് മല്ലികയും വാക്കുകളിൽ നിന്ന് വ്യക്തമാണ്.

മക്കളെല്ലാവരും കൊച്ചിയിൽ താമസമാക്കിയപ്പോഴും തിരുവനന്തപുരത്തെ വീട്ടിൽ തന്നെയാണ് മല്ലിയുള്ളത്. ഇടയ്ക്ക് പൂർണിമ തന്റെ സോഷ്യൽ മീഡിയയ പ്രൊഫൈലിലൂടെ മല്ലികയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന 'സുരഭിയും സുഹാസിനിയും' എന്ന സീരിയൽ ചെയ്യുകയാണിപ്പോൾ മല്ലിക.

Prithviraj Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: