/indian-express-malayalam/media/media_files/jMMkHTCBZuVqw1DlFjPE.jpg)
ഒരു മലയാളി ആന്തവുമായി എത്തിയിരിക്കുകയാണ് മലയാളി ഫ്രം ഇന്ത്യയുടെ അണിയറപ്രവർത്തകർ. "നിന്റെ ലണ്ടൻ ഞങ്ങള് കോട്ടയമാക്കും, ന്യൂയോർക്ക് കൊച്ചിയാക്കും, മെൽബോൺ വേണേൽ കുന്നംകുളമാക്കും, മിഡിൽ ഈസ്റ്റ് മലബാറും," എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു മില്യണിലേറെ വ്യൂസ് നേടിയ ഈ ഗാനമിപ്പോൾ യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതാണ്.
മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥാകൃത്തായ ഷാരിസ് മുഹമ്മദ്, സുഹൈൽ കോയ എന്നിവർ ചേർന്നെഴുതിയ വരികൾക്ക് സംഗീതം നൽകിയത് ജെയ്ക്സ് ബിജോയാണ്. അക്ഷയ് ഉണ്ണികൃഷ്ണൻ,ജെയ്ക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മേയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മലയാളി ഫ്രം ഇന്ത്യ'. 'ജനഗണമന'ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് 'മലയാളി ഫ്രം ഇന്ത്യ'യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമൻ, സംഗീതം ജെയ്ക്സ് ബിജോയ്.
Read More Entertainment Stories Here
- ബോക്സ് ഓഫീസിൽ പുതുചരിത്രം; 25 ദിവസംകൊണ്ട് ആടുജീവിതം നേടിയത്
- 'അപ്പന്' ശേഷം മജുവിന്റെ പെരുമാനി; ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ
- ആരാധ്യക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും
- സൂപ്പർ കൂളാണ് ഈ നായിക; അനിയനൊപ്പം നിൽക്കുന്ന താരത്തെ മനസ്സിലായോ?
- ആവേശം കണ്ട് ആദ്യം അഭിനന്ദിച്ചത് ആ നടൻ
- ഓരില താളി ഞാൻ തേച്ചു തരാം; മിന്നാരം ഷൂട്ടിംഗ് വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.