scorecardresearch

2018 OTT: 2018 ഒടിടിയിലേക്ക്; ഇത്ര ധൃതി പിടിച്ച് വേണമായിരുന്നോ എന്ന് ആരാധകർ

2018 OTT Release: ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുമ്പോൾ പെട്ടെന്നുള്ള ഈ ഒടിടി റിലീസിൽ ആരാധകരിൽ പലരും നിരാശ രേഖപ്പെടുത്തുന്നുണ്ട്

2018 OTT Release: ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുമ്പോൾ പെട്ടെന്നുള്ള ഈ ഒടിടി റിലീസിൽ ആരാധകരിൽ പലരും നിരാശ രേഖപ്പെടുത്തുന്നുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
2018, 2018 movie, 2018 movie box office, 2018 enters the 150 crore club, 2018 box office collection

2018 enters the 150 crore club

ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. ഇതിനകം 150 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. എന്നാൽ, ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തിന് തടയിടുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. SonyLIVലാണ് ചിത്രം സ്ട്രീം ചെയ്യിക.

Advertisment

ഒടിടി പ്രേക്ഷകരെ സംബന്ധിച്ച് ഇത് സന്തോഷകരമായ വാർത്തയാണെങ്കിലും തിയേറ്ററുകൾക്ക് ഈ വാർത്ത അത്ര ശുഭകരമല്ല. തിയേറ്ററുകളിലേക്ക് ആളുകളെ കൊണ്ടുവരുന്നതിലും വീണ്ടും സജീവമാക്കുന്നതിലും 2018 നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോഴും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെടുന്നത്. ചിത്രം ഒടിടിയിൽ എത്തിയാൽ തിയേറ്ററുകളിലേക്കുള്ള ആളുകളുടെ വരവ് നിലക്കുകയും അധികം വൈകാതെ തിയേറ്ററിൽ നിന്നും ചിത്രം അപ്രത്യക്ഷമാവുകയും ചെയ്യും.

2018 ജൂൺ 7 മുതലാണ് 2018 SonyLIVൽ സ്ട്രീമിംഗ് ആരംഭിക്കുക. ചിത്രത്തിന്റെ പെട്ടെന്നുള്ള ഒടിടി റിലീസിൽ ആരാധകർ നിരാശ പ്രകടിപ്പിക്കുന്നുണ്ട്. “വളരെ നിരാശയുണ്ട്, ഇത് വളരെ പെട്ടെന്നായി പോയി, ആ തീരുമാനം മാറ്റിവയ്ക്കേണ്ടതായിരുന്നു… ചിത്രം കേരളത്തിൽ നിന്ന് മാത്രം പരമാവധി 100 കോടി ഗ്രോസ് നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ അത് 90 കോടിയിൽ ഒതുങ്ങും," ഒരു റെഡ്ഡിറ്റ് ഉപയോക്താവ് കുറിച്ചു.

Advertisment

“എന്തിനാണ് ഇത്ര ധൃതി? ബോക്സ് ഓഫീസ് ഇപ്പോഴും ശക്തമാണ്! കൂടാതെ, അവർ മറ്റ് ഭാഷകളിലും റിലീസ് ചെയ്തു. കൂടുതൽ പേരിലേക്ക് എത്താൻ അൽപ്പം കൂടി സമയം നൽകുക. ഇപ്പോൾ എല്ലാവരും OTTയ്‌ക്കായി കാത്തിരിക്കും!" എന്നാണ് മറ്റൊരു റെഡ്ഡിറ്റ് ഉപയോക്താവ് ചോദിക്കുന്നത്.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം 2018-ലെ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയുള്ളതാണ്. ലോകമെമ്പാടും നിന്ന് 160 കോടിയിലധികം നേടിയ 2018 മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റാണ്.

“2018: എവരി വൺ ഈസ് എ ഹീറോ, 2018ലെ വെള്ളപ്പൊക്ക സമയത്ത് കേരളത്തിലെ ജനങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള സമർപ്പണമാണ്, ആ അനുഭവം സ്‌ക്രീനിൽ കൊണ്ടുവരാൻ കഴിഞ്ഞതും ആളുകളുടെ സ്നേഹം ഏറ്റുവാങ്ങാൻ കഴിഞ്ഞതും സംതൃപ്തമായ ഒരു അനുഭവമാണ്. ദുരന്തസമയത്ത് ഓരോ വ്യക്തിയും കാണിച്ച ധീരതയെ അനുസ്മരിക്കാനാണ് ഈ സിനിമയിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. സിനിമ ഇപ്പോൾ സോണിലൈവിൽ സ്ട്രീം ചെയ്യാനൊരുങ്ങുമ്പോൾ, കൂടുതൽ ആളുകൾക്ക് നമ്മുടെ കഥയ്ക്കും മനുഷ്യത്വത്തിന്റെ അസാധാരണമായ ചൈതന്യത്തിനും സാക്ഷ്യം വഹിക്കാനാവും," 2018 ഒടിടി റിലീസിനെക്കുറിച്ച് സംവിധായകൻ ജൂഡ് പറയുന്നു.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കലൈയരശൻ, ഇന്ദ്രൻസ്, സുധീഷ്, അജു വർഗീസ്, തൻവി റാം, ഗൗതമി നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Jude Antony

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: